തിരിച്ചുവരവിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡുമായി ഡല്‍ഹി ക്യാപിറ്റല്‍സ്, താരമായി റിഷഭ് പന്ത്

ലഖ്നൗ: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ആറ് വിക്കറ്റിന് വീഴ്ത്തി സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സൂപ്പര്‍ ജയന്റ്സിന്റെ തട്ടകമായ ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ ആയിമാറിയത് 41 റണ്‍സോടെയുളള റിഷഭ് പന്ത് അണ്. Also Read ; മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റൊരു റെക്കോര്‍ഡും കുടെ. ഐപിഎല്ലില്‍ 3000 റണ്‍സെന്ന നാഴികകല്ലാണ് ഈമത്സരത്തോടെ പന്ത് […]

ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; ലഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും

ന്യൂഡല്‍ഹി: ഡല്‍ഹി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരില്‍ ഭരണ പ്രതിസന്ധി തുടരുന്നു. ഈ ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഉടന്‍ ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും. രാജിവെച്ച മന്ത്രി രാജ് കുമാര്‍ ആനന്ദ് ഉടന്‍ തന്നെ ബിജെപിയില്‍ അംഗത്വം സ്വീകരിക്കും എന്നാണ് വിവരം. Also Read ;പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; ആനയുടെ നില ഗുരുതരം ഡല്‍ഹി തീഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നില്ല. രാജ് കുമാര്‍ ആനന്ദ് മന്ത്രി […]

പ്രധാനമന്ത്രി തനി തറ ആര്‍എസ്എസുകാരന്‍, രാഹുല്‍ ഗാന്ധി വിസിറ്റിങ്ങ് പ്രൊഫസര്‍: എം വി ഗോവിന്ദന്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കോടികള്‍ കിട്ടാനാണ്. ഇവിടെ ബിജെപി ജയിക്കില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇലക്ടറല്‍ ബോണ്ടില്‍ കോടതി വിധി വന്നപ്പോള്‍ കുചേലന്റെ അവില്‍ പൊതി വാങ്ങിയ ശ്രീകൃഷ്ണനെതിരെ കോടതി കേസ് എടുക്കുമോ എന്നാണ് നരേന്ദ്ര മോദി ചോദിച്ചത്. തനി തറ ആര്‍എസ്എസുകാരനല്ലാതെ ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനെ പറയാന്‍ കഴിയുമോ എന്നാണ് എംവി ഗോവിന്ദന്‍ ചോദിച്ചത്. Also Read ; പാനൂര്‍ […]

റിഷഭ് പന്തിനെ ഓവര്‍ടേക്ക് ചെയ്ത് സഞ്ജു സാംസണ്‍

ജയ്പൂര്‍: റിഷഭ് പന്തിനെ ഓവര്‍ടേക്ക് ചെയ്ത് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ നാലു മല്‍സരങ്ങളില്‍ നിന്നും 59 എന്ന മികച്ച ശരാശരിയോടെ 178 റണ്‍സുമായാണ് സഞ്ജു ഒന്നാം സ്ഥാനത്തെത്തിയത്. 150 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും രാജസ്ഥാന്‍ റോയല്‍സ് നായകനുണ്ട്. കളിച്ച നാലിന്നിങ്സുകളില്‍ രണ്ടിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം കുറിക്കുകയും ചെയ്തു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ സീസണിലെ ആദ്യ കളിയില്‍ പുറത്താവാതെ നേടിയ 82 റണ്‍സാണ് സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം. ഈ കളിയില്‍ അദ്ദേഹം പ്ലെയര്‍ […]

ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷയില്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി ഇന്ന് വിധി പറയും. മകന്റെ പരീക്ഷയടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത്. Also Read ;നിക്ഷേപിച്ച പണം തിരിച്ചുനല്‍കിയില്ല; സി.പി.എം. സഹകരണ സംഘത്തിനെതിരേ സി.പി.ഐ. എം.പി.യുടെ സഹോദരി കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് കവിതയ്ക്ക് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നത്. കവിതയ്ക്ക് ജാമ്യം നല്‍കുന്നത് നിലവില്‍ നടക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് […]

