കളമശ്ശേരി സ്ഫോടനം: അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഫോടനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മാറി സംയമനത്തോടെയും ഐക്യത്തോടെയും നേരിടണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ‘ഞായറാഴ്ചത്തെ സ്ഫോടനത്തെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ & എക്സിബിഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. […]

കളമശ്ശേരി സ്‌ഫോടനം: മരണ സംഖ്യ മൂന്നായി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരിയും മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. സ്‌ഫോടനത്തില്‍ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കി വരികയായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെ വരികയും തിങ്കളാഴ്ച പുലര്‍ച്ചെ 12.40ന് കുട്ടി മരിക്കുകയും ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ലിബിനയുടെ […]