December 1, 2025

ചേന്ദമംഗലം കൂട്ടക്കൊല ; ജിതിനെ ആക്രമിക്കാനായിരുന്നു ഉദ്ദേശം,തടയാന്‍ ശ്രമിച്ചപ്പോള്‍ എല്ലാവരെയും ആക്രമിച്ചെന്ന് പ്രതി

കൊച്ചി : ചേന്ദമംഗലത്തെ കൂട്ടകൊലക്കേസില്‍ പ്രതിയായ ഋതു ജയന്റെ മൊഴി പുറത്ത്. ആക്രമണത്തില്‍ പരിക്കേറ്റ ജിതിന്‍ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു ഉദ്ദേശമെന്നും എന്നാല്‍ ജിതിനെ ആക്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയെയും ആക്രമിച്ചത്. പിന്നാലെ തടയാന്‍ ശ്രമിച്ച വിനീഷയെ തലയ്ക്കടിക്കുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഋതുവിന്റെ അയല്‍വാസികളാണ് മരിച്ച വേണുവും കുടുംബവും. ഇവരുമായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഋതു തര്‍ക്കത്തിലായിരുന്നു. കൂടാതെ ഋതുവിന്റെ വിദേശത്തുള്ള സഹോദരിയെ ജിതിന്‍ നിരന്തരം അധിക്ഷേപിച്ചിരുന്നെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതാണ് ഋതുവിന് […]

കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു ; ആശങ്കയുടെ 6 മണിക്കൂര്‍, ഒടുവില്‍ ആശ്വാസം

കൊച്ചി: കൊച്ചി കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു. രാത്രി 11 മണിയോടെയാണ് ടാങ്കര്‍ മറിഞ്ഞത്. ഇരുമ്പനം ബിപിസിഎല്‍ പ്ലാന്റില്‍ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കര്‍ ലോറിയാണ് കളമശ്ശേരി ടിവിഎസ് കവലയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. തുടര്‍ന്ന് വാഹനം ഉയര്‍ത്തുന്നതിടയിലാണ് വാഹനത്തില്‍ നിന്നും ഇന്ധനം ചോരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇത് കൂടുതല്‍ ആശങ്കയ്ക്കിടയാക്കി. 18 ടണ്‍ പ്രൊപിലീന്‍ ഗ്യാസാണ് ലോറിയില്‍ ഉണ്ടായിരുന്നത്.അപകടം നടന്നയുടന്‍ തന്നെ കളമശ്ശേരി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തി ബിപിസിഎല്ലുമായി ആശയവിനിമയം നടത്തുകയും ചെയ്തു. Also […]

സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍, ഒരാള്‍ കൂടി മരിച്ചു, മരിച്ച സ്ത്രീ ചാവേറോ? ദുരൂഹത നീക്കാന്‍ പോലീസ്

കൊച്ചി: കളമശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ ആണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. നിര്‍ണായക തെളിവുകള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നു കണ്ടെത്തി. കൊച്ചി തമ്മനം സ്വദേശിയാണ് ഡൊമിനിക്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് ഫെയ്‌സ്ബുക് ലൈവില്‍ എത്തിയിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് സ്‌ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് ലഭിച്ചു. കൊടകര പോലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. അതേ സമയം, മരിച്ച സ്ത്രീയെപ്പറ്റിയുള്ള ദുരൂഹത തുടരുകയാണ്. സ്ത്രീ ചാവേറായി പൊട്ടിത്തെറിച്ചതാണോ എന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ […]

കളമശ്ശേരി സ്‌ഫോടനം: കണ്ണൂരില്‍ ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍ – വീഡിയോ കാണാം

കണ്ണൂര്‍: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയ്ക്കിടെ കണ്ണൂരില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാഗ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഗുജറാത്ത് സ്വദേശിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. ലിബിനയാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. Also Read; കളമശ്ശേരിയിലെ സ്ഫോടനത്തിന് ഉപയോഗിച്ചത് ടൈമര്‍ ബോംബാണെന്ന് പോലീസ് സ്ഥിരീകരിച്ചു കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ ഒമ്പതരയോടെ യാഹോവ […]