സ്വര്‍ണക്കടത്ത് നടത്തുന്നവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ ; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് കെ ടി ജലീല്‍
മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശം തുടര്‍ന്ന് കെ ടി ജലീല്‍ എംഎല്‍എ. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തില്‍ പിടികൂടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണെന്ന പരാമര്‍ശമാണ് ജലീല്‍ ആവര്‍ത്തിക്കുന്നത്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തില്‍ നടത്താന്‍ ‘മലപ്പുറം പ്രേമികള്‍’ ഉദ്ദേശിക്കുന്നത്? സ്വര്‍ണക്കടത്തില്‍ പങ്കാളികളാകുന്ന മുസ്ലീങ്ങളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ഇതൊന്നും മതവിരുദ്ധമല്ല എന്നാണെന്നും ജലീല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചു. Also Read ; കൊച്ചി എടയാര്‍ വ്യവസായ കമ്പനിയില്‍ പൊട്ടിത്തെറി ; […]