മഞ്ചേരി ജില്ലാ കോടതിയില്‍ ജോലി

കേരളത്തില്‍ മലപ്പുറം ജില്ലാ കോടതിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ജില്ലാ കോടതി, മഞ്ചേരി ഇപ്പോള്‍ ഓഫീസ് അറ്റന്‍ഡന്റ് , പ്യൂണ്‍ , എല്‍.ഡി ടൈപ്പിസ്റ്റ് , കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് , കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് ഓഫീസ് അറ്റന്‍ഡന്റ് , പ്യൂണ്‍ , എല്‍.ഡി ടൈപ്പിസ്റ്റ് , കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് , കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 […]

കാസര്‍കോട് നഗരത്തിലെ ദേശീയപാത തിങ്കളാഴ്ച രാത്രി 9 മുതല്‍ 12 മണിക്കൂര്‍ അടയ്ക്കും; വാഹനങ്ങള്‍ ഇതുവഴി പോകണം

കാസര്‍കോട്: മേല്‍പ്പാല നിര്‍മ്മാണം നടക്കുന്നതിനാല്‍ തിങ്കളാഴ്ച രാത്രി (13 മെയ്) രാത്രി ഒമ്പത് മുതല്‍ കാസര്‍കോട് നഗരത്തിലെ ദേശീയപാത അടയ്ക്കും. 12 മണിക്കൂര്‍ നേരമാണ് ഈ പാത അടയ്ക്കുക. ദേശീയപാത 66ന്റെ മേല്‍പ്പാലത്തിന്റെ പണിയാണ് നടക്കുന്നത്. മേല്‍പ്പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാനാണ് നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗം അടയ്ക്കുക. Also Read ;സീനിയേഴ്‌സിന്റെ ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടില്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഹേമചന്ദ്രന്‍ നായര്‍ കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയിലേക്കാണ് […]

സപ്ലൈകോയില്‍ പഞ്ചസാര കിട്ടാനില്ല, സ്റ്റോക്ക് എത്തിയിട്ട് എട്ട് മാസം; നിരാശയോടെ പൊതുജനം

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള പഞ്ചസാര സപ്ലൈകോയില്‍ കിട്ടാക്കനിയായി തുടരുന്നു. മാവേലി സ്റ്റോറുകളില്‍ എട്ട് മാസമായി പഞ്ചസാര സ്റ്റോക്കില്ല. സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചെങ്കിലും പഞ്ചസാരയും തുവരപ്പരിപ്പും വില്‍പ്പനയ്ക്ക് എത്തിക്കാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല. സപ്ലൈക്കോയ്ക്ക് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ തൊഴിലാളി സംഘടന പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു. Also  Read ; കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി; സെക്രട്ടേറിയറ്റ് മാര്‍ച്ചിനൊരുങ്ങി ബിഎംഎസ് യൂണിയന്‍ പഞ്ചസാര എത്തിയത്. പഞ്ചസാര വാങ്ങാന്‍ മാവേലി സ്റ്റോറുകളിലെത്തുന്നവര്‍ എട്ടുമാസമായി നിരാശരായി മടങ്ങുകയാണ്. നേരത്തെ 22 […]

കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി; സെക്രട്ടേറിയറ്റ് മാര്‍ച്ചിനൊരുങ്ങി ബിഎംഎസ് യൂണിയന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി. ജീവനക്കാര്‍ക്ക് ഇതുവരെ ഏപ്രില്‍ മാസത്തെ ശമ്പളം ലഭിച്ചില്ല. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ഒറ്റത്തവണയായി തന്നെ ശമ്പളം നല്‍കുമെന്നായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഉറപ്പ്. എന്നാല്‍ അതും പാലിക്കപ്പെട്ടില്ല. ഇതോടെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ് ബിഎംഎസ്. Also Read ;സമരം തീര്‍ന്നെങ്കിലും വിമാനം പറക്കില്ല; അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് നാളെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് ബിഎംഎസ് യൂണിയന്റെ […]

സമരം തീര്‍ന്നെങ്കിലും വിമാനം പറക്കില്ല; അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി. ബഹറിന്‍, ദമാം, ഹൈദരാബാദ്, ബെംഗുളൂരു, കല്‍ക്കട്ട വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ജീവനക്കാരുടെ സമരം തീര്‍ന്നിട്ടും എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയത്. Also Read ;ആറുമാസംകൊണ്ട് 1000 കോടി; സ്വപ്നനേട്ടത്തോടെ മോളിവുഡ് കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് […]

ആറുമാസംകൊണ്ട് 1000 കോടി; സ്വപ്നനേട്ടത്തോടെ മോളിവുഡ്

ചരിത്രത്തിലാദ്യമായി 1000 കോടിയെന്ന സ്വപ്നനേട്ടത്തിന് തൊട്ടരികെ നമ്മുടെ മലയാളസിനിമ. ഈവര്‍ഷം ജനുവരിമുതല്‍ ഏപ്രില്‍വരെയുള്ള കാലയളവില്‍ 985 കോടിയോളം രൂപ ഗ്രോസ് കളക്ഷന്‍ നേടിയ മോളിവുഡ് ഈമാസം ടര്‍ബോ, ഗുരുവായൂരമ്പലനടയില്‍ തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതോടെ വരുമാനനേട്ടത്തില്‍ 1000 കോടി പിന്നിടും. Also Read ; ചെലവഴിക്കാത്ത തിരഞ്ഞെടുപ്പ് ഫണ്ട് ബി.ജെ.പി. സംസ്ഥാനനേതൃത്വം തിരികെ വാങ്ങുന്നു; ഓഡിറ്റര്‍മാരുടെ സംഘത്തെ 20 മണ്ഡലങ്ങളിലേക്കും അയക്കും ഇന്ത്യന്‍സിനിമയില്‍ 2024-ലെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മലയാളസിനിമയില്‍നിന്നാണ്. ബോളിവുഡിന്റെ വിഹിതം 38 ശതമാനം മാത്രം. […]

