• India

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കെ.രാധാകൃഷ്ണന്‍ എംപിയെ ഇ ഡി ചോദ്യം ചെയ്യും

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനെ ഉടന്‍ ഇ ഡി ചോദ്യം ചെയ്യും. രാധാകൃഷ്ണനെ ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് ഇ ഡി. ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് ഇ ഡി രാധാകൃഷ്ണന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് രാധാകൃഷ്ണന്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് പോയതായിരുന്നു. Also Read; കൊല്ലത്തുനിന്നും കാണാതായ 13 കാരിയെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തി ഇന്നലെ ചേലക്കരയില്‍ എത്തിയപ്പോള്‍ മാത്രമാണ് […]

കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇ ഡി സുപ്രീംകോടതിയിലേക്ക്

കൊച്ചി: കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇ ഡി സുപ്രീംകോടതിയിലേക്ക്. ജാമ്യ ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ് ഇ ഡിയുടെ ആവശ്യം. പ്രതികള്‍ കുറ്റം ചെയ്തതായി കരുതാന്‍ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇ ഡിക്ക് അതൃപ്തിയുള്ളത്. ഹൈക്കോടതി ഉത്തരവിലെ ഈ പരാമര്‍ശം കേസിന്റെ വിചാരണയെ അടക്കം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാന്‍ ആലോചനയില്ല. സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യ ഉത്തരവിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ […]

സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ഈ മാസം പിന്‍വലിച്ചത് ഒരു കോടി രൂപ

തൃശൂര്‍: സി പി എമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യ എം ജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി ഈ മാസം പിന്‍വലിച്ചത് ഒരു കോടി രൂപ. അതേസമയം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ സുതാര്യമാണെന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചു. നാല് കോടി 80 ലക്ഷം രൂപയാണ് ബാങ്കില്‍ ഇപ്പോഴത്തെ ബാലന്‍സ്. Also Read; ജനന രജിസ്‌ട്രേഷനില്‍ ഇനി മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം ആദായനികുതി വകുപ്പിന്റെ […]

കരുവന്നൂരില്‍ ഇ ഡി അറസ്റ്റ് വന്നാല്‍ നേരിടുമെന്ന് സിപിഎം നേതാവ് എംകെ കണ്ണന്‍

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി നോട്ടീസ് വന്ന സാഹചര്യത്തില്‍ ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവ് എംകെ കണ്ണന്‍. ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും അറസ്റ്റ് വന്നാല്‍ നേരിടുമെന്നും എംകെ കണ്ണന്‍ പറഞ്ഞു. ഇപ്പോള്‍ കേസില്‍ സജീവമാകുന്ന ഇഡി നീക്കം രാഷ്ട്രീയ വിരോധമാണെന്നും തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് ഇത് ഗുണം ചെയ്യില്ല, ഇപ്പോള്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും എംകെ കണ്ണന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ അഴിമതി നടത്തിയത് ബിജെപിയാണ്, അതാണ് ഇലക്ട്രല്‍ ബോണ്ട് […]

28 ലക്ഷം തിരിച്ചുനല്‍കി; കരുവന്നൂരില്‍ ജോഷിക്ക് ആശ്വാസം, ബാക്കി 60 ലക്ഷം ഉടനെ നല്‍കാമെന്ന ഉറപ്പും ലഭിച്ചു video interview

തൃശൂര്‍: കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയ മാപ്രാണം സ്വദേശി വടക്കേത്തല ജോഷിക്ക് നിക്ഷേപിച്ച 28 ലക്ഷം രൂപ മടക്കി നല്‍കി. സ്ഥിര നിക്ഷേപ തുകയാണ് തിരികെ നല്‍കിയത്. ബാക്കിയുള്ള അറുപത് ലക്ഷം രൂപ മൂന്ന് മാസത്തിനുള്ളില്‍ തിരിച്ചു തരാമെന്ന ഉറപ്പും ബാങ്ക് നല്‍കി. തീയതി പിന്നീട് അറിയിക്കും. നിക്ഷേപ തട്ടിപ്പിനിരയായ ജോഷി തനിക്ക് ദയാവധം അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിക്ക് കത്തെഴുതിയിരുന്നു. നിക്ഷേപിച്ച മുഴുവന്‍ തുകയും തനിക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജോഷി ബാങ്കിനു മുന്നില്‍ […]

കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്; അഞ്ച് ജില്ലകളില്‍ ഇ ഡി റെയ്ഡ്, തട്ടിപ്പ് കരുവന്നൂരിന് സമാനം

