തൃശൂര്‍ പൂരം കലങ്ങിയെന്ന് എഫ്‌ഐആറില്‍ നിന്ന് വ്യക്തം : കെ മുരളീധരന്‍
തിരുവനന്തപുരം: പൂരം അലങ്കോലപ്പെടുത്തിയെന്ന് പോലീസ് എഫ്‌ഐആര്‍ ഇട്ടതില്‍ നിന്ന് വ്യക്തമെന്ന് കെ മുരളീധരന്‍. പൂര വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കലങ്ങിയെന്നാണ്, നിയമസഭാ രേഖയിലുള്ള ഒരു കാര്യം പുറത്തിറങ്ങി എങ്ങനെ നിഷേധിക്കാനാകും. പൂരം വെടിക്കെട്ടിന്റെ ആസ്വാദ്യത നഷ്ടപ്പെട്ടു. പൂരം നടക്കേണ്ട പോലെ നടന്നില്ല എന്ന് ബിനോയ് വിശ്വം പറഞ്ഞതാണ് ശരിയായ പ്രയോഗം.എന്തിനാണ് മുഖ്യമന്ത്രി വാക്ക് മാറ്റുന്നത്.കമ്മീഷനെ വച്ചതുകൊണ്ടൊന്നും കാര്യമില്ലെന്ന് നേരത്തെ പറഞ്ഞതാണ്.പൂരം അലങ്കോലപ്പെടുത്തിയ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. Also Read; തേങ്കുറിശ്ശി ദുരഭിമാനക്കൊല […]