അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂണ്‍ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചുപോകണമെന്നും വേണമെങ്കില്‍ ഈ ആവശ്യം ഉന്നയിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനാല്‍ ഇടക്കാല ജാമ്യം നീട്ടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. Also Read; തെരഞ്ഞടുപ്പ് ഫലം അടുത്തതോടെ തൃശൂരില്‍ […]