വിവാദങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി

ന്യൂഡല്‍ഹി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. Also Read ;രാജേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശി യുകെയില്‍ നിന്നാണ് വാക്‌സിന്‍ സ്വീകിരിച്ച 51 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി എന്ന പരാതി ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. […]

പാതിപിന്നിട്ട് വോട്ടെടുപ്പ്: വിലയിരുത്തലുകള്‍ തെറ്റുന്നു; ബിജെപി ഒരുചുവട് പിന്നോട്ട്

ന്യൂഡല്‍ഹി: എന്‍ഡിഎയ്ക്ക് നാനൂറിലധികം സീറ്റെന്ന ലക്ഷ്യം വെല്ലുവിളിയാകുംതോറും, വര്‍ഗീയ ചുവയുള്ള വാദങ്ങളില്‍ കൂടുതല്‍ ഊന്നിയാണ് ബിജെപി നാലാം ഘട്ട വോട്ടെടുപ്പിലേക്കു നീങ്ങുന്നത്. വളച്ചൊടിച്ചാണെങ്കിലും ബിജെപി തങ്ങളുടെ പ്രകടനപത്രിക ചര്‍ച്ചയാക്കിയതിന്റെ സന്തോഷത്തിലാണ് കോണ്‍ഗ്രസ്. ഭരണഘടനയും സംവരണവും അപകടത്തിലെന്ന വാദത്തിന് മറുപടി പറയാന്‍ ബിജെപി നിര്‍ബന്ധിതമായത് ഇന്ത്യാ മുന്നണിക്ക് ഉന്മേഷം നല്‍കുന്നു. Also Read ;‘വടിയും കോടാലിയും കണ്ടുകിട്ടി, ആളെ കണ്ടെത്താനായില്ല’; വയോധികയ്ക്കായുള്ള തിരച്ചിലില്‍ വാച്ചുമരം ആദിവാസി കോളനി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്ന ഭൂരിപക്ഷം ലഭിക്കുമോ, ബിജെപിക്കു തനിച്ച് […]

ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് അറിയാം

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. പ്രഖ്യാപിച്ചുകഴിഞ്ഞാലുടന്‍ സി.ഐ.എസ്.സി.ഇ. വെബ്‌സൈറ്റായ യിലും കരിയേഴ്‌സ് പോര്‍ട്ടലിലും ഡിജിലോക്കറിലും ഫലം ലഭിക്കും. Also Read ; മേയര്‍-ഡ്രൈവര്‍ തര്‍ക്കം: യദുവിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും,5 പേര്‍ക്കെതിരേ കേസ് എടുക്കണമെന്നാണ് ആവശ്യം പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് 28-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് പൂര്‍ത്തിയായത്. 10, 12 ക്ലാസുകളിലെ കമ്പാര്‍ട്ട്‌മെന്റ് പരീക്ഷകള്‍ ഈ സെഷന്‍ മുതല്‍ ഉണ്ടാകില്ല. മാര്‍ക്കോ ഗ്രേഡോ മെച്ചപ്പെടുത്താന്‍ […]

കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (എഫ്എസിടി) ഇപ്പോള്‍ ഫിറ്റര്‍, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, കാര്‍പെന്റര്‍, മെക്കാനിക്ക് (ഡീസല്‍), ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, വെല്‍ഡര്‍ (ഗ്യാസ് & ഇലക്ട്രിക്), പെയിന്റര്‍, COPA / ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ITI ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി മൊത്തം […]

വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്; ജൂണ്‍ 4 ന് ആദ്യ യാത്ര

ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ യാത്ര ജൂണ്‍ 4 ന് തിരുവനന്തപുരത്തുനിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസിന് തുടക്കമിട്ടിരിക്കുന്നത്. Also Read ;ജോയിലെ ഹിറ്റ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു ഭാരത് ഗൗരവ് ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്റെ ആദ്യ യാത്ര ജൂണ്‍ 4 ന് തിരുവന്തപുരത്തുനിന്നു മഡ്ഗാവിലേക്ക് നടത്തും. നാല് ദിവസമാണ് […]

ജോയിലെ ഹിറ്റ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു

തമിഴ് സിനിമ മേഖലയില്‍ നിന്നും 2023 പുറത്തിറങ്ങി തെന്നിന്ത്യയാകെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ജോ . സിനിമയിലെ പാട്ടുകൊണ്ടും സോഷ്യല്‍ മീഡിയയിലെ റീല്‍സുകൊണ്ടും ചിത്രം പ്രേക്ഷക പ്രീതി നേടിയിരുന്നു. സിനിമയിലെ ഹിറ്റ് താരങ്ങളായ റിയോ രാജും മാളവികയും പ്രേക്ഷക മനസില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ അവര്‍ രണ്ടുപേരും വീണ്ടും ഒന്നിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കലൈയരശന്‍ തങ്കവേലാണ് സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. Also Read ;ഡല്‍ഹിയില്‍ എട്ടാംക്ലാസുകാരനുനേരെ സഹപാഠികളുടെ ക്രൂരപീഡനം; സ്വകാര്യഭാഗത്ത് വടി […]

