ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ ഇരുപത്തിനാലുകാരി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

കോഴിക്കോട്: ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ താമരശ്ശേരി അമ്പലമുക്കിലുള്ള ഭര്‍ത്താവിന്റെ വീടിനു സമീപത്തുനിന്നും കാറില്‍ കയറി പോയതായും പിന്നെ തിരികെയെത്തിയില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. Also Read ;കോഴിക്കോട് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് പ്രതി രാഹുലിന്റെ കുടുംബാംഗങ്ങളിലേക്ക് താമരശ്ശേരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ വടകര സ്വദേശിക്കൊപ്പം വടകര പൊലീസ് സ്റ്റേഷനില്‍ യുവതി ഹാജരാവുകയായിരുന്നു. […]

സൈബര്‍ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടന്‍ മമ്മൂട്ടിക്ക് പിന്തുണ അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍

തിരുവനന്തപുരം: സൈബര്‍ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടില്‍ മമ്മൂട്ടിയെ കെട്ടിയിടാന്‍ കഴിയില്ലെന്നും കൃത്യമായ രാഷ്ട്രീയവീക്ഷണമുള്ള മമ്മൂട്ടിയെ സംഘപരിവാര്‍ ശക്തികള്‍ എത്രയൊക്കെ ചാപ്പകുത്താന്‍ ശ്രമിച്ചാലും മതേതരസമൂഹം കൂട്ടുനില്‍ക്കില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു. Also Read ;2025 തിരഞ്ഞെടുപ്പിനുമുന്നോടിയായി വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ആലോചന; തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഓരോ വാര്‍ഡ് വര്‍ധിക്കും ‘മലയാള സിനിമയ്ക്ക് ലോകസിനിമയില്‍ മനോഹരമായ മേല്‍വിലാസം നല്‍കിയ അഭിനേതാക്കളുടെ കൂട്ടത്തില്‍ പ്രഥമസ്ഥാനമുണ്ട് മമ്മൂട്ടിക്ക്. വിദ്വേഷപ്രചാരണങ്ങളുടെ വിഷമേല്‍ക്കാതെ […]

2025 തിരഞ്ഞെടുപ്പിനുമുന്നോടിയായി വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ആലോചന; തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഓരോ വാര്‍ഡ് വര്‍ധിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ല്‍ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ആലോചന. ജനസംഖ്യാനുപാതികമായി ഓരോ വാര്‍ഡുകൂടി സൃഷ്ടിക്കാനാണ് തീരുമാനം. ഇതിനായി 20-ന് പ്രത്യേക മന്ത്രിസഭ ചേര്‍ന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നകാര്യമാണ് പരിഗണനയിലുള്ളത്. 22-ന് ചേരുന്ന പതിവ് മന്ത്രിസഭായോഗത്തില്‍ നിയമസഭാസമ്മേളനം നിശ്ചയിക്കാനിരിക്കുന്നതിനാലാണിത്. ഓണ്‍ലൈനായി ചേരാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തുന്നതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. Also Read ;മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗം, കൂട്ടിയിടി ഒഴിവാക്കാന്‍ ‘കവച്’ സംവിധാനവും; വന്ദേ മെട്രോ രണ്ടുമാസത്തിനകം ട്രാക്കിലേക്ക് ഗ്രാമപ്പഞ്ചായത്തുകളില്‍ 1000 പേര്‍ക്ക് […]

‘ടൊവിനോയ്ക്ക് അപ്രിയമായേക്കാവുന്ന ചില അഭിപ്രായങ്ങള്‍ പറഞ്ഞു, അതിനുശേഷം സിനിമ മുന്നോട്ടുപോയില്ല’ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

ടൊവിനോ തോമസ് നായകനായ ‘വഴക്ക്’ എന്ന ചിത്രത്തിന്റെ പ്രിവ്യു കോപ്പിയുടെ വീഡിയോ ലിങ്ക് സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പുറത്തുവിട്ടിരുന്നു. വിമിയോയില്‍ അപ്ലോഡ് ചെയ്ത സിനിമയുടെ ലിങ്കാണ് അദ്ദേഹം പങ്കുവെച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ ടൊവിനോയുമായി പ്രശ്നങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു സംവിധായകന്റെ നീക്കം. എന്നാല്‍ പിന്നീട് കോപ്പിറൈറ്റ് ലംഘനം എന്ന പരാതിയേത്തുടര്‍ന്ന് വീഡിയോ ഡീലീറ്റ് ചെയ്തുവെന്ന് അറിയിച്ച സനല്‍കുമാര്‍ ശശിധരന്‍ ടൊവിനോയ്ക്ക് എതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. Also Read ; പന്തീരാങ്കാവ് […]

പുലര്‍ച്ചെ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു; കുട്ടി ആശുപത്രിയില്‍

