സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍
ന്യൂഡല്‍ഹി: സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കണം എന്ന് ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍. ഇതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ജലവിഭവ സെക്രട്ടറി, ഇന്ത്യന്‍ ജലശക്തി മന്ത്രാലയ സെക്രട്ടറിക്ക് വീണ്ടും കത്ത് നല്‍കി. കൃഷിയെയും കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ലോകബാങ്കിന്റെ മദ്ധ്യസ്ഥതയില്‍ ഉണ്ടാക്കിയ ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി. അതേസമയം, വെള്ളം ഇന്ത്യയിലേക്ക് കൂടുതല്‍ എത്തിക്കുന്നതില്‍ ആലോചന പുരോഗമിക്കുന്നുവെന്നാണ് വിവരം. Also Read; ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; […]