November 21, 2024

പട്നയില്‍ വിവാഹദിവസം കാമുകന്‍ മുങ്ങി; വനിതാ ഡോക്ടര്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, പ്രതി

പട്ന: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് വനിതാ ഡോക്ടര്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. Also Read ; ബിജെപിയുടെ വിമര്‍ശനം; പിന്നാലെ രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കി 25-കാരിയായ വനിതാ ഡോക്ടറാണ് കാമുകനെ ക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റ യുവാവിനെ പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മഥൗര ബ്ലോക്കിലെ വാര്‍ഡ് കൗണ്‍സിലറായ യുവാവാണ് കാമുകിയുടെ ആക്രമണത്തിനിരയായത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി യുവാവുമായി അടുപ്പത്തിലാണെന്നായിരുന്നു […]

ബിജെപിയുടെ വിമര്‍ശനം; പിന്നാലെ രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പിടിച്ചുലച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ അഗ്‌നിവീര്‍, ഹിന്ദു എന്നിവ അടക്കമുള്ള പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കി. സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് ചില പരാമര്‍ശങ്ങള്‍ നീക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. Also Read ; പരീക്ഷ ഇല്ലാതെ വിനോദസഞ്ചാരവകുപ്പില്‍ ജോലി നേടാം രാഹുലിന്റെ പ്രസംഗത്തിനെതിരെ ബിജെപി കഴിഞ്ഞ ദിവസംതന്നെ രംഗത്തെത്തിയിരുന്നു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ രണ്ടുതവണ ഇടപെടുകയും രാഹുല്‍ മാപ്പു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്പീക്കറും പ്രസംഗത്തിനിടെ […]

മലവെള്ളപ്പാച്ചില്‍; അവധി ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തിലെ ഏഴുപേര്‍ ഒലിച്ചുപോയി; 4 മരണം

പൂണെ ലോണാവാലയില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ആളുകള്‍ നോക്കി നില്‍ക്കേ ഒരു കുടുംബത്തിലെ ഏഴുപേര്‍ ഒലിച്ചുപോയി. ഇവരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. നാലുപേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ലോണാവാല പ്രദേശത്തെ ബുഷി ഡാമിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിലാണ് സംഭവമുണ്ടായത്. Also Read ; ‘കെഎസ്ആര്‍ടിസിയിലെ മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നു’ മേയര്‍ക്കെതിരെ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ സ്റ്റേഷനില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. പ്രദേശത്ത് പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ […]

ഐപിസി, സിആര്‍പിസി അല്ല ഇനി ബിഎന്‍എസ്എസ്; രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വന്നു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങളാണ് നിലവില്‍ വന്നത്. ‘ഐപിസി’, ‘സിആര്‍പിസി’ എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങള്‍. Also Read ; രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു, പുതിയ നിരക്കുകള്‍ നോക്കാം ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായാണ് കുറ്റവും ശിക്ഷയും നിര്‍വ്വചിക്കുന്ന ഭാരതീയ ന്യായ് സംഹിത നിലവില്‍ വന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാണ് പുതിയ ക്രിമിനല്‍ […]

17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 കിരീടമുയര്‍ത്തി ഇന്ത്യ…! രണ്ടാം ലോകകപ്പ് കിരീടം ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് ഏഴ് റണ്‍സിന്….

ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ […]

ഡല്‍ഹിയില്‍ മഴ കനക്കുന്നു: ജൂണ്‍ 28ന് രേഖപ്പെടുത്തിയത് 1936ന് ശേഷമുള്ള ഏറ്റവും കൂടിയ മഴ

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം രേഖപ്പെടുത്തിയത് 228.1 മില്ലിമീറ്റര്‍ മഴ. 1936ന് ശേഷം ജൂണിലെ ഒരൊറ്റ ദിവസത്തില്‍ പെയ്യുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാരാന്ത്യത്തില്‍ ഇതില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. Also Read ; ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ് തില്ലങ്കേരി-ആയങ്കിമാര്‍ക്കെതിരെ പറയുന്ന പഴയ പ്രസംഗം പുറത്ത് ഡല്‍ഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയുടെ കണക്കുകള്‍ അനുസരിച്ച്, ജൂണ്‍ 28ന് 24 മണിക്കൂര്‍ […]

നോയിഡയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മതില്‍ ഇടിഞ്ഞുവീണ് അപകടം; മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

നോയിഡ: ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പൂര്‍ ഗ്രാമത്തില്‍ നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞുവീണ് അപകടം. വെള്ളിയാഴ്ച്ച വൈകുന്നേരം നടന്ന അപകടത്തില്‍ മൂന്ന് കുട്ടികളാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ ഭിത്തിയുടെ അടിത്തറ ദുര്‍ബലമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സെന്‍ട്രല്‍ നോയിഡയിലെ അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹൃദേഷ് കതേരിയ പറയുന്നതനുസരിച്ച് രാത്രി 7.45 ഓടെയാണ് സംഭവം. Also Read ; നടി മീരാ നന്ദന്‍ ഗുരുവായൂരില്‍ വിവാഹിതയായി സഗീര്‍ എന്ന […]

ഭൂമി തട്ടിപ്പ് കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം ലഭിച്ചു. ഭൂമി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സോറന്‍ ജയിലില്‍ കഴിഞ്ഞ് വരികെയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. റാഞ്ചിയില്‍ 8.86 ഏക്കര്‍ ഭൂമി അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഹേമന്ത് സോറനെതിരായ കേസ്. Also Read ; ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറസ്റ്റ് തീരുമാനത്തിന് പിന്നാലെ ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി […]

ആദ്യ ദിനം 180 കോടിയോട് കൂടെ റെക്കോഡ് സൃഷ്ടിച്ച് കല്‍ക്കി 2898 എഡി

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ‘കല്‍ക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം 95 കോടിയാണ് ചിത്രം നേടിയത്. ആഗോള വരുമാനം ആദ്യദിനം തന്നെ 180 കോടി കവിഞ്ഞുവെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. Also Read ; സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു, ആരോഗ്യ നില ഗുരുതരം പാന്‍ ഇന്ത്യന്‍ ചിത്രമായ കല്‍കി തെലുഗ്, മലയാളം, തമിഴ്, ഹിന്ദി, […]

മൊബൈല്‍ വരിക്കാരുടെ താരിഫ് കുത്തനെ ഉയര്‍ത്തി ജിയോ; ജൂലായ് മൂന്നിന് പ്രാബല്യത്തില്‍

മൊബൈല്‍ വരിക്കാരുടെ താരിഫ് കുത്തനെ ഉയര്‍ത്തി ജിയോ. 14 പ്രീ പെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനുകള്‍, മൂന്ന് ഡാറ്റ ആഡ് ഓണ്‍ പ്ലാനുകള്‍, രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ എന്നിവയുടെ നിരക്കാണ് 27 ശതമാനം വരെ ഉയര്‍ത്തിയത്. Also Read ; ഹൈക്കോടതി വിധിക്കെതിരെ ടി പി വധക്കേസ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു ; ഹര്‍ജി ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് പ്രതിമാസ പ്ലാനുകള്‍ക്ക് ഇനി 189 രൂപ മുതല്‍ 449 രൂപവരെ നല്‍കണം. നിലവില്‍ 155 രൂപ മുതല്‍ […]