September 8, 2024

പാളത്തിലെ വിള്ളല്‍ : നേത്രാവതി എകസ്പ്രസിന് ഒഴിവായത് വന്‍ദുരന്തം

മുംബൈ: മുംബൈയില്‍ നിന്ന് തിരുവന്തപുരത്തേക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് പാളം പരിശോധകന്റെ സമയോചിതമായ ഇടപെടല്‍ മൂലം.കൊങ്കണ്‍ പാതയില്‍ ഉഡുപ്പിക്ക് സമീപം പാളത്തിലെ വിള്ളല്‍ നേരത്തെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിവായത് വന്‍ദുരന്തം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ഇന്നഞ്ചെ, പഡുബിദ്രി സ്റ്റേഷനുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടെത്തിയത്. Also Read ; റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു; അതീവ ജാഗ്രതാ നിര്‍ദേശം നേത്രാവതി എക്സ്പ്രസായിരുന്നു ഇതിലൂടെ ആദ്യം കടന്നുപോകേണ്ടിയിരുന്നത്. കൂട്ടിച്ചേര്‍ത്ത പാളങ്ങള്‍ വിട്ടുപോയ നിലയിലായിരുന്നു. […]

പരശുറാം എക്‌സ്പ്രസ് ഇനി മുതല്‍ കന്യാകുമാരിയിലേക്കും

മുംബൈ : മംഗളൂരുവില്‍ നിന്ന് നാഗര്‍കോവില്‍ വരെ ഓടുന്ന പരശുറാം എക്‌സ്പ്രസ് ഇനി മുതല്‍ കന്യാകുമാരിയിലേക്ക് നീട്ടും.ജൂലായില്‍ റെയില്‍വേ പുതിയ ടൈംടേബിള്‍ പുറത്തിറക്കും. അതില്‍ ഈ മാറ്റം നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. നിലവില്‍ പരശുറാമിലുള്ളത് 21 കോച്ചുകളാണ്.എന്നാല്‍ നാഗര്‍കോവിലിലെ പ്ലാറ്റ്‌ഫോമില്‍ 21 കോച്ചുകളേക്കാള്‍ കൂടുതലുള്ള വണ്ടി കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിപ്പോളുള്ളത്.നാഗര്‍കോവിലില്‍ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് പൂര്‍ത്തിയായിട്ടില്ല.ഇതേതുടര്‍ന്നാണ് ട്രെയിന്‍ കന്യാകുമാരിയിലേക്ക് നീട്ടി പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ ശ്രമിക്കുന്നത്.കൂടാതെ കന്യാകുമാരിയിലെ പ്ലാറ്റ്‌ഫോമുകളില്‍ 24 കോച്ച് വരെയുള്ള […]

ഭിന്നശേഷിക്കാര്‍ക്ക് റിസര്‍വേഷന്‍ ക്വാട്ട അനുവദിച്ച് റെയില്‍വേ

ചെന്നൈ : തീവണ്ടികളില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇനി മുതല്‍ റിസര്‍വേഷന്‍ ക്വാട്ട. എക്‌സ്പ്രസ്, മെയില്‍ വണ്ടികള്‍ക്കു പുറമെ രാജധാനി,ശതാബ്ദി,തുരന്തോ,ഹംസഫര്‍,ഗതിമാന്‍,വന്ദേഭാരത് തുടങ്ങീ എല്ലാ വണ്ടികളും നിശ്ചിത ബര്‍ത്തുകള്‍ ഇനി മുതല്‍ നീക്കിവെക്കും. സ്ലീപ്പര്‍ ക്ലാസില്‍ നാല്‍ ബര്‍ത്തും( രണ്ട് ലോവര്‍ ബര്‍ത്തും, രണ്ട് മിഡില്‍ ബര്‍ത്തും ) , തേര്‍ഡ് എ സിയില്‍ നാല്‍ ബര്‍ത്തും ക്വാട്ട അനുവദിക്കും. Also Read ; ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ച സംഭവം: യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കാൻ തയ്യാറാണെന്ന് കുഞ്ഞിൻ്റെ പിതാവ് വന്ദേഭാരതില്‍ സി.1, […]

വിഷു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ; പുതിയതായി 8 സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്

തിരുവനന്തപുരം: വിഷു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി ദക്ഷിണ റെയില്‍വേ.കൊച്ചുവേളിയല്‍ നിന്ന് ബെംഗളൂരുവിലേക്കാണ് സര്‍വീസുകള്‍ നടത്തുന്നത്.ആകെ 8 സര്‍വീസുകളാണ് അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.ആദ്യ സര്‍വീസ് ഇന്ന് വൈകീട്ട് പുറപ്പെടും.വിഷു,വേനല്‍ അവധി എന്നിവ കണക്കിലെടുത്താണ് ട്രെയിന്‍ സര്‍വീസ്.ഇന്ന് മുതല്‍ മെയ് അവസാനം വരെ ചൊവ്വാഴ്ചകളില്‍ ബെംഗളൂരുവിലേക്കും ബുധനാഴ്ചകളില്‍ മടക്കയാത്രയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.വിഷുവിനോടനുബന്ധിച്ചുളള തിരക്ക് ഒഴിവാക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനിലൂടെ കഴിയുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ പ്രതീക്ഷിക്കുന്നത്. Also Read ; ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ 06083 കൊച്ചുവേളി – ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ ഏപ്രില്‍ […]

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍; 270 കിലോമീറ്റര്‍ അടിത്തറ പൂര്‍ത്തിയായെന്ന് റെയില്‍വേ മന്ത്രി

അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂറത്ത് മുതല്‍ ബിലിമോറ വരെയാണ് ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗാന്ധിനഗറില്‍ നടക്കുന്ന 2024 ലെ വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ വെച്ചായിരുന്നു സ്വപ്‌ന പദ്ധതിയെക്കുറിച്ചുള്ള മന്ത്രിയുടെ പ്രഖ്യാപനം. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര, നാഗര്‍ ഹവേലി എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ടിന് ആവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുത്തതായി റെയില്‍വേ മന്ത്രാലയം ജനുവരി എട്ടിന് […]