അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പില്‍ ജനവിധി തേടുന്നത് 227 കോടിപതികള്‍

അഞ്ചാംഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന 695 സ്ഥാനാര്‍ത്ഥികളില്‍ 227 പേരും കോടിപതികള്‍. കോടിപതികളായ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നും മത്സരിക്കുന്ന അനുരാഗ് ശര്‍മ്മയാണ്. 202.08 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. മഹാരാഷ്ട്രയിലെ ബിവാന്‍ഡിയില്‍ നിന്നും മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥി നിലേഷ് ഭഗ്വാന്‍ സാംബരെയാണ് കോടിപതികളില്‍ രണ്ടാമന്‍. മഹാരാഷ്ട്രയിലെ മുംബൈ നേര്‍ത്തില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് പട്ടികയിലെ മൂന്നാമന്‍. 110.95 കോടി രൂപയാണ് പിയൂഷ് ഗോയലിന്റെ ആസ്തി. Also Read ;പെരുമ്പാവൂര്‍ വധക്കേസ്; ഹൈക്കോടതി വിധി ഇന്ന് ക്രമിനല്‍ […]

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയരവെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 1132 വിമാനത്തില്‍ തീ; അടിയന്തരമായി നിലത്തിറക്കി

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന പൂണെ-ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 1132 വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചു. അപകടം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചതോടെ വന്‍ദുരന്തം ഒഴിവായി. ശനിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം. Also Read ;ഗുണ്ടാവേട്ട: മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് 5,000 പേര്‍ അറസ്റ്റില്‍; പരിശോധനകള്‍ ഈ മാസം 25 വരെ തുടരും ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തില്‍ തീ കണ്ടത്. പെട്ടെന്ന് തന്നെ […]

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗം: പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് പോലീസിനോട് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലിങ്ങള്‍ക്കെതിരേ നടത്തിയ വിദ്വേഷ പരാമര്‍ശ പരാതിയില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് ഡല്‍ഹി കോടതി. എന്ത് നടപടി സ്വീകരിച്ചെന്നും പരാതിയില്‍ കേസെടുത്തിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. Also Read ;വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കാര്‍ത്തിക് തപരിയയാണ് ജൂണ്‍ അഞ്ചിന് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചത്. ഡല്‍ഹി സ്വദേശി കുര്‍ബാന്‍ അലിയാണ് ഹര്‍ജിക്കാരന്‍. ഡല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിട്ടും […]

വഴിയില്‍ നിന്ന് ലഭിച്ച വാച്ച് തിരിച്ചു നല്‍കി; ഇന്ത്യന്‍ ബാലന്‍ മുഹമ്മദ് അയാന്‍ യൂനിസിന് ദുബായ് പോലീസിന്റെ ആദരം

ദുബായ്: പിതാവിനൊപ്പം പുറത്തിറങ്ങിയപ്പോള്‍ വഴിയില്‍ നിന്ന് ആരുടെയോ നഷ്ടപ്പെട്ട വാച്ച് ലഭിച്ചപ്പോള്‍ മുഹമ്മദ് അയാന്‍ യൂനിസ് ഒന്നും ആലോചില്ല. വാച്ചുമായി നേരെ പോലീസ് സ്റ്റേഷനിലേക്ക്.. യൂനിസിനെ ആദരിക്കാന്‍ ദുബായ് പോലീസിനും അധികം ആലോചിക്കേണ്ടി വന്നില്ല. Also Read ;ഒരേസമയം നായകനും ഇതിഹാസവുമായയാള്‍; സുനില്‍ ഛേത്രിയേക്കുറിച്ച് രണ്‍വീര്‍ സിംഗ് വിനോദസഞ്ചാരികള്‍ അധികമായി എത്തുന്ന മേഖലയിലൂടെയായിരുന്നു യൂനിസിന്റെയും പിതാവിന്റെയും നടത്തം. അതിനിടെയാണ് അവന് വാച്ച് ലഭിക്കുന്നത്. ദുബായിലെത്തി നാട്ടിലേക്ക് തിരിച്ച് പോയിരുന്ന വിനോദസഞ്ചാരിയുടേതായിരുന്നു വാച്ച്. ഉടന്‍ തന്നെ ദുബായ് ടൂറിസ്റ്റ് […]

