ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

കൊച്ചി: നടിഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. പരാതിയില്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടും. കഴിഞ്ഞ ദിവസം ഹൈക്കോടതി സെന്‍ട്രല്‍ പോലീസിനോട് നിലപാട് തേടിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്നായിരുന്നു പോലീസ് കോടതിയില്‍ വ്യക്തമാക്കിയത്. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. Also Read; സെയ്ഫിന്റെയും കരീനയുടേയും മൊഴിയെടുത്ത് പോലീസ് ; പ്രതിയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് ചാനല്‍ ചര്‍ച്ചകളിലൂടെയും […]

ബോചെക്കെതിരായ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍; ഹണി റോസിന്റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരെയും നടപടി

കൊച്ചി: നടി ഹണി റോസിനെതിരെ വ്യവസായി ബോബി ചെമ്മണ്ണൂര്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും. സോഷ്യല്‍ മീഡിയയിലൂടെ ഹണി റോസിനെ അധിക്ഷേപിച്ച കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യാനും പോലീസ് ശ്രമം നടത്തുന്നുണ്ട്. കൂടാതെ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെയും നടപടി സ്വീകരിക്കും. Also Read; തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് 15 കാരന്‍ വീണു മരിച്ച സംഭവം; ആത്മഹത്യയെന്ന സംശയത്തില്‍ പോലീസ് നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ കഴിഞ്ഞ ദിവസമാണ് ബോബി […]

‘വേണ്ടി വന്നാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യും, ബോബി ചെമ്മണ്ണൂര്‍ നാടകം കളിക്കരുത്’: വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ജാമ്യം അനിവദിച്ചിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഹണിറോസ് നല്‍കിയ പരാതിയില്‍ കോടതി ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാതിരുന്നതില്‍ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു. അതേസമയം റിലീസ് ഉത്തരവ് ജയിലില്‍ എത്തിയില്ലെന്നായിരുന്നു ബോചെയുടെ വാദം. എന്നാല്‍ ഇത് തെറ്റാണെന്നും ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള ഉത്തരവ് ഇന്നലെ തന്നെ ഇറങ്ങിയതാണെന്നും ബോബി വെറുതെ നാടകം കളിക്കരുതെന്നും കോടതി വിമര്‍ശിച്ചു. Also Read ; ജാമ്യം കിട്ടിയിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത 26 പേര്‍ […]

ജാമ്യം കിട്ടിയിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത 26 പേര്‍ എന്റെ എടുത്തുവന്നു, അവര്‍ക്ക് വേണ്ടിയാണ് ജയിലില്‍ തുടര്‍ന്നതെന്ന് ബോബി ചെമ്മണ്ണൂര്‍

കൊച്ചി: ജാമ്യം കിട്ടിയിട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത ചിലര്‍ തന്നെ ജയിലില്‍ വെച്ച് കാണാനെത്തിയെന്നും അവര്‍ക്ക് വേണ്ടിയാണ് ജയിലില്‍ തുടര്‍ന്നതെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. ഹണിറോസിന്റെ പരാതിയില്‍ റിമാന്‍ഡിലായിരുന്ന ബോബി, ജാമ്യംകിട്ടി കാക്കനാട് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇക്കാര്യം പറഞ്ഞത്. Also Read; ഡല്‍ഹി മദ്യനയ അഴിമതി കേസ് ; അരവിന്ദ് കെജ്‌രിവാളിനെയും സിസോദിയയെയും ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി നല്‍കി കേന്ദ്രം ”ജയിലില്‍ പത്തിരുപത്താറ് കേസുകളുണ്ട്. ജാമ്യംകിട്ടാന്‍ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാല്‍ വിഷമിക്കുന്നവരാണ് അവരൊക്കെ. അങ്ങനെ 26 […]

