തമിഴ് ചലചിത്രതാരം ജൂനിയര്‍ ബാലയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് ചലചിത്രതാരം ജൂനിയര്‍ ബാലയ്യ എന്നറിയപ്പെടുന്ന രഘു ബാലയ്യ അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വളസരവാക്കത്തെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2021ല്‍ പുറത്തിറങ്ങിയ ‘യെന്നങ്ങാ സാര്‍ ഉങ്ക സത്തം’ ആണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം. നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ നടന് അനുശോചനം അറിയിച്ചു. പ്രമുഖ നടന്‍ ടി എസ് ബാലയ്യയുടെ മകനായതിനാലാണ് അദ്ദേഹത്തെ സിനിമാ ലോകം ജൂനിയര്‍ ബാലയ്യ എന്ന് വിശേഷിപ്പിച്ചത്. 1975ല്‍ പുറത്തിറങ്ങിയ ‘മേല്‍നാട്ടു മരുമകള്‍’ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. […]