ഖുറേഷി അബ്രാം, എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു; ആരാധകര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമെത്തി

മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. താരത്തിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. Also Read ; കാത്തിരിപ്പിന് വിരാമം; മമ്മൂട്ടി നായകനായ ടര്‍ബോയാണ് കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്സരയുടെ ഉദ്ഘാടന ചിത്രം എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെറ്റില്‍ നിന്നുമുള്ള ലീക്ക്ഡ് വിഡീയോ സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു. 2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ […]

കാത്തിരിപ്പിന് വിരാമം; മമ്മൂട്ടി നായകനായ ടര്‍ബോയാണ് കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്സരയുടെ ഉദ്ഘാടന ചിത്രം

കോഴിക്കോട്: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് അപ്സര തിയേറ്ററില്‍ വീണ്ടും തിരശ്ശീല ഉയരുന്നു. 52 വര്‍ഷക്കാലം മലബാറിലെ സിനിമാ ആസ്വാദകര്‍ക്കിടയില്‍ പ്രഥമ സ്ഥാനം ഉണ്ടായിരുന്ന അപ്സര തിയേറ്ററിന് കഴിഞ്ഞ വര്‍ഷം മെയിലാണ് പൂട്ടുവീണത്. 1000ത്തിലധികം പ്രേക്ഷകര്‍ക്ക് ഒരേ സമയം സിനിമ ആസ്വദിക്കാന്‍ കഴിയുമായിരുന്ന കേരളത്തിലെ അപൂര്‍വം തീയേറ്ററുകളില്‍ ഒന്നായിരുന്ന അപ്സര അടച്ചുപൂട്ടിയത് കോഴിക്കോട്ടെ ചലച്ചിത്ര പ്രേമികളേയും നിരാശരാക്കിയിരുന്നു. Also Read; കാഞ്ഞങ്ങാട്ട് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ഏറ്റെടുത്തതോടെയാണ് […]

കാഞ്ഞങ്ങാട്ട് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട്ട് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് ആഭരണം കവര്‍ന്ന കേസിലെ പ്രതിയെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. കുടക് സ്വദേശി സലീമിനെയാണ് സിസിടിവി ദൃശ്യങ്ങളിലുടെ തിരിച്ചറിഞ്ഞത്. രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തു നടന്ന മോഷണവുമായി ബന്ധപ്പെട്ട് സലീമിന്റെ രേഖാചിത്രം പൊലീസ് വരച്ചിരുന്നു. Also Read ; മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവില്‍ ; യാത്ര 12 ദിവസം, ഖജനാവില്‍ നിന്നും പണം മുടക്കിയിട്ടില്ല രണ്ടു കേസുകളിലും ഇയാള്‍ ഒരേ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നും […]

പൊന്നാനി അഴിമുഖത്തെ വെള്ളക്കെട്ട്; വാര്‍ത്തയ്ക്ക് പിന്നാലെ നടപടി

മലപ്പുറം: വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട പൊന്നാനി അഴിമുഖത്തെ കുടുംബങ്ങള്‍ക്ക് ആശ്വാസം. അഴിമുഖത്തെ വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ നഗരസഭ നടപടി ആരംഭിച്ചു. ജെസിബി കൊണ്ടുവന്ന് ഓടകള്‍ വൃത്തിയാക്കാന്‍ ആരംഭിച്ചു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. Also Read ;ഇ പി ജയരാജന്‍ വധശ്രമക്കേസ് : കെ സുധാകരന്‍ കുറ്റവിമുക്തന്‍ ഇന്നലെ പെയ്ത മഴയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കിവിടാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ പ്രദേശം ഒറ്റപ്പെടുകയായിരുന്നു. ഇരുപതോളം കുടുംബങ്ങളുടെ നടപ്പാതയും, കിണറും വെള്ളത്തിനടിയിലായി. അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍് മാധ്യമങ്ങളോട് […]

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ : കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളില്‍ നിലവില്‍ റെഡ് അലര്‍ട്ടുണ്ട്.അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചുണ്ട്.കനത്തെ മഴയെ തുടര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മലയോരമേഖലകളിലും രാത്രികാല യാത്രാ വിലക്ക് തുടരുകയാണ്. Also Read ; പന്തീരാങ്കാവ് കേസ് : യുവതി ഗാര്‍ഹിക പീഡനത്തിന് ഇരയായതായി ഡോക്ടറുടെ മൊഴി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ […]

