മഞ്ഞപ്പിത്തം: ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്, സംസ്ഥാനത്ത് കേസുകള്‍ക്കൊപ്പം മരണ സംഖ്യയും കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി പേര്‍ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം കടന്നു. രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. 2024 തുടങ്ങി മെയ് മാസം വരെ അയ്യായിരത്തിലധികം പേരാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. […]

കോഴിക്കോട് നവവധു നേരിട്ടത് ക്രൂരമര്‍ദനം,വയര്‍ കഴുത്തിലിട്ട് മുറുക്കി;വിവരമറിഞ്ഞയുടന്‍ മാതാപിതാക്കള്‍ പരാതി നല്‍കി

കൊച്ചി: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം.പറവൂര്‍ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍ മര്‍ദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് അതിക്രമത്തിനിരയായ യുവതി പറഞ്ഞു. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയെന്നും ക്രൂരമായി മര്‍ദിച്ചെന്നും യുവതി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. Also Read ; മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവം; മരണം 12 ആയി, 60 പേര്‍ക്ക് പരിക്ക് ഈ മാസം അഞ്ചിനാണ് പറവൂര്‍ […]

ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെ ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ചു; രോഗി വെന്തുമരിച്ചു

കോഴിക്കോട്: നഗരത്തില്‍ ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. Also Read ; വീഡിയോകോളില്‍ വിവസ്ത്രയാകാന്‍ നിര്‍ബന്ധിച്ചു, അമ്മയെ പീഡിപ്പിച്ചു; ഹാസനിലെ എം.പി. പ്രജ്ജ്വല്‍ രേവണ്ണക്കെതിരേ പരാതിക്കാരി ഇന്ന് പുലച്ചെ 3.30 നാണ് അപകടമുണ്ടായത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു ദുരന്തം. മലബാര്‍ മെഡിക്കല്‍ കോളേജില്‍നിന്നും […]

സ്ത്രീവിരുദ്ധ പരാമര്‍ശം: ആര്‍എംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്

വടകര: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍എംപി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് കെ.പുഷ്പജ നല്‍കിയ പരാതിയിലാണ് നടപടി. Also Read ;കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പാമിന് മത്സരിക്കാനൊരുങ്ങി ഇന്ത്യന്‍ ചിത്രം : ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിന്റെ ട്രെയ്‌ലര്‍ പ്രേക്ഷക ശ്രദ്ധനേടുന്നു വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് ഹരിഹരിന് രൂക്ഷ […]

‘മലയാളി ഫ്രം ഇന്ത്യ’ യുടെ പ്രമേയം തന്റെ കഥ ‘ആല്‍ക്കെമിസ്റ്റി’ല്‍നിന്ന് മോഷ്ടിച്ചെന്ന് എഴുത്തുകാരന്‍ സാദിഖ് കാവില്‍

ദുബായ്: നിവിന്‍പോളി ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’യുമായുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രമേയം തന്റെ തിരക്കഥയായ ‘ആല്‍ക്കെമിസ്റ്റി’ല്‍നിന്ന് മോഷ്ടിച്ചതാണെന്ന് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സാദിഖ് കാവില്‍ ദുബായില്‍ ആരോപിച്ചു. Also Read ; കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; 2 ഐസ്‌ക്രീം ബോംബുകള്‍ റോഡില്‍ വീണ് പൊട്ടി ഇന്ത്യ-പാക് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രമേയം, പൂച്ചയടക്കമുള്ള പ്രധാന കഥാപാത്രങ്ങള്‍ തുടങ്ങി ഒട്ടേറെ സന്ദര്‍ഭങ്ങള്‍ തന്റെ തിരക്കഥയില്‍നിന്നെടുത്തതാണ്. ‘ആല്‍ക്കെമിസ്റ്റ്’ എന്നാണ് തന്റെ സിനിമയുടെ […]

കായംകുളത്ത് റോഡില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ നടപടി; കാര്‍ കസ്റ്റഡിയിലെടുത്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

ആലപ്പുഴ: കായംകുളത്ത് റോഡില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ നടപടി. കാര്‍ കസ്റ്റഡിയില്‍ എടുത്തു. കായംകുളം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ വിന്‍ഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടകരമായ യാത്ര നടത്തിയത്. കാറിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. Also Read ; കണ്ണൂരില്‍ ഭിന്നശേഷിക്കാരനെ കോടാലികൊണ്ട് വെട്ടി, തലയ്ക്കടിച്ചു; കൊലപ്പെടുത്തിയത് അനന്തിരവന്‍ ഓച്ചിറ സ്വദേശിനിയാണ് കാറിന്റെ ഉടമ. കാര്‍ ഓടിച്ചിരുന്ന മര്‍ഫീന്റെ ലൈസന്‍സ് […]