കണ്ണൂര്‍: കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇ ഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ ഒമ്പതുമണിയോടെയാണ് പരിശോധന നടത്തുന്നത്. കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമെയാണ് ഇഡിയും അന്വേഷണം നടത്തുന്നത്. കരുവന്നൂരിന് സമാനമായ തട്ടിപ്പാണ് കണ്ണൂരിലും നടന്നതെന്നാണ് പരാതി ഉയര്‍ന്നത്. Also Read; ശോഭ സുരേന്ദ്രന്‍ വോട്ട് വാരിയെടുത്ത മണ്ഡലം, ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന സൂചന നല്‍കി വി മുരളീധരന്‍, പ്രവര്‍ത്തനം […]

ഇനി വയ്യ, ദയാവധത്തിന് അനുമതി തേടി കരുവന്നൂര്‍ നിക്ഷേപകന്‍ ജോഷി മാപ്രാണം !

കൊച്ചി: ദയാവധത്തിന് സര്‍ക്കാരും ഹൈക്കോടതിയിലും അപേക്ഷ നല്‍കി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍. മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അപേക്ഷ നല്‍കിയത്. ജനുവരി 30ന് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്. എഴുപത് ലക്ഷം രൂപയാണ് ജോഷിയുടെ കണക്ക് പ്രകാരം കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ലഭിക്കാനുള്ളത്. എന്നാല്‍, പണം മടക്കി നല്‍കാത്തതോടെ ജീവിതം തന്നെ വഴി മുട്ടിയ അവസ്ഥയിലാണെന്ന് ജോഷി പറയുന്നു. പണം മടക്കി നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ദയാവധത്തിന് […]

നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവ് സമ്മര്‍ദം ചെലുത്തി; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മന്ത്രിക്കെതിരെ ഇ ഡിയുടെ വെളിപ്പെടുത്തല്‍

കൊച്ചി്: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മന്ത്രി പി രാജീവിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ രാജീവിന്റെ സമ്മര്‍ദമുണ്ടായെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇ.ഡി പറയുന്നു. കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് മൊഴി നല്‍കിയത്. സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ രാജീവ് സമ്മര്‍ദം ചെലുത്തിയെന്നാണ് മൊഴി. സി പി എം നേതാക്കളായ എ സി മൊയ്തീന്‍, പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ക്ക് എതിരെയും പരാമര്‍ശമുണ്ട്. […]

കരുവന്നൂര്‍ തട്ടിപ്പ്: പി ആര്‍ അരവിന്ദാക്ഷന്റെ ശബ്ദരേഖ കോടതിക്ക് കൈമാറും, കുറ്റപത്രം അടുത്താഴ്ച സമര്‍പ്പിക്കും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയല്‍ അറിയിച്ചു. ഇത് തെളിയിക്കാന്‍ ആവശ്യമായ ശബ്ദരേഖ കൈവശമുണ്ടെന്നും വ്യക്തമാക്കി. രേഖകള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കും. അരവിന്ദാക്ഷന് ജാമ്യം നല്‍കരുതെന്നും അന്വേഷണം സുപ്രധാന ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും ഇ ഡി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, തനിക്കെതിരെ ഇ ഡി രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും പരസ്പര ബന്ധമില്ലാത്ത കുറ്റങ്ങളാണ് ഇ ഡി ചുമത്തിയതെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കിയിരുന്നു. […]

‘സുരേഷ് ഗോപിക്ക് വേണ്ടി ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുന്നു’: എ സി മൊയ്തീന്‍

കരുവന്നൂര്‍: സുരേഷ് ഗോപിക്ക് വേണ്ടി തൃശ്ശൂരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരങ്ങൊരുക്കുന്നുവെന്ന് മുന്‍മന്ത്രി എ സി മൊയ്തീന്‍. ഒരു സന്ദര്‍ഭം കിട്ടിയപ്പോള്‍ തൃശൂര്‍ ജില്ലയെ അവര്‍ എടുത്തതല്ല, അമിത് ഷായുടെ മുന്നില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അരങ്ങൊരുക്കുകയായിരുന്നുവെന്നും എ സി മൊയ്തീന്‍ പറഞ്ഞു. ‘സുരേഷ് ഗോപിയുടെ പദയാത്ര തെരഞ്ഞെടുപ്പിനായുള്ള അരങ്ങൊരുക്കലിന്റെ ഭാഗമായിരുന്നു. പദയാത്രയുടെ പേരില്‍ സുരേഷ് ഗോപി വീണ്ടും മറ്റിടങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സുരേഷ് ഗോപി പദയാത്ര നടത്തുന്നെങ്കില്‍ നടത്തട്ടെ, എന്തിനാണ് […]

  • 1
  • 2