October 17, 2025

എന്‍എം വിജയന്റെ ആത്മഹത്യ ; ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു

കല്‍പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട മുന്‍കൂര്‍ ജാമ്യ ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതില്‍ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇന്നലെ എംഎല്‍എയുടെ വസതിയിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം […]

എന്‍.എം വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സഭയിലെത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ ഒന്നാം പ്രതിയായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ നിയമസഭയിലെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയാനിരിക്കെയാണ് എംഎല്‍എ സഭയിലെത്തിയത്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതിന് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശം അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. Also Read ; ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ വയനാട് ട്രഷററുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയതിന് പിന്നാലെ എംഎല്‍എ […]

ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു; ശുപാര്‍ശ കത്ത് കിട്ടിയിരുന്നുവെന്ന് മുന്‍ ചെയര്‍മാന്‍

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ കത്ത് കിട്ടി എന്നത് സത്യമാണെന്ന് 2021ല്‍ ബാങ്ക് ചെയര്‍മാനായിരുന്ന ഡോ. സണ്ണി ജോര്‍ജ് പറഞ്ഞു. Also Read; ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല, റിപ്പോര്‍ട്ട് മടക്കി വിജിലന്‍സ് ഡയറക്ടര്‍ ; അജിത് കുമാറിന് തിരിച്ചടി സാധാരണ ഗതിയില്‍ ഭരണസമിതിയുടെ പാര്‍ട്ടി ഏതാണോ അവരില്‍ നിന്ന് ഇത്തരത്തില്‍ ശുപാര്‍ശ ലഭിക്കാറുണ്ട്. […]