കാസര്‍കോട്: രാത്രി വീട്ടില്‍ ഉറങ്ങി കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് അധികം ദൂരെയല്ലാതെ ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. Also Read ; ഡ്രെവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഇന്ന് നിര്‍ണായക യോഗം; ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായി മന്ത്രിയുടെ ചര്‍ച്ച പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ […]

ഡ്രെവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഇന്ന് നിര്‍ണായക യോഗം; ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായി മന്ത്രിയുടെ ചര്‍ച്ച

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഇന്ന് നിര്‍ണായക യോഗം. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായുള്ള ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ വൈകുന്നേരം മൂന്ന് മണിക്ക് ചര്‍ച്ച നടത്തും. പരിഷ്‌കാരത്തില്‍ ഇളവുകള്‍ ഉണ്ടായില്ലെങ്കില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധം തുടര്‍ന്നേക്കും. Also Read ; അച്ഛനും മകനും ചേര്‍ന്ന് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തി; കൂട്ടാളിയേയും പിടിച്ച് പോലീസ് രണ്ടാഴ്ചയിലധികമായി തുടരുന്ന പ്രശ്‌നത്തിലാണ് മന്ത്രി ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെയുള്ള എതിര്‍പ്പാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഉണ്ടായത്. […]

അച്ഛനും മകനും ചേര്‍ന്ന് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തി; കൂട്ടാളിയേയും പിടിച്ച് പോലീസ്

വാഗമണ്‍: ഇടുക്കിയില്‍ അച്ഛനും മകനും ചേര്‍ന്ന് വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി. ഒരാള്‍ പോലീസിനെക്കണ്ട് രക്ഷപ്പെട്ടു. വാഗമണ്‍ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാര്‍ (58), മകന്‍ വിനീത് (27), സമീപവാസി വിമല്‍ ഭവനില്‍ വിമല്‍ (29) എന്നിവരാണ് ഇടുക്കി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. Also Read ; ആംബുലന്‍സ് ദുരന്തം; ഡ്രൈവര്‍ ചില്ലുതകര്‍ത്തു, രക്ഷതേടി മറ്റുള്ളവരും ചാടി; ബെല്‍റ്റിട്ടതിനാല്‍ സുലോചനയ്ക്ക് രക്ഷപ്പെടാനായില്ല വിജയകുമാറിന്റെ വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കല്‍നിന്ന് 50 ഗ്രാം കഞ്ചാവുമാണ് […]

ഗാര്‍ഹികപീഡനം; 70 പവനിലേറെ നല്‍കി, മര്‍ദനം പണവും കാറും ആവശ്യപ്പെട്ട്; മകള്‍ വിസ്മയയും ഉത്രയും ആവരുതെന്ന് പിതാവ്

കോഴിക്കോട്: ”വിവാഹം കഴിച്ച് ആറാം ദിവസം എന്റെ മകള്‍ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരമായി മര്‍ദനമേറ്റു. അവള്‍ മര്‍ദനമേറ്റ് അവശനിലയിലായിരുന്നിട്ടും പോലീസ് ഗാര്‍ഹികപീഡനത്തിന് മാത്രമാണ് ആദ്യം കേസെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കുകയുമാണ് അവര്‍ ചെയ്തത്.” -ഇതൊരച്ഛന്റെ തേങ്ങലാണ്. തന്റെ മകള്‍ക്ക്, സ്ത്രീധനപീഡനത്തിനിരയായി മരിച്ച വിസ്മയയുടെയും ഉത്ര യുടെയും അനുഭവമുണ്ടാകരുതെന്നാഗ്രഹിച്ച് പോലീസിനുമുന്നിലെത്തിയ നിസ്സഹായനായ ആ അച്ഛന് കിട്ടിയത് പരിഹാസം. വിസ്മയ കേസെല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഇന്‍സ്‌പെക്ടര്‍ പരിഹസിക്കുകയായിരുന്നുവെന്ന് ആ അച്ഛന്‍ പറയുന്നു. ഒടുവില്‍ സംഭവം വിവാദമായപ്പോള്‍മാത്രം ചൊവ്വാഴ്ച രാത്രിയോടെ […]

ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി, യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണാനാവതെ മസ്‌ക്കറ്റില്‍ യുവാവ് മരിച്ചു

മസ്‌ക്കറ്റ്: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി, അവസാനമായി ഭാര്യയെ കാണാനാവതെ മസ്‌ക്കറ്റില്‍ യുവാവ് മരിച്ചു. കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്‌ക്കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. Also Read ; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം ഭര്‍ത്താവിന് സുഖമില്ലെന്നും ആശുപത്രിയിലാണെന്നുമുള്ള […]

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. Also Read ; മഞ്ഞപ്പിത്തം: ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്, സംസ്ഥാനത്ത് കേസുകള്‍ക്കൊപ്പം മരണ സംഖ്യയും കൂടുന്നു ശക്തമായ മഴയെത്തുടര്‍ന്ന് ഇന്ന് പത്തനംതിട്ട ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ്. ജില്ലയില്‍ 64.5 മുതല്‍ 111.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് […]