നാലുവയസ്സുകാരന് ഷിഗെല്ല; ഹോട്ടല്‍ ഭക്ഷണത്തില്‍നിന്നാണോയെന്ന കാര്യത്തില്‍ അവ്യക്തത
കൊല്ലം: കൊല്ലം പരവൂരില്‍ നാലുവയസ്സുകാരന് ഷിഗെല്ലബാധ സ്ഥിരീകരിച്ചത് ഹോട്ടല്‍ ഭക്ഷണത്തില്‍നിന്നാണോയെന്ന കാര്യത്തില്‍ അവ്യക്തത. ഭക്ഷ്യസുരക്ഷാവകുപ്പിനും ആരോഗ്യവകുപ്പിനും ഇതുസംബന്ധിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷം ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. Also Read ; വിസാഫീസുകള്‍ കുത്തനെ കൂട്ടി യു.എസ് എന്നാല്‍ ഒരാഴ്ചയായി പുറത്തുനിന്നുള്ള ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. അതേസമയം ഒരാഴ്ചമുന്‍പ് ഭക്ഷണശാലയില്‍നിന്നുള്ള സാന്‍വിച്ച് ഇവര്‍ കഴിച്ചിരുന്നതായും വിവരമുണ്ട്. കുട്ടി മരിച്ചദിവസം പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണം മൂത്ത കുട്ടി കഴിച്ചതായി പറയപ്പെടുന്നു. […]





Malayalam 
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































