നിയമസഭാ തെരഞ്ഞെടുപ്പ്; വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിച്ചേക്കില്ല, പാര്‍ട്ടിയോട് ഇടഞ്ഞ് ശ്രീലേഖ
തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീണ്ടും പാര്‍ട്ടിയോട് ഇടഞ്ഞ് കൗണ്‍സിലറും സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖ. മേയര്‍ സ്ഥാനം നല്‍കാത്തത് ശ്രീലേഖയെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ നിയമസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനെന്നായിരുന്നു നേതാക്കളുടെ വാഗ്ദാനം. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം; ഒരുക്കങ്ങള്‍ വിലയിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകളില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിക്കാന്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ താല്‍പ്പര്യം അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം അറിഞ്ഞതോടെയാണ് ശ്രീലേഖ പരസ്യപ്രതികരണവുമായി എത്തിയതെന്നാണ് സൂചന. […]





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































