ലങ്കയെത്തകര്‍ത്ത് വമ്പന്‍ ജയവുമായി ഇന്ത്യ സെമിയില്‍

മുംബൈ: ലോകകപ്പില്‍ വമ്പന്‍ ജയവുമായി ഇന്ത്യ സെമിയില്‍. 358 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് എറിഞ്ഞിട്ട് 302 റണ്‍സിന്റെ വിജയവുമായാണ് ഇന്ത്യ സെമിയിലേക്ക് ചുവടുവെച്ചത്. അതോടെ ഇന്ത്യ സെമിയിലെത്തുന്ന ആദ്യ ടീമായി മാറി. ഇന്ത്യക്കായി അഞ്ചോവറില്‍ 18 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ഒരു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ലങ്കയെ എറിഞ്ഞിട്ടത്. ഏഴ് മത്സരങ്ങളില്‍ […]

‘ഇന്ത്യ’യുള്ള എസ് സിഇആര്‍ടി പുസ്തകങ്ങള്‍ സ്വന്തം നിലയ്ക്ക് ഇറക്കാന്‍ സാധ്യത തേടി കേരളം

തിരുവനന്തപുരം: ഇന്ത്യ ഒഴിവാക്കി ഭാരതമാക്കി മാറ്റുന്ന എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകള്‍ തേടി കേരളം. എസ് സി ഇ ആര്‍ടിയുടെ പാഠപുസ്തകങ്ങളില്‍ ഇന്ത്യയെന്ന പേര് നിലനിര്‍ത്തി സ്വന്തം നിലയ്ക്ക് പുസ്തകം ഇറക്കുന്നതിനെ കുറിച്ചാണ് പരിശോധന. ഇതിനുളള സാധ്യതകള്‍ സംസ്ഥാനം തേടുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയില്‍ കേരളം പേര് മാറ്റത്തെ ശക്തമായി എതിര്‍ക്കും. സാമൂഹികപാഠപുസ്തകങ്ങളില്‍ സമൂലമാറ്റം ലക്ഷ്യവെച്ചാണ് ചരിത്രകാരന്‍ സിഐ ഐസക് അധ്യക്ഷനായ ഏഴംഗസമിതിയെ എന്‍സിഇആര്‍ടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ മാറ്റമടക്കം സമിതി […]

പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഇനി ഭാരത്

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കി മാറ്റാന്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. എന്‍സിഇആര്‍ടി പാനലില്‍ നിന്നുള്ള ശുപാര്‍ശയാണ് ഇപ്പോള്‍ ലഭിച്ചത്. മാസങ്ങള്‍ക്കുമുമ്പാണ് ഈ നിര്‍ദേശം പാനല്‍ മുന്നോട്ടുവെച്ചത്. സിഐ ഐസക് അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. പരിഷ്‌കാരം നടപ്പാക്കുമെന്ന് സിഐ ഐസക് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന് വിഭജനമില്ല. പുരാണങ്ങള്‍ പഠിപ്പിക്കുന്നതില്‍ രാഷ്ട്രീയമില്ല. പാഠപുസ്തകങ്ങളില്‍ ഇനി ഭാരതം എന്നേ ഉണ്ടാകൂ എന്നും അദ്ദേഹം പ്രതികരിച്ചു. Also […]

ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു

മോണ്‍ട്രിയാല്‍: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതായി കാനഡ. ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ഇന്ത്യയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്നും കാനഡ വ്യക്തമാക്കി. കാനഡ തിരിച്ച് അത്തരത്തില്‍ പെരുമാറില്ലെന്നും നയതന്ത്ര ബന്ധം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങള്‍ പിന്തുടരുമെന്നും വിദേശകാര്യ മന്ത്രി മെലെയ്ന്‍ ജോളി പ്രതികരിച്ചു. ഇന്ത്യയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതമായി കാനഡയില്‍ എത്തുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി മെലെയ്ന്‍ ജോളി പറഞ്ഞു. അതേസമയം കാനഡ പുറത്താക്കിയ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ദില്ലിയില്‍ മടങ്ങിയെത്തി ഖലിസ്ഥാന്‍ […]

ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ പണികിട്ടും

ന്യൂഡല്‍ഹി: ജനപ്രിയ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയതായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സി.ഇ.ആര്‍.ടി)അറിയിച്ചു. കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ക്ക് നേരെ സൈബര്‍ കുറ്റവാളികള്‍ക്ക് സൈബറാക്രമണം നടത്താന്‍ സാധിക്കുന്ന സുരക്ഷാ വീഴ്ചകള്‍ ക്രോമിലുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. Also Read; ഓപ്പറേഷന്‍ അജയ്; ഇസ്രായേലില്‍ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി ബ്രൗസറിലെ ഈ സുരക്ഷാ വീഴ്ചകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് കംപ്യൂട്ടര്‍ സംവിധാനത്തിന് നേരെ ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണം നടത്താന്‍ സാധിക്കുമെന്ന് […]

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം ഉച്ചയ്ക്ക് രണ്ട് മണിമുതല്‍

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തത്സമയം. മത്സരത്തിന് ഇന്നിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് അഫ്ഗാനിസ്ഥാനെതിരെ വിജയം കൈവരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ശുഭ്മാന്‍ഗില്ലിന്റെ അസാന്നിധ്യത്തില്‍ ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷനു തന്നെ ഇന്നും അവസരം ലഭിക്കും. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ താളം തെറ്റിയ ഓപ്പണര്‍മാര്‍ക്ക് ഫോം തിരിച്ച് പിടിക്കാനുള്ള അവസരം കൂടിയാണിത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കിഷന്റെയും ശ്രേയസ് അയ്യരുടേയും ഷോട്ട് സെലക്ഷനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഗില്ലിന് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നതിനാല്‍ ഇഷാന്‍ കിഷന് കൂടുതല്‍ […]

അഫ്ഗാനിസ്ഥാനെ മഴ ചതിച്ചു; ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു സ്വര്‍ണം

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം.അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ റാങ്കിങ്ങിലെ മുന്‍തൂക്കം വച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണ മെഡലുകളുടെ എണ്ണം 27 ആയി. നേരത്തേ വനിതാ ക്രിക്കറ്റിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഫ്ഗാന്‍ 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലുള്ളപ്പോഴാണു മഴയെത്തിയത്. അഫ്ഗാനിസ്ഥാനു വേണ്ടി ഷാഹിദുല്ല 43 പന്തില്‍ […]

ഇന്ത്യയുടെ താക്കീത്; നയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ. ഡല്‍ഹിക്ക് പുറത്തുള്ള കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥരെയാണ് കാനഡ പിന്‍വലിച്ചത്. ഒക്ടോബര്‍ പത്തിനകം നാല്‍പ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരുടെ എണ്ണം കൂടുതലാണെന്നും കൂടുതലുള്ള ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം. കാനഡയിലുള്ള നയതന്ത്രജ്ഞരുടെ കണക്കുകള്‍ക്ക് ആനുപാതികമായി മാത്രം കനേഡിയന്‍ ഉദ്യോഗസ്ഥര്‍ മതിയെന്നാണ് ഇന്ത്യയുടെ നിലപാട്. പിന്‍വലിച്ച ഉദ്യോഗസ്ഥരെ സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. Join with […]