ഒരേസമയം നായകനും ഇതിഹാസവുമായയാള്‍; സുനില്‍ ഛേത്രിയേക്കുറിച്ച് രണ്‍വീര്‍ സിംഗ്

കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്നാണ് ഛേത്രി അറിയിച്ചത്. 39-കാരനായ താരത്തിന്റെ പ്രഖ്യാപനം കുറച്ചൊന്നുമല്ല ആരാധകരെ സങ്കടത്തിലാക്കിയത്. ഇക്കൂട്ടത്തില്‍ നടന്‍ രണ്‍വീറിന്റെ പ്രതികരണം ശ്രദ്ധേയമാവുകയാണ്. Also Read ; സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ കയ്‌പേറിയനിമിഷം എന്നാണ് സുനില്‍ ഛേത്രിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തോട് രണ്‍വീര്‍ സിംഗ് പ്രതികരിച്ചത്. വിരമിക്കുന്നതായി അറിയിച്ചുകൊണ്ട് ഛേത്രി സോഷ്യല്‍ മീഡിയയില്‍ […]

എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജോലി

ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലെ കാര്‍ഗോ ഡിവിഷനില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. Broadcast Engineering Consultants India Limited ഇപ്പോള്‍ സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് , ലോഡിംഗ് സ്റ്റാഫ് , ഓഫീസ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് , ലോഡിംഗ് സ്റ്റാഫ് , ഓഫീസ് സ്റ്റാഫ് […]

19 വര്‍ഷം ഇന്ത്യന്‍ ജേഴ്‌സിയില്‍, ഇനി വിരമിക്കല്‍

മുംബൈ: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്‌സി അഴിക്കുമെന്ന് ഛേത്രി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് ഛേത്രി ഇക്കാര്യം പുറത്തുവിട്ടത്.2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഛേത്രി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് നീണ്ട 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സിയിലുണ്ടായിരുന്നു. Also Read ; ടിക്കറ്റ് ചോദിച്ചപ്പോള്‍ തള്ളിയിട്ടു, ടോയ്‌ലറ്റില്‍ കയറിയൊളിച്ചു ; ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം, പിടിയിലായ യുവാക്കളുടെ […]

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗം, കൂട്ടിയിടി ഒഴിവാക്കാന്‍ ‘കവച്’ സംവിധാനവും; വന്ദേ മെട്രോ രണ്ടുമാസത്തിനകം ട്രാക്കിലേക്ക്

ചെന്നൈ: വന്ദേ മെട്രോ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) അധികൃതര്‍ അറിയിച്ചു. ജൂണ്‍ അവസാനത്തോടെയോ ജൂലായ് ആദ്യവാരത്തിലോ വന്ദേ മെട്രോ പുറത്തിറക്കും. മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റിന്റെ(മെമു) പരിഷ്‌കരിച്ച രൂപമാണ് 12 കോച്ചുള്ള വന്ദേ മെട്രോ. മണിക്കൂറില്‍ 110 മുതല്‍ 130 കിലോമീറ്റര്‍ വേഗത്തിലായിരിക്കും തീവണ്ടി ഓടിക്കുക. Also Read ;‘ടൊവിനോയ്ക്ക് അപ്രിയമായേക്കാവുന്ന ചില അഭിപ്രായങ്ങള്‍ പറഞ്ഞു, അതിനുശേഷം സിനിമ മുന്നോട്ടുപോയില്ല’ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ശീതീകരിച്ച […]

കേന്ദ്ര സര്‍ക്കാര്‍ IREL ല്‍ തുടക്കാര്‍ക്ക് ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. IREL (ഇന്ത്യ) ലിമിറ്റഡ് ഇപ്പോള്‍ ഗ്രാജ്വേറ്റ് അപ്രൻ്റിസ്, ടെക്നീഷ്യൻ അപ്രൻ്റിസ്, ട്രേഡ് അപ്രൻ്റിസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മൊത്തം 30 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കീഴിൽ IREL ല്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://www.irel.co.in/ ഇല്‍ 26 […]

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവം; മരണം 14 ആയി, 60 പേര്‍ക്ക് പരിക്ക്

മുംബൈ: കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്‌കോപ്പറില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി.മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. Also Read ; ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെ ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ചു; രോഗി വെന്തുമരിച്ചു പന്ത്‌നഗറിലെ ബി.പി.സി.എല്‍. പെട്രോള്‍പമ്പിനുസമീപം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പെട്രോള്‍പമ്പില്‍ ഇന്ധനംനിറയ്ക്കാനെത്തിയ വാഹനങ്ങളിലുള്ളവരും വഴിയാത്രക്കാരുമാണ് മരിച്ചത്. 100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്. സര്‍ക്കാര്‍ ഉന്നതതലഅന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി 40 അടി ഉയരത്തില്‍മാത്രമേ ബോര്‍ഡ് സ്ഥാപിക്കാവൂ […]