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു; കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങി കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി ഹസ്സന്‍ കുട്ടി, ഫസ്ന ദമ്പതികളുടെ മകള്‍ ഫദ്വയാണ് മരിച്ചത്. കുട്ടി ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ചികിത്സയിലായിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ പരിശോധന ഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു. ഇവര്‍ ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് അറിയിച്ചു. മൂന്നിയൂര്‍ പുഴയിലിറങ്ങി കുളിച്ചതിനു ശേഷമാണ് കുട്ടികളില്‍ […]

കരുവാരക്കുണ്ട് എയ്ഡഡ് സ്‌കൂളില്‍ നിയമനത്തിന് വ്യാജരേഖ; അധ്യാപകര്‍ കൈപ്പറ്റിയ ഒരുകോടി തിരിച്ചടക്കാന്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍

മലപ്പുറം; കരുവാരക്കുണ്ട് എയ്ഡഡ് സ്‌കൂളില്‍ അധ്യാപക നിയമനത്തിനായി വ്യാജ രേഖ നിര്‍മ്മിച്ചതായി കണ്ടെത്തല്‍. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. വ്യാജരേഖ ഉണ്ടാക്കി അധ്യാപകര്‍ കൈപറ്റിയ ഒരുകോടി രൂപ സര്‍ക്കാറിലേക്ക് തിരിച്ചടക്കാനും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. Also Read ;അവയവക്കടത്ത് കേസ്: പത്തംഗമുളള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു വണ്ടൂര്‍ എഇഒയും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറും നടത്തിയ അന്വേഷണത്തിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഏരിയ ഇന്റന്‍സീവ് […]

അവയവക്കടത്ത് കേസ്: പത്തംഗമുളള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കൊച്ചി: അവയവക്കടത്ത് കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപികരിച്ചു. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസില്‍ പിടിയിലായ പ്രതി സാബിത്ത് നാസര്‍ കുറ്റം സമ്മതിച്ചിരുന്നു. Also Read ;കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കുടുംബവഴക്ക്; ഭര്‍ത്താവ് ജനാലവഴി റോഡിലേക്ക് ചാടി, കാലൊടിഞ്ഞു സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവക്കടത്തിനായി ഇറാനിലെത്തിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനിലെത്തിച്ചുവെന്ന് പ്രതി സാബിത്ത് നാസര്‍ പൊലീസിനോട് സമ്മതിച്ചു. ഇരകളായവര്‍ക്ക് നല്‍കിയത് […]

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കുടുംബവഴക്ക്; ഭര്‍ത്താവ് ജനാലവഴി റോഡിലേക്ക് ചാടി, കാലൊടിഞ്ഞു

കോട്ടയം: ഭാര്യയുമായി വഴക്കിട്ട് യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടി. ഇദ്ദേഹത്തിന്റെ കാല്‍ ഒടിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് 4.30-നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നാട്ടകത്തിന് സമീപമാണ് സംഭവം. സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read;ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി ചങ്ങനാശ്ശേരിമുതല്‍ ഇയാളും ഭാര്യയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോള്‍ ബസിനുള്ളില്‍നിന്ന് ഇറങ്ങണമെന്ന് […]

മലയാളസിനിമയില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നടന്‍ ബിജു മേനോന്‍, ആഘോഷമാക്കി ‘തലവന്‍’ അണിയറപ്രവര്‍ത്തകര്‍

നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബിജു മേനോന്‍. മലയാള സിനിമയില്‍ ഒരു നടനെന്ന നിലയില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. 1991ല്‍ ഈഗിള്‍ എന്ന ചിത്രത്തില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആയി മുഖം കാണിച്ചിട്ടുണ്ടെങ്കിലും 1994ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന സിനിമയാണ് ബിജു മേനോന്റെ നടന്‍ എന്ന നിലയിലുള്ള ആദ്യ ചിത്രം. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ഈ ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ചത്. അതിനുശേഷം നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പിറന്നു. പത്രം, മധുരനൊമ്പരക്കാറ്റ്, […]