ഡല്‍ഹിയില്‍ എട്ടാംക്ലാസുകാരനുനേരെ സഹപാഠികളുടെ ക്രൂരപീഡനം; സ്വകാര്യഭാഗത്ത് വടി കയറ്റി, ഗുരുതരപരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് പരാതി. എട്ടാംക്ലാസ് വിദ്യാര്‍ഥിയെയാണ് സഹപാഠികള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ഒരുമാസത്തോളം ചികിത്സയിലായിരുന്നു. Also Read ; കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രികന്‍ മരിച്ചു മാര്‍ച്ച് 18-നാണ് വിദ്യാര്‍ഥിക്ക് നേരേ ക്രൂരമായ ലൈംഗികപീഡനം നടന്നതെന്നാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. കുട്ടിയെ ക്ലാസില്‍നിനിന്ന് കൂട്ടിക്കൊണ്ടുപോയ ചില സഹപാഠികള്‍ നിരന്തരമായി മര്‍ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. കുട്ടിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് […]

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല; ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ ഇന്ത്യന്‍ ഗുസ്തിതാരം ബജ്റംഗ് പുനിയയ്ക്ക് സസ്പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (എന്‍എഡിഎ)യുടേതാണ് ഈ നടപടി. സോനിപത്തില്‍ നടന്ന ട്രയല്‍സിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാലാണ് പുനിയയ്ക്കെതിരേ ഏജന്‍സി നടപടി സ്വീകരിച്ചത്. ട്രയല്‍സില്‍ രോഹിത് കുമാറിനോട് പരാജയപ്പെട്ട പുനിയ ക്ഷുഭിതനായി ട്രയല്‍സ് നടന്ന സ്പോര്‍ട്സ് അതോറിറ്റി കേന്ദ്രത്തില്‍ നിന്നിറങ്ങിപ്പോയിരുന്നു. പുനിയയുടെ പരിശോധനാസാംപിളുകള്‍ ശേഖരിക്കാന്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി ശ്രമിച്ചുവെങ്കിലും പുനിയ തയ്യാറായില്ല. Also Read ;ഡോക്ടര്‍ എഴുതിയ […]

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം : മൂന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

ഡല്‍ഹി: ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിലെ പ്രതികള്‍ പിടിയില്‍. കൊലപാതകത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരാണ് അറസ്റ്റിലായത്. കരണ്‍പ്രീത് സിങ്, കമല്‍ പ്രീത് സിങ്, കരണ്‍ ബ്രാര്‍ എന്നിവരാണ് പിടിയിലായത്.എഡ്മണ്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ഇവര്‍ കാനഡയിലുണ്ടെന്നും എന്നാല്‍ ഇവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്നാണ് പോലീസ് പറയുന്നത്. Also Read ; മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ യദുവിന്റെ ഡ്രൈവിങില്‍ തെറ്റ് സംഭവിച്ചിട്ടില്ല : മെമ്മറി കാര്‍ഡ് […]

കമല്‍ഹാസന്‍ കരാര്‍ലംഘനം നടത്തിയെന്ന പരാതിയുമായി ലിംഗുസാമി

ചെന്നൈ: ‘ഉത്തമ വില്ലന്‍’ സിനിമയുടെ നിര്‍മാതാക്കളായ സംവിധായകന്‍ ലിംഗുസാമിയും സഹോദരന്‍ സുബാഷ് ചന്ദ്രബോസും നടന്‍ കമല്‍ഹാസനെതിരേ പരാതിയുമായി രംഗത്ത്. ‘ഉത്തമ വില്ലന്‍’ നഷ്ടമായപ്പോള്‍ ഉണ്ടായ കടം തങ്ങളുടെമാത്രം ബാധ്യതയാക്കിയെന്നും കരാര്‍ലംഘനം നടത്തിയെന്നും ആരോപിച്ചാണ് തിരുപ്പതി ബ്രദേഴ്‌സ് എന്ന നിര്‍മാണക്കമ്പനിയുടെ സാരഥികളായ ലിംഗുസാമിയും സഹോദരനും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ പരാതി നല്‍കിയത്. Also Read; പത്താം ക്ലാസ് ഉള്ളവര്‍ക്ക് നേവിയില്‍ ജോലി ;500+ ഒഴിവുകള്‍ 2015-ല്‍ പുറത്തിറങ്ങിയ ‘ഉത്തമവില്ലന്‍’ പരാജയപ്പെട്ടശേഷം ഈ നിര്‍മാണക്കമ്പനിയുമായി ചേര്‍ന്ന് 30 കോടി ബജറ്റില്‍ മറ്റൊരു സിനിമയില്‍ […]