October 26, 2025

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ നിര്‍ണായക നീക്കവുമായി ഇ ഡി

കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിലെ കണ്ടെത്തല്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കും. സിപിഎമ്മിനെ പ്രതി ചേര്‍ത്തതും പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ വിവരങ്ങളും പോലീസ് മേധാവിക്ക് കൈമാറും. പിഎംഎല്‍എ നിയമത്തിലെ സെക്ഷന്‍ 66(2) പ്രകാരമാണ് നടപടി. വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും പോലീസ്‌മേധാവിക്ക് കൈമാറും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, കരുവന്നൂരില്‍ […]

കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇ ഡി സുപ്രീംകോടതിയിലേക്ക്

കൊച്ചി: കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇ ഡി സുപ്രീംകോടതിയിലേക്ക്. ജാമ്യ ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ് ഇ ഡിയുടെ ആവശ്യം. പ്രതികള്‍ കുറ്റം ചെയ്തതായി കരുതാന്‍ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇ ഡിക്ക് അതൃപ്തിയുള്ളത്. ഹൈക്കോടതി ഉത്തരവിലെ ഈ പരാമര്‍ശം കേസിന്റെ വിചാരണയെ അടക്കം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാന്‍ ആലോചനയില്ല. സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യ ഉത്തരവിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ […]

കരുവന്നൂര്‍ കള്ളപ്പണകേസ് : തൊഴിലാളി ദിനത്തില്‍ ഹാജരാകാന്‍ കഴിയില്ല , ഇ ഡിയോട് പ്രകോപിതനായി എം എം വര്‍ഗീസ്

തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ഇഡി ഉദ്യോഗസ്ഥരോട് പ്രകോപിതനായി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. നാളെ ഹാജരാകണമെന്ന് കാണിച്ചാണ് പുതിയ നോട്ടീസ് നല്‍കിയത്. അപ്പോഴാണ് വര്‍ഗീസ് ദേഷ്യം പ്രകടിപ്പിച്ചത്.തൊഴിലാളി ദിനം ആയതുകൊണ്ട് ഹാജരാകാന്‍ കഴിയില്ലെന്നാണ് വര്‍ഗീസ് അറിയിച്ചത്. ഇന്നലെ ചോദ്യം ചെയ്യല്‍ കഴിഞ്ഞപ്പോള്‍ ആണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയത്. സിപിഎം അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമായി നല്‍കിയില്ലെന്നും ഇ ഡി വ്യക്തമാക്കി. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]