ആണ്‍വേഷം കെട്ടി ഗര്‍ഭിണിയായ ഭാര്യയും ഭര്‍ത്താവും; സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി ആഭരണം കവര്‍ന്നു

ഹരിപ്പാട്(ആലപ്പുഴ): സ്‌കൂട്ടര്‍യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയശേഷം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന വ്യാജേന മൂന്നുപവന്റെ ആഭരണം പൊട്ടിച്ചെടുത്ത കേസില്‍ അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കരുവാറ്റ വടക്ക് കൊച്ചുകടത്തേരില്‍ പ്രജിത്ത് (37), ഭാര്യ രാജി (32) എന്നിവരാണു പിടിയിലായത്. Also Read ; നരേന്ദ്രമോദി രാഷ്ട്രപതിയ്ക്ക് രാജി സമര്‍പ്പിച്ചു; മൂന്നാംവട്ടം പ്രധാനമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ പ്രജിത്ത് ഓടിച്ച സ്‌കൂട്ടറിനുപിന്നില്‍ ആണ്‍വേഷംകെട്ടിയാണ് രാജി ഇരുന്നതെന്നും മോഷണശേഷം വേഷംമാറിയാണ് ഇരുവരും രക്ഷപ്പെട്ടതെന്നും കേസന്വേഷിച്ച കരീലക്കുളങ്ങര എസ്.എച്ച്.ഒ. എന്‍. സുനീഷ് പറഞ്ഞു. മേയ് 25-നു രാത്രി ഏഴരയോടെ […]

സ്വര്‍ണവില കുറഞ്ഞു; പവന് 53,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. Also Read ;സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നല്ല ശമ്പളത്തില്‍ ജോലി 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില ഇന്നലെ തിരിച്ചുകയറി 53,000ന് മുകളില്‍ എത്തുകയായിരുന്നു. […]

‘പ്രതാപന് ഇനി വാര്‍ഡില്‍പോലും സീറ്റ് നല്‍കരുത്’; തൃശ്ശൂര്‍ നഗരത്തില്‍ പലയിടത്തും നേതൃത്വത്തിനെതിരെ പോസ്റ്റര്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തായതില്‍ ടിഎന്‍ പ്രതാപനെതിരെ പോസ്റ്റര്‍. ടിഎന്‍ പ്രതാപന് ഇനി വാര്‍ഡില്‍പോലും സീറ്റു നല്‍കരുതെന്നും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവയ്ക്കണമെന്നും എഴുതിയ പോസ്റ്റര്‍ ഡിസിസി ഓഫിസിന്റെ മതിലിലടക്കം പതിപ്പിച്ചിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും ഈ പോസ്റ്ററുണ്ട്. Also Read ; 70 കോടി കളക്ഷനുമായി ടര്‍ബോ ജോസും കൂട്ടരും മുന്നേറുന്നു ഇനിനിടെ സംഘപരിവാറിന് നട തുറന്ന് കൊടുത്തത് ടിഎന്‍ പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമാണെന്ന വിമര്‍ശനം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന […]

70 കോടി കളക്ഷനുമായി ടര്‍ബോ ജോസും കൂട്ടരും മുന്നേറുന്നു

മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’ 70 കോടി കളക്ഷന്‍ നേടി മുന്നേറുന്നു. റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളില്‍ ഈ സിനിമ കാണാന്‍ വന്‍തിരക്കാണ്. ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികള്‍ ടര്‍ബോ ജോസിനെ ഏറ്റെടുത്തു കഴിഞ്ഞു. Also Read ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം; ഭരണപക്ഷത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ കേരളത്തില്‍ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാന്‍ ‘ടര്‍ബോ’യ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം […]

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും; 198 കേന്ദ്രങ്ങള്‍, പരീക്ഷയെഴുതാന്‍ 1,13,447 പേര്‍

തിരുവനന്തപുരം: കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഇന്ന് ആരംഭിക്കും. ജൂണ്‍ ഒമ്പതു വരെയാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയുള്ള ആദ്യ പരീക്ഷയാണിത്. ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 10 നും നടക്കും. Also Read ; ‘സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണം, ഇനി ചെറുപ്പക്കാര്‍ വരട്ടെ ‘; മത്സരരംഗത്തേക്കിനിയില്ലെന്ന് കെ മുരളീധരന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍ / സ്വാശ്രയ / സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലും, മുംബൈ, […]

‘സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണം, ഇനി ചെറുപ്പക്കാര്‍ വരട്ടെ ‘; മത്സരരംഗത്തേക്കിനിയില്ലെന്ന് കെ മുരളീധരന്‍

