യുഎസിലെ ടെക്‌സാസില്‍ വാഹനാപകടം; നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
ന്യൂയോര്‍ക്ക്: യുഎസിലെ ടെക്‌സാസിലുണ്ടായ അപകടത്തില്‍ യുവതിയടക്കം നാല് ഇന്ത്യക്കാര്‍ മരിച്ചു. യുഎസ് സംസ്ഥാനമായ അര്‍കന്‍സാസിലെ ബെന്റോന്‍വില്ലയിലേക്കുള്ള യാത്രാമധ്യേയാണ് അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍പൂളിങ് ആപ്പ് വഴി ഒരുമിച്ച് യാത്ര നടത്തിയവരാണ് അപകടത്തില്‍പ്പെട്ടവര്‍. അപകടത്തെത്തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന എസ്യുവി കത്തിയമര്‍ന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു. ഡിഎന്‍എ പരിശോധന നടത്തിയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. Also Read ; തൃശൂര്‍ മരത്താക്കരയിലെ ഫര്‍ണീച്ചര്‍ കടയ്ക്ക് തീപിടിച്ചു ആര്യന്‍ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പാലച്ചര്‍ല, ദര്‍ശിനി വാസുദേവന്‍ എന്നിവരാണ് മരണപ്പെട്ടത്. […]





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