ചെലവഴിക്കാത്ത തിരഞ്ഞെടുപ്പ് ഫണ്ട് ബി.ജെ.പി. സംസ്ഥാനനേതൃത്വം തിരികെ വാങ്ങുന്നു; ഓഡിറ്റര്‍മാരുടെ സംഘത്തെ 20 മണ്ഡലങ്ങളിലേക്കും അയക്കും

കൊല്ലം:ചെലവഴിക്കാത്ത തിരഞ്ഞെടുപ്പ് ഫണ്ട് കീഴ്ഘടകങ്ങളില്‍നിന്ന് ബി.ജെ.പി. സംസ്ഥാനനേതൃത്വം തിരികെ വാങ്ങുന്നു. സംസ്ഥാനഘടകംവഴി ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് നല്‍കിയ ഫണ്ടിലെ ചെലവഴിക്കാത്ത തുകയാണ് തിരിച്ചെടുക്കുന്നത്. ഇതിനായി ഓഡിറ്റര്‍മാരുടെ പ്രത്യേക സംഘത്തെ 20 മണ്ഡലങ്ങളിലും അയച്ച് വരവുചെലവ് കണക്ക് പരിശോധിക്കും. Also Read ; കേരളത്തില്‍ തിരുവനന്തപുരം മുതല്‍ അങ്കമാലിവരെ ഉളള അതിവേഗ റോഡ് ഇടനാഴി വരുന്നു; 205 കിലോമീറ്റര്‍ ബാക്കിത്തുക തിരിച്ചേല്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റികളോട് നിര്‍ദേശിച്ചതായാണ് വിവരം. കണക്കുകളും ചെലവഴിച്ചതിന്റെ രേഖകളും തയ്യാറാക്കിവയ്ക്കണമെന്നും പറഞ്ഞിട്ടുണ്ട്. ബൂത്ത്, ഏരിയ, പഞ്ചായത്ത്, […]

കേരളത്തില്‍ തിരുവനന്തപുരം മുതല്‍ അങ്കമാലിവരെ ഉളള അതിവേഗ റോഡ് ഇടനാഴി വരുന്നു; 205 കിലോമീറ്റര്‍

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍നിന്ന് മധ്യകേരളത്തിലേക്ക് ദേശീയപാത അതോറിറ്റിയുടെ അതിവേഗ റോഡ് ഇടനാഴി വരുന്നു. കേന്ദ്രസര്‍ക്കാര്‍ നേരത്തേ പരിഗണിച്ച തിരുവനന്തപുരം-അങ്കമാലി പാതയാണ് അതിവേഗ ഇടനാഴിയാക്കുന്നത്. Also Read ; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് കെജ്‌രിവാളിന്റെ പ്രസംഗം പദ്ധതി കേന്ദ്രറോഡ് ഉപരിതല മന്ത്രാലയത്തിന്റെ വിഷന്‍ 2047-ല്‍ ഉള്‍പ്പെട്ടേക്കും. ഇതിനുള്ള ആദ്യ നടപടികള്‍ ദേശീയപാതാ അധികൃതര്‍ പൂര്‍ത്തിയാക്കി റോഡ് മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഭാരത്മാല പദ്ധതിക്കു പകരമാണ് വിഷന്‍ 2047-ആവിഷ്‌കരിക്കുന്നത്. 2047-ടെ രാജ്യത്ത് 50,000 കിലോമീറ്റര്‍ ആക്‌സസ് കണ്‍ട്രോള്‍ഡ് ദേശീയപാതകള്‍ നിര്‍മിക്കുന്നതാണ് പദ്ധതി. ഇതിലൊന്നാണ് […]

തൃപ്പൂണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച് കടന്നതിനുപിന്നില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമെന്ന് നിഗമനം; പോലീസ് കേസെടുത്തു

കൊച്ചി: തൃപ്പൂണിത്തുറയില്‍ 70 വയസുകാരനായ അച്ഛനെ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞ സംഭവത്തില്‍ മകനെതിരേ കേസെടുത്ത് പോലീസ്. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പാണ് അച്ഛനെ മകന്‍ വീട്ടില്‍ ഉപേക്ഷിച്ച് പോയത്. ഏരൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന അജിത്തും കുടുംബവുമാണ് അച്ഛന്‍ ഷണ്‍മുഖനെ ഉപേക്ഷിച്ച് പോയത്. Also Read ; ‘ഗുരുവായൂരമ്പല നടയില്‍’ ട്രെയിലര്‍ പുറത്ത് സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് അച്ഛനെ ഉപേക്ഷിച്ച് പോകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. മകന്‍ അജിത്ത് വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികയെത്തുമ്പോള്‍ ഉപേക്ഷിച്ച അച്ഛനെ […]

പ്ലസ് ടു പരീക്ഷയില്‍ തോല്‍വി; തിരുവനന്തപുരത്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കല്ലുവെട്ടാന്‍കുഴി സ്വദേശിയായ കൃഷ്ണന്‍ ഉണ്ണിയാണ് മരിച്ചത്. Also Read; പത്താം ക്ലാസ് വിദ്യാര്‍ഥി തീവ്രവാദ സംഘടനയില്‍ ചേര്‍ന്നു; അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് ജുവനൈല്‍ കോടതി വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. കുട്ടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം