കണ്ടല ബങ്ക് തട്ടിപ്പ് കേസ് തട്ടിപ്പിന് പിന്നില്‍ ഉയര്‍ന്ന നേതാവാണെന്ന് ഭാസുരാംഗന്‍
തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ പുതിയ ആരോപണവുമായ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്‍. കുഴപ്പങ്ങള്‍ ഉണ്ടാക്കിയത് എല്‍ ഡി എഫിലെ ഒരു ഉയര്‍ന്ന നേതാവാണെന്നും 48 കോടി 101 കോടി ആക്കിയത് ഇദ്ദേഹം പറഞ്ഞിട്ടാണെന്നുമാണ് ഭാസുരാംഗന്റെ ആരോപണം. ഇ ഡി കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും ഇ ഡി ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഭാസുരാംഗന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭാസുരാംഗനെ ഇന്ന് വൈകിട്ടാണ് ഡിസ്ചാര്‍ജ് ചെയ്തത്. […]





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































