ബസ് വരുന്നത് മുന്‍കൂട്ടി അറിയാന്‍ ആപ്പ് വരുന്നു; കൂടാതെ ബസില്‍ ടി.വി; KSRTCയില്‍ പരിഷ്‌കാരങ്ങള്‍ 5 മാസത്തിനകം

കൊല്ലം: യാത്രക്കാര്‍ ബസ് കാത്തുനിന്ന് ഇനി മുഷിയേണ്ടാ. ഓരോ റൂട്ടിലുമുള്ള കെ.എസ്.ആര്‍.ടി.സി. ബസ് വരുന്നത് മുന്‍കൂട്ടി അറിയാന്‍ ആപ്പ് വരുന്നു. സ്റ്റോപ്പില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് അടുത്തുവരുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളുടെ വിവരങ്ങളും സീറ്റ് ഒഴിവുണ്ടോ എന്നതും ആപ്പിലൂടെ അറിയാന്‍ കഴിയും. Also Read ;സപ്ലൈക്കോയുടെ പേരില്‍ 7 കോടിരൂപയുടെ തട്ടിപ്പില്‍ അറസ്റ്റിലായത് മുന്‍ ഭക്ഷ്യമന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറി ജി.പി.എസ്. അധിഷ്ഠിതമായി ഓരോ ആറ് സെക്കന്‍ഡിലും വിവരങ്ങള്‍ പുതുക്കിക്കൊണ്ടിരിക്കും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം കൂടുതല്‍ വിപുലപ്പെടുത്തും. ബസിലെ ടിക്കറ്റ് വിതരണംമുതല്‍ […]

സപ്ലൈക്കോയുടെ പേരില്‍ 7 കോടിരൂപയുടെ തട്ടിപ്പില്‍ അറസ്റ്റിലായത് മുന്‍ ഭക്ഷ്യമന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറി

കൊച്ചി: സപ്ലൈക്കോയുടെ പേരില്‍ ഏഴുകോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത് മുന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാള്‍. ഇയാള്‍ക്ക് ഭക്ഷ്യവകുപ്പിനുള്ളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസില്‍ റിമാന്‍ഡിലുള്ള കൊച്ചി എളംകുളം സ്വദേശിയായ സതീഷ് ചന്ദ്രന്‍ മൂന്നുമാസത്തോളം മന്ത്രി തിലോത്തമന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നു. അന്നും പലതരത്തിലുള്ള തട്ടിപ്പുകളിലുള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് പേഴ്‌സണല്‍ സ്റ്റാഫില്‍നിന്ന് പുറത്താക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് സതീഷ് ചന്ദ്രന്റെ പേരില്‍ കഴിഞ്ഞവര്‍ഷം കൊച്ചി പോലീസ് കേസുമെടുത്തിരുന്നു. Also […]

കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികകളില്‍ നല്ല ശമ്പളത്തില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇഎന്‍ടി, ജൂനിയര്‍. ഫിസിയോതെറാപ്പിസ്റ്റ്, എംടിഎസ്, ഡിഇഒ, പിസിഎം, ഇഎംടി, ഡ്രൈവര്‍, എംഎല്‍ടി, പിസിസി, റേഡിയോഗ്രാഫര്‍, ലാബ് അറ്റന്‍ഡന്റ്, ടെക്‌നോളജിസ്റ്റ്, റിസര്‍ച്ച് അസിസ്റ്റന്റ്, ഡവലപ്പര്‍, ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍, അസി. ഡയറ്റീഷ്യന്‍, ഫെല്‍ബോടോമിസ്റ്റ്, ഒപ്താല്‍മിക് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ / നെറ്റ്വര്‍ക്ക് സപ്പോര്‍ട്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും […]

വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്ക് കൂടും; പുതിയ നിരക്ക് ഇങ്ങനെ