തുടരെ നാലാം ജയം, ‘റോയല്‍സ്’ രാജസ്ഥാന്‍

ജയ്പൂര്‍: തുടരെ നാലാം മത്സരവും ജയിച്ചു കയറി രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ട്. ആദ്യമായി സഞ്ജു സാംസണും ജോഷ് ബട്ലറും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ആറ് വിക്കറ്റിനുആണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വീഴ്ത്തിയത്. രണ്ട് സെഞ്ച്വറികള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തോടെ രാജസ്ഥാന്‍ റോയല്‍സ പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഈ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ചത് വിരാട് കോഹ്ലി ആയിരുന്നു അതേ നാണയത്തില്‍ ജോസ് ബട്ലറുടെ വക രണ്ടാം സെഞ്ച്വറിയും തൊട്ടുപിന്നാലെ ജയ്പുരില്‍ പിറന്നു. Also Read ; ഒന്‍പതാം ക്ലാസ് […]

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ചൈനയുടെ സൈബർ ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

ന്യൂയോർക്ക്: ഇന്ത്യയിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ചൈന നിര്‍മിത ബുദ്ധിയുൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളിലും നിര്‍മിത ഉള്ളടക്കങ്ങള്‍ ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ ചൈന നിര്‍മിച്ച് പരീക്ഷിച്ച നിര്‍മിത ബുദ്ധിയുടെ ഓഡിയോ, വീഡിയോ ഉള്ളടക്കം കൂടുതല്‍ സൃഷ്ടിച്ച് വിതരണം ചെയ്യാനും സാധ്യതയുണ്ട്. Also Read ;100 കോടിയിലേയ്ക്ക് ഇനി ദാ ഇത്ര ദൂരം കൂടി; ഈ കൊല്ലം ആടുജീവിതം കൊണ്ടുപോകുമോ? 2023 മുതല്‍ […]

100 കോടിയിലേയ്ക്ക് ഇനി ദാ ഇത്ര ദൂരം കൂടി; ഈ കൊല്ലം ആടുജീവിതം കൊണ്ടുപോകുമോ?

100 കോടി എന്ന വിജയത്തിളക്കത്തിനോടടുക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് പുതിയചിത്രം ആടുജീവിതം. മാര്‍ച്ച് 28-ന് റിലീസിനെത്തിയ ചിത്രം ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ ചിത്രം 93 കോടിയിലേക്ക് എത്തിനില്‍ക്കുകയാണ്. ചുരുക്കി പറഞ്ഞാല്‍ നൂറ് കോടി ക്ലബിലേക്ക് കടക്കാന്‍ ഇനി ഏഴ് കോടി കൂടി നേടിയാല്‍ മതി. Also Read ; നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു ഇങ്ങനെയാണെങ്കില്‍ വേഗത്തില്‍ 100 കോടിയിലെത്തുന്ന മലയാള സിനിമകളുടെ ലിസ്റ്റില്‍ ഇനി ആടുജീവിതവും എത്തും. മാത്രമല്ല മഞ്ഞുമ്മല്‍ […]

പ്രവേശനം നിഷേധിച്ച ഗര്‍ഭിണി പുറത്ത് പ്രസവിച്ച സംഭവം; മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

ജയ്പൂര്‍: ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ച ഗര്‍ഭിണി പുറത്ത് പ്രസവിച്ച സംഭവം മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. രാജസ്ഥാനിലെ കന്‍വാതിയ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയോടെയായിരുന്നു സംഭവം നടന്നിരുന്നത്. ഡോക്ടര്‍മാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെയാണ് ആശുപത്രി അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. Also Read ;ചോദ്യംചെയ്യലിന് ഇന്നുതന്നെ ഹാജരാകണം: കരുവന്നൂര്‍ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഇ.ഡി വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിച്ചെന്ന് ആരോഗ്യ വിദ്യാഭ്യാസത്തിന്റെ ചുമതല […]

പ്ലസ് ടു പാഠപുസ്തകത്തിൽ നിന്ന് ബാബരി മസ്ജിദ് പുറത്ത്; രാമജന്മഭൂമി പുതിയ അധ്യായം

ന്യൂഡല്‍ഹി: ഹയര്‍സെക്കണ്ടറി വിഭാഗം പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബരി മസ്ജിദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്നുള്ള 2019 ലെ സുപ്രീംകോടതി വിധിയും, രാമജന്മഭൂമി പ്രസ്ഥാനവുമാണ് പകരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരുമാസത്തിനുള്ളില്‍ പുതുക്കിയ പാഠപുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും. 2024-25 അധ്യയന വര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് വെട്ടലും കൂട്ടിച്ചേര്‍ക്കലും നടത്തിയിരിക്കുന്നത്. പുതുക്കിയ പാഠപുസ്തകത്തിന്റെ കരട് സിബിഎസ്‌സിക്ക് കൈമാറി. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം