October 25, 2025

ഓപറേഷന്‍ സിന്ദൂര്‍: 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് സൈന്യം

ഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയാണ് ഓപറേഷന്‍ സിന്ദൂര്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യമായ വിവരശേഖരണത്തിനു ശേഷമാണ് പാകിസ്ഥാന് തിരിച്ചടി നല്‍കിയതെന്ന് ാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകള്‍ ആണ് തകര്‍ത്തതെന്നും സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാന്‍ഡര്‍ വ്യോമിക സിംഗ് പ്രതികരിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ […]