ഇന്‍ഡ്യ റാലിയെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി രംഗത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഡ്യ റാലിയെ പ്രശംസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും രംഗത്ത്. ഡല്‍ഹിയില്‍ ഇന്നലെ നടന്ന ഇന്‍ഡ്യ റാലിക്ക് പ്രാധാന്യമേറെയാണ്. വലിയ രീതിയില്‍ ജനപങ്കാളിത്തമുണ്ടായ റാലി ബിജെപിക്ക് നല്‍കുന്നത് ശക്തമായ മുന്നറിയിപ്പാണ്. ബിജെപിയുടെ നിയമവിരുദ്ധ നടപടിക്കുളള താക്കീതാണ് ഈ ജനപങ്കാളിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജ്രിവാളിനെതിരായ ഇഡി നീക്കത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണെന്നും മദ്യനയ അഴിമതി ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് മുന്നില്‍ ഉണ്ടായിരുന്നെന്നും അതിനാലാണ് അന്ന് കോണ്‍ഗ്രസ് ബിജെപിക്കൊപ്പം നിന്നതെന്നും കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു അന്നത്തെ പരാതി. കോണ്‍ഗ്രസിതര പാര്‍ട്ടി […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































