ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണത്തിന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ
തിരുവനന്തപുരം: ഗഗന്‍യാന്‍ മിഷന്റെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ മിഷന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ. മൂന്ന് പേരടങ്ങുന്ന സംഘത്തെ 400 കിലോമീറ്റര്‍ ഭ്രമണപഥത്തിലെത്തിച്ച് തിരികെ എത്തിക്കാന്‍ ലക്ഷ്യമിടുന്ന ദൗത്യമാണ് ഗഗന്‍യാന്‍. ഇതിന്റെ ഭാഗമായി ആദ്യം നടത്തുന്നത് ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണമാണ്. ഫ്ളൈറ്റ് ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ക്രൂ മോഡ്യൂള്‍ ശ്രീഹരിക്കോട്ടയില്‍ എത്തിയിട്ടുണ്ട്. ബഹിരാകാശ ഏജന്‍സിയുടെ ഗഗന്‍യാന്‍ സംരംഭത്തിന്റെ ഭാഗമായി വികസിപ്പിച്ച പരീക്ഷണ വാഹനം ഉപയോഗിച്ചാണ് പരീക്ഷണം നടത്തുന്നത്. എല്ലാ വാഹന സംവിധാനങ്ങളും […]





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