കണ്ണൂരില്‍ ഭിന്നശേഷിക്കാരനെ കോടാലികൊണ്ട് വെട്ടി, തലയ്ക്കടിച്ചു; കൊലപ്പെടുത്തിയത് അനന്തിരവന്‍

കണ്ണൂര്‍: കണ്ണൂരില്‍ ഭിന്നശേഷിക്കാരനെ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി തൊമരക്കാട് സ്വദേശി കുമ്പൂക്കല്‍ തങ്കച്ചന്‍ എന്ന ദേവസ്യ (76) ആണ് കൊല്ലപ്പെട്ടത്. കോടാലികൊണ്ട് വെട്ടിയശേഷം തലക്കടിച്ച് കൊലപ്പെടുത്തിയത് സഹോദരി പുത്രന്‍ ആണ്. Also Read ; പൊന്നാനിയില്‍ കപ്പലിടിച്ച് മത്സ്യബന്ധനബോട്ട് രണ്ടായി പിളര്‍ന്നു; രണ്ടുപേരെ കാണാതായി തങ്കച്ചന്‍ രണ്ട് കാലുകള്‍ക്കും സ്വാധീനമില്ലാത്തയാളാണ്. പ്രതി ഷൈന്‍മോനെ ആലക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

പൊന്നാനിയില്‍ കപ്പലിടിച്ച് മത്സ്യബന്ധനബോട്ട് രണ്ടായി പിളര്‍ന്നു; രണ്ടു പേർ മരിച്ചു

പൊന്നാനി(മലപ്പുറം): പൊന്നാനിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടുപേരെ കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴീക്കല്‍ സ്വദേശി അബ്ദുള്‍ സലാം(43), ഗഫൂര്‍(45) എന്നിവരാണ് മരിച്ചത്. നാലുപേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ആറുപേര്‍ ആയിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. Also Read ;ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 96 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്, ഇന്ന് നിര്‍ണായകം തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു ഈ സംഭവം. ഇടിയില്‍ ബോട്ട് രണ്ടായി പിളര്‍ന്ന് കടലില്‍ മുങ്ങിത്താഴ്ന്നു. […]

‘സ്ത്രീവിരുദ്ധ പരാമര്‍ശം അംഗീകരിക്കില്ല’; ഹരിഹരനെ തള്ളി എംഎല്‍എ കെ കെ രമ

കോഴിക്കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ എംഎല്‍എക്കെതിരായ കെ എസ് ഹരിഹരന്റെ പരാമര്‍ശം തള്ളി ആര്‍എംപി. ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത പരാര്‍ശമാണ്. ഏത് വ്യക്തിയുടെ ഭാഗത്ത് നിന്നായാലും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. പൊതുപ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. നോട്ടത്തിലും വാക്കിലും ജാഗ്രത ഉണ്ടാകണം. ഇത്തരത്തിലൊരു പരാമര്‍ശത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കെ കെ രമ എംഎല്‍എ പറഞ്ഞു. Also Read ; ‘BJP കേരളത്തില്‍ അക്കൗണ്ട് തുറക്കും’; 400 സീറ്റ് എങ്ങനെ നേടുമെന്ന് വിശദീകരിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് […]

‘BJP കേരളത്തില്‍ അക്കൗണ്ട് തുറക്കും’; 400 സീറ്റ് എങ്ങനെ നേടുമെന്ന് വിശദീകരിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പഞ്ചിമ ബംഗാളില്‍ പാര്‍ട്ടി 30 സീറ്റ് നേടും. ബിഹാറില്‍ 2019-ലെ സ്ഥിതി ആവര്‍ത്തിക്കും. ഒഡിഷയില്‍ 16-ഓ അതില്‍ കൂടുതലോ സീറ്റുകള്‍ നേടും. തെലങ്കാനയില്‍ പത്തുമുതല്‍ 12 വരെ എംപിമാര്‍ ബിജെപിക്കുണ്ടാകും. ആന്ധ്രാപ്രദേശില്‍ 18 സീറ്റുവരെ നേടുമെന്നും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു. […]