തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജ് (35) ആണ് മരിച്ചത്. Also Read l; കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ 3000 ഒഴിവുകള്‍ അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് സംശയം. കേരള പൊലീസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയാണ്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് […]

കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ 3000 ഒഴിവുകള്‍

കേന്ദ്ര സര്ക്കാരിന്റെ കീഴില്‍ കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ മൊത്തം 3000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ അപ്രേന്റീസായി സെന്‍ട്രല്‍ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ […]

ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂര്‍ പോയത് ഏറ്റവുംവലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരന്‍

തൃശൂര്‍: ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂര്‍ പോയത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരന്‍. തെറ്റുകാരന്‍ ഞാന്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും തന്റെ മനസില്‍ ഉള്ളത് വര്‍ഗീയതയ്ക്കെതിരായ പോരാട്ടമാണ്. അതിന് തയാറെടുത്താണ് തൃശൂരിലേക്ക് പോയതെന്ന് കെ മുരളീധരന്‍ പറഞ്ഞു. Also Read ; പാകിസ്താനെതിരെ രോഹിത് കളിക്കുമോ? പരിശീലനത്തിനിടെ ക്യാപ്റ്റന് പരിക്ക് തൃശൂരിലെ പോരാട്ടത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ലന്ന് വിചാരിച്ച് വര്‍ഗീയതയോട് ഒരിക്കലും കോമ്പ്രമൈസ് ചെയ്യില്ലെന്ന് മുരളീധരന്‍ പറഞ്ഞു. വസ്തുതകള്‍ മനസിലാക്കി വേണം തീരുമാനം എടുക്കാനെന്ന പാഠം […]

വയനാട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവം; അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട്: വയനാട് മൂലങ്കാവ് ഗവണ്‍മെന്റ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചത്. വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി ശബരിനാഥന്റെ ബന്ധുക്കള്‍ ആരോപിച്ചു. Also Read ; തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; 20 പേര്‍ക്കെതിരെ കേസെടുത്തു ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി മര്‍ദിച്ചത്. മര്‍ദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് […]

തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; 20 പേര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍: തൃശൂര്‍ ഡിസിസി ഓഫീസിലെ സംഘട്ടനത്തില്‍ 20 പേര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ പരാതിയിലാണ് കേസ്. ജാമ്യം നല്‍കാവുന്ന വകുപ്പ് പ്രകാരമാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. Also Read ; കെഎസ്ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയിലും ജീവനക്കാരുടെ ശമ്പളം മുടങ്ങി ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗമാണ് കഴിഞ്ഞ ദിവസം കൂട്ടത്തല്ലില്‍ കലാശിച്ചത്. കെ മുരളീധരന്റെ വിശ്വസ്തനും ഡിസിസി സെക്രട്ടറിയുമായ സജീവന്‍ […]

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയിലും ജീവനക്കാരുടെ ശമ്പളം മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയിലും ശമ്പളം മുടങ്ങി. അഞ്ചാം തീയതി ലഭിക്കേണ്ട മെയ് മാസത്തെ ശമ്പളം ജൂണ്‍ ഏഴാം തീയതി ആയിട്ടും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ശമ്പളം എത്താന്‍ പത്താം തീയതി കഴിഞ്ഞേക്കുമെന്നാണ് സപ്ലൈകോയുടെ വിശദീകരണം. സ്‌കൂളുകള്‍ തുറക്കുന്ന ജൂണ്‍ മാസത്തില്‍ പോലും ശമ്പളം ലഭിക്കാതെ വന്നതോടെ കെഎസ്ആര്‍ടിസി, സപ്ലൈകോ മേഖലയിലെ ആയിരക്കണക്കിന് ജീവനക്കാരാണ് പ്രതിസന്ധിയിലായത്. Also Read ; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന്; പ്രതിപക്ഷ നേതാവ് പദവി രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് […]

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന്; പ്രതിപക്ഷ നേതാവ് പദവി രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനം അടക്കം നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് നടക്കും. എഐസിസി ആസ്ഥാനത്തായിരിക്കും യോഗം നടക്കുക. ഇന്ന് രാവിലെ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് പദവി രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടും. Also Read ; റാമോജി ഗ്രൂപ്പിന്റെ തലവനായ രാമോജി റാവു അന്തരിച്ചു മുഴുവന്‍ കോണ്‍ഗ്രസ് എംപിമാരും പങ്കെടുക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന് ചേരും. പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം […]

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം, വില്ലനായത് എസിയോ?

കൊച്ചി: അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം. മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയില്‍ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിദഗ്ധ പരിശോധന നടത്തിയ ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് അങ്കമാലി എസിപി പ്രതികരിച്ചു. Also Read ; തൃശൂര്‍ ഡി സി സിയില്‍ കയ്യാങ്കളി, കെ മുരളീധരന്റെ അനുയായിക്ക് മര്‍ദനം; ചേരിതിരിഞ്ഞ് സംഘര്‍ഷം അങ്കമാലി പറക്കുളത്ത് വ്യവസായിയായ ബിനീഷ് കുര്യന്‍, ഭാര്യ അനു, മക്കളായ ജോവാന […]

തൃശൂര്‍ ഡി സി സിയില്‍ കയ്യാങ്കളി, കെ മുരളീധരന്റെ അനുയായിക്ക് മര്‍ദനം; ചേരിതിരിഞ്ഞ് സംഘര്‍ഷം

തൃശൂര്‍: മുതിര്‍ന്ന നേതാവും മുന്‍ എം പിയുമായ കെ മുരളീധരന്റെ അനുയായിക്കു തൃശൂര്‍ ഡി സി സി ഓഫീസില്‍ മര്‍ദനമേറ്റു. ഡി സി സി സെക്രട്ടറി സജീവന്‍ കുരിയച്ചിറയ്ക്കാണു മര്‍ദനമേറ്റത്. ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിലാണു തന്നെ മര്‍ദിച്ചതെന്ന് ആരോപിച്ച് സജീവന്‍ ഓഫീസിനു മുന്നില്‍ കുത്തിയിരിക്കുകയാണ്. തന്നെ മര്‍ദിച്ചവര്‍ ഓഫീസിനുള്ളില്‍ തന്നെയുണ്ടെന്നാണു സജീവന്‍ പറയുന്നത്. സജീവനെ വേദനിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ പി സി സി സെക്രട്ടറി ഷാജി കോടങ്ങണ്ടത്ത് പറഞ്ഞു. […]

പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികളുണ്ടാകും; ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രോപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകുമെന്നും ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നുമാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. Also Read ; മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബിജെപി വോട്ട് ഇരട്ടിയായി ; സിപിഎമ്മിന് ഈഴവ വോട്ടര്‍മാര്‍ 10 ശതമാനം കുറഞ്ഞു ഇന്ന് രാവിലെ മാധ്യമങ്ങളില്‍ പഴയ ഒരു പുരോഹിതന്റെ […]