തൃശ്ശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മത്സര രംഗത്ത് നിന്ന് തത്ക്കാലം വിട്ടു നില്‍ക്കുന്നതായി തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. ഇനി ചെറുപ്പക്കാര്‍ വരട്ടെയെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തില്‍ പ്രയാസത്തിലാണെന്നും കോണ്‍ഗ്രസ് കമ്മറ്റികളില്‍ പങ്കെടുക്കില്ലെന്നും പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തല്‍ക്കാലം പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. Also Read ;ലോക്സഭ തെരഞ്ഞെടുപ്പില്‍ തിളക്കമില്ലാതെ ബിജെപി; പരാജയപ്പെട്ടത് 14 കേന്ദ്രമന്ത്രിമാര്‍ ‘വടകരയില്‍ […]

‘മിഷന്‍ കന്നിവോട്ട് ‘ ; വടകരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫിയെ തുണച്ച വിജയമരുന്ന്

വടകര: കെ. മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിച്ചസമയം. അന്ന് യു.ഡി.എഫിനും ആര്‍.എം.പി.ഐ.ക്കും കെ.കെ. ശൈലജയെ നേരിടാന്‍ മുരളീധരനല്ലാതെ മറ്റൊരുപേര് സങ്കല്പിക്കാന്‍കൂടി കഴിയില്ലായിരുന്നു. കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. മുരളി തൃശ്ശൂരിലേക്ക് നിയോഗിക്കപ്പെട്ടു. ആരും പ്രതീക്ഷിക്കാത്ത ഷാഫി പറമ്പില്‍ വടകരയിലേക്ക്. മുസ്ലിംലീഗും ആര്‍.എം.പി.യുമെല്ലാം ഈ നീക്കത്തില്‍ നെറ്റിചുളിച്ചു… പലര്‍ക്കും ആശങ്ക. Also Read ;ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. പക്ഷേ, വടകരയില്‍ ഷാഫി വന്നിറങ്ങിയ ദിവസം. അന്നുവരെ കാണാത്ത ജനസഞ്ചയമാണ് വടകരയില്‍ […]

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗം ഇന്ന് ചേരും.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം സംസ്ഥാനനേതൃത്വം ഇന്ന് യോഗം ചേരും. അഞ്ച് ദിവസം നീളുന്ന യോഗം വിളിച്ച് തോല്‍വി വിശദമായി പരിശോധിക്കാനാണ് സിപിഐഎം നേതൃത്വത്തിന്റെ തീരുമാനം. തോല്‍വി ഗൗരവമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് തുടങ്ങുന്ന ദേശിയ നേതൃയോഗം കഴിഞ്ഞാല്‍ ജൂണ്‍ പത്തിന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേരുന്നുണ്ട്. Also Read ;സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ പിണറായിയെയും മകളെയും […]

ആലപ്പുഴയിലെ കനല്‍ ഒരുതരി കെടുത്തി കെ സി വേണുഗോപാല്‍, ലീഡ് 40000 ലേക്ക്

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ഏക സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ വിജയത്തിലേക്ക്. ഭൂരിപക്ഷം 3700 കടന്നു. രണ്ട് തവണ ആലപ്പുഴയില്‍ എം പിയായിരുന്നു വേണുഗോപാല്‍ ഒരിടവേളയ്ക്ക് ശേഷമാണ് മണ്ഡലം പിടിക്കാനിറങ്ങിയത്. മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലില്‍ ഇറങ്ങിയ എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്‍ ഒരു ഘട്ടത്തില്‍ ഭൂരിപക്ഷം മുന്നൂറിന് മുകളിലേക്ക് ഉയര്‍ത്തിയിരുന്നു. Also Read ; ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിലും ഒഡീഷയില്‍ ബിജെപിക്ക് […]

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 93 വയസായിരുന്നു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ പകിട്ടുകളില്ലാത്ത കാലത്ത് പരിമിതികളോട് പൊരുതി കാലത്തിനൊപ്പം സഞ്ചരിച്ചു. Also Read; കണക്ക് പ്രവചിക്കാനൊന്നും ഇല്ല, ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണ്: യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് നവഭാരതം പത്രം ഉടമ എകെ ഭാസ്‌കറിന്റെയും മീനാക്ഷിയുടെയും മകനായി കൊല്ലം കായിക്കരയിലാണു ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആര്‍പി ഭാസ്‌കറുടെ ജനനം. മകന്‍ ഈ രംഗത്തു വരുന്നതില്‍ അച്ഛനു താല്‍പര്യമില്ലായിരുന്നു. ‘നവഭാരത’ത്തില്‍ അച്ഛന്‍ അറിയാതെ […]