രമേശ് ചെന്നിത്തല ഇന്ന് സമസ്ത വേദിയില്‍; പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും
തിരുവനന്തപുരം: രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും. എം കെ മുനീര്‍ അധ്യക്ഷനായ ‘ഗരീബ് നവാസ് ‘എന്ന സെഷന്‍ ഇന്ന് വൈകുന്നേരം ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേരത്തെ എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളുടെ പിന്തുണയ്ക്ക് പിന്നാലെയാണ് രമേഷ് ചെന്നിത്തല ഇന്ന് ജാമിഅയിലെത്തുന്നത്. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പ്രസിഡന്റായ ജാമിഅഃ നൂരിയയിലേയ്ക്ക് ചെന്നിത്തല എത്തുന്നത് […]