പാലക്കാട്: വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്കു വര്‍ധിപ്പിക്കും. കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു വശത്തേയ്ക്ക് 110 രൂപയാണ് പുതിയ നിരക്ക്. നേരത്തെയും ടോള്‍ നിരക്ക് 110 രൂപയായിരുന്നു. മടക്കയാത്രയും കൂടി ചേരുമ്പോള്‍ ഇത് 165 രൂപയാകും. നേരത്തെ ഇത് 160 രൂപയായിരുന്നു. Also Read ;എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മിനി ബസ്, ചെറിയ വാണിജ്യവാഹനങ്ങള്‍ എന്നിവയ്ക്ക് 170 […]

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുംപ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. Also Read; എയര്‍ ഇന്ത്യ വിമാനം 30 മണിക്കൂര്‍ വൈകിയ സംഭവം: യാത്രക്കാര്‍ക്ക് 29,203 രൂപയുടെ യാത്രാ വൗച്ചര്‍, ക്ഷമാപണം മലയോര മേഖലകളിലടക്കം ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്. […]

മഴയുടെ സ്വഭാവം മാറുന്നു, ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം; ഇടുക്കിയില്‍ ഉരുള്‍പൊട്ടി, രാത്രിയാത്ര നിരോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലങ്കര ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വീതം ഉയര്‍ത്തും. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള തീരത്തിന് അരികെ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. Also Read; വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതത്തിന്റെ വില കുറച്ചു രാത്രിയില്‍ മഴ ശക്തിപ്പെട്ടതോടെ മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു. […]

കേരളത്തില്‍ മൃഗബലി ; ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം : കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ മൃഗബലി നടത്തുന്നുണ്ടെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉന്നയിച്ച ആരോപണം നടക്കാന്‍ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തില്‍ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. Also Read ; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാന്‍ കേരളത്തില്‍ മൃഗബലികള്‍ നടത്തുന്നു ; ഡി കെ […]

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാന്‍ കേരളത്തില്‍ മൃഗബലികള്‍ നടത്തുന്നു ; ഡി കെ ശിവകുമാര്‍

ബെംഗളൂരു:  കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ മൃഗബലികളും യാഗങ്ങളും നടന്നതായി വിവരം ലഭിച്ചുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. Also Read ; അരിവാള്‍ രോഗം ; അട്ടപ്പാടിയില്‍ യുവതി മരിച്ചു കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതില്‍ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്ന് ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ പരോക്ഷമായി ആരുടെയും പേര് നേരിട്ട് […]

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗം മാറ്റിവെച്ചു

ഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിന്റെ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗം മാറ്റിവെച്ചു. ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരുന്ന യോഗമാണ് മാറ്റിയത്. പഠനത്തിന് കേരളത്തിനെ അനുവദിക്കരുതെന്ന് തമിഴ്‌നാട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. യോഗം മാറ്റിയതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. മുല്ലപ്പരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കേരളം തീരുമാനിച്ചിരുന്നു. പഴയ അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ […]

സംസ്ഥാനത്ത് കനത്ത മഴ; എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു, എട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എട്ട് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചത്. 10 പുരുഷന്മാരും 6 സ്ത്രീകളും 4 കുട്ടികളുമായി കീലേരി മലയിലെ 20 പേരാണ് ക്യാമ്പിലുള്ളത്. കാക്കനാട് വില്ലേജിലെ മാര്‍ അത്തനേഷ്യസ് സ്‌കൂളിലാണ് ക്യാമ്പ്. കനത്ത മഴയില്‍ നഗരത്തില്‍ വെള്ളക്കെട്ട് തുടരുകയാണ്. ഇന്നലെ രാത്രിയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപെട്ടിരുന്നു. എംജി റോഡില്‍ രാത്രിയില്‍ ഗതാഗതം തടസ്സപ്പെട്ടു. പനമ്പള്ളി നഗറിലെ കടകളില്‍ വെള്ളം കയറി. വൈറ്റിലയിലെ പല […]