October 17, 2025

ലോകകപ്പ് യോഗ്യതാ മത്സരം ; ഖത്തറിനെ നേരിടാന്‍ ടീം ഇന്ത്യ, ഛേത്രിയില്ലാത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകം

ദോഹ: ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഛേത്രിയുടെ വിടവാങ്ങലിന് ശേഷമുള്ള ആദ്യ മത്സരത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ന് ഏഷ്യന്‍ കരുത്തരായ ഖത്തറിനെ നേരിടാനൊരുങ്ങുകയാണ് ടീം ഇന്ത്യ. Also Read;ബാറുടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ മുന്‍ അഡ്മിന്‍; തിരുവഞ്ചൂരിന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ് കഴിഞ്ഞയാഴ്ച്ച കുവൈത്തുമായി നടന്ന യോഗ്യതാ മത്സരത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസം ഛേത്രി ബൂട്ടഴിച്ചത്. സുനില്‍ ഛേത്രിക്ക് പകരം ഗോള്‍ കീപ്പര്‍ ഗുര്‍പീന്ദര്‍ സിങാണ് ടീമിനെ നയിക്കുക. യോഗ്യതാ റൗണ്ടിലെ ഏറ്റവും […]

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പടിയിറക്കം ഇന്ന്; ഛേത്രിയുടെ അവസാന അന്താരാഷ്ട്ര മത്സരം രാത്രി 7ന്

ഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇന്ന് വിരമിക്കും. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരമാണ് ഛേത്രിയുടെ അവസാന അന്താരാഷ്ട്ര മത്സരം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുന്നത്. കോരിത്തരിപ്പിച്ച, കയ്യടിപ്പിച്ച, ആര്‍ത്തുവിളിപ്പിച്ച 19 വര്‍ഷങ്ങളില്‍ അയാള്‍ സ്വന്തമാക്കിയ ഒരുപിടി റെക്കോര്‍ഡുകളുമായാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പടിയിറക്കം. Also Read ; കേന്ദ്ര മന്ത്രിസഭയില്‍ ആരൊക്കെ ? സത്യപ്രതിജ്ഞ ശനിയാഴ്ച ; തലപുകഞ്ഞ് മോദി, ടിഡിപി ജെഡിയു അനുനയം […]