ഹൈക്കോടതി നടപടിയില്‍ ഭയന്നു ; അതിവേഗത്തില്‍ ജയില്‍ മോചിതനായി ബോബി ചെമ്മണ്ണൂര്‍

കൊച്ചി: ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. നടി ഹണിറോസ് നല്‍കിയ അധിക്ഷേപ പരാമര്‍ശ കേസില്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നടപടിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 10.15 ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകരോട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂര്‍ തിരക്കിട്ട് ജയിലിന് വെളിയിലിറങ്ങിയത്.ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് സ്വമേധയാ ഹര്‍ജി പരിഗണിക്കുന്നത്. Also Read ; ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാത്ത […]

ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാത്ത നടപടിയില്‍ ബോബി ചെമ്മണ്ണൂരിന് കുരുക്ക് ; സ്വമേധയാ കേസെടുത്ത് കോടതി

കൊച്ചി : നടി ഹണിറോസ് നല്‍കിയ അധിക്ഷേപ പരാമര്‍ശ കേസില്‍ ജാമ്യം ലഭിച്ചിട്ടും ജയിലില്‍ തന്നെ തുടര്‍ന്ന ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകുന്നു. ജാമ്യം കിട്ടിയിട്ടും ജയിലില്‍ തന്നെ തുടര്‍ന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും. ബാക്കി കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാന്‍ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ […]

പോലീസ് കസ്റ്റഡി അപേക്ഷ പോലും നല്‍കിയിട്ടില്ല, പിന്നെ എന്തിന് റിമാന്‍ഡില്‍ പാര്‍പ്പിക്കുന്നു..! ബോബി ചെമ്മണ്ണൂര്‍ പുറത്തേക്ക്

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ഇന്ന് മൂന്നരയ്ക്കാണ് ജാമ്യാപേക്ഷയില്‍ ഉത്തരവ് വരുക. ബോബി ചെമ്മണ്ണൂരിന്റെ പ്രയോഗത്തില്‍ ദ്വയാര്‍ത്ഥം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂര്‍ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു. ബോബിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും പോലീസ് കസ്റ്റഡി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാന്‍ഡില്‍ […]

ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും; ബോചെയുടെ അശ്ലീല പരാമര്‍ശ വീഡിയോകള്‍ ജാമ്യം എതിര്‍ക്കാന്‍ ഹാജരാക്കും

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്. നിലവില്‍ ഭാരതീയ ന്യായ സംഹിത 75, ഐടി ആക്ട് 67 എന്നിവയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ഇനി പിന്തുടര്‍ന്ന് ശല്യം ചെയ്തത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും പരിശോധിച്ച് വരികയാണ് സെന്‍ട്രല്‍ പോലീസ് അറിയിച്ചു. Also Read; കുറ്റവാളികളെപ്പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു; മനോവിഷമത്തിലാണ് മാറിനിന്നതെന്ന് മാമിയുടെ ഡ്രൈവറും ഭാര്യയും അതേസമയം, […]

ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തന്നെ ; ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി , പൊതുവിടങ്ങളില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്ന് കോടതി

കൊച്ചി : നടി ഹണിറോസ് നല്‍കിയ അധിക്ഷേപ പരമാര്‍ശ പരാതിയില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തന്നെ തുടരും. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍സ് ഉടമ ഷൂഹൈബിന്റെ പിതാവും ഒളിവില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ബോബി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അടിയന്തിരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണ് ഈ കേസിലുള്ളതെന്ന് ചോദിച്ച കോടതി പൊതുവിടത്തില്‍ […]

ബോബി ചെമ്മണ്ണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും; നേരിട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശ കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. നേരിട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതും പരിഗണനയിലുണ്ട്. റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്. Also Read; മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍ ഇന്നലെ ജാമ്യം നിഷേധിച്ചെന്ന വിധികേട്ട് ദേഹാസ്വാസ്ഥ്വം അനുഭവപ്പെട്ട ബോബിയെ എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു […]

  • 1
  • 2