കുഴല്‍ നാടന് തിരിച്ചടി, മാസപ്പടി കേസില്‍ ഹര്‍ജി തള്ളി വിജിലന്‍സ് കോടതി

തിരുവനന്തപുരം: മാസപ്പടി കേസില്‍ കുഴല്‍നാടന് തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതാണ് കുഴല്‍നാടന് തിരിച്ചടിയായത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. Also Read ;കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ ഇരുമ്പ് ഫ്രെയിം തകര്‍ന്ന് അപകടം : ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ മാത്യു കുഴല്‍നാടന്‍ അഞ്ച് രേഖകള്‍ കോടതിയില്‍ നല്‍കിയിരുന്നു. […]

ISRO തിരുവനന്തപുരത്ത് ജോലി ; തുടക്കാര്‍ക്ക് അവസരം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ISRO – വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (VSSC) ഇപ്പോള്‍ ഗ്രാജുവേറ്റ് അപ്പ്രന്റീസ് , ടെക്ക്‌നീഷ്യന്‍സ് അപ്പ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി , ഡിപ്ലോമ ഉള്ളവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി മൊത്തം 99 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ […]

വേര്‍പിരിയേണ്ടിവരുമെന്ന ഭയം; തലശ്ശേരി-മാഹി ബൈപ്പാസില്‍നിന്ന് പെണ്‍കുട്ടികള്‍ പുഴയില്‍ ചാടി, രക്ഷിച്ചത് നാട്ടുകാര്‍

ചൊക്ലി(കണ്ണൂര്‍): തലശ്ശേരി-മാഹി ബൈപ്പാസ് റോഡില്‍നിന്ന് മയ്യഴി പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഒളവിലം പാത്തിക്കലില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഒരു പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണെങ്കിലും അപകടനില തരണംചെയ്തു. Also Read;നാടുകടത്തപ്പെട്ട രണ്ട് കൊലക്കേസിലെ പ്രതി തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്നു; മൃതദേഹം റോഡില്‍, മര്‍ദനം ഹോക്കി സ്റ്റിക്കുകൊണ്ട് പുഴയിലേക്ക് പെണ്‍കുട്ടികള്‍ ചാടുന്നത് കരയില്‍നിന്ന് കണ്ട പാത്തിക്കല്‍ സ്വദേശികളായ എം.എ. രാഗേഷ്, നടേമ്മല്‍ പ്രേമന്‍ എന്നിവര്‍ ഉടന്‍ തോണി തുഴഞ്ഞെത്തി കുട്ടികളെ കരയ്ക്കെത്തിച്ചു. തുടര്‍ന്ന് […]

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന എംഎല്‍എ നല്‍കിയ ഹര്‍ജി, ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹരജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കിയിരുന്നു. Also Read ; ഇന്ന് വടകരയില്‍ എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം; എളമരം കരീം പങ്കെടുക്കും മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകളാണ് ഇതെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ […]

ഇന്ന് വടകരയില്‍ എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം; എളമരം കരീം പങ്കെടുക്കും

വടകര: വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം. പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം പങ്കെടുക്കും. സത്യം പറയുന്നവരെ കാഫിറാക്കുന്നതിനെതിരെയാണ് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധമെന്ന് സംഘാടകര്‍ അറിയിച്ചു. വര്‍ഗീയതയെ വടകര അതിജീവിക്കുമെന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ കഴിഞ്ഞദിവസം ജനകീയ സംഗമം സംഘടിപ്പിക്കുകയും ഷാഫി പറമ്പിലിനെ രാഷ്ട്രീയ വിഷമെന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. Also Read ; ഫ്‌ലാറ്റില്‍നിന്ന് എറിഞ്ഞുകൊന്ന നവജാതശിശുവിന്റെ സംസ്‌കാരം ഇന്ന്; അമ്മ ആശുപത്രിയില്‍ തുടരുന്നു ഇതിനു പിന്നാലെയാണ് ഇടതുമുന്നണി ജനകീയ പ്രതിരോധ […]

ഫ്‌ലാറ്റില്‍നിന്ന് എറിഞ്ഞുകൊന്ന നവജാതശിശുവിന്റെ സംസ്‌കാരം ഇന്ന്; അമ്മ ആശുപത്രിയില്‍ തുടരുന്നു

കൊച്ചി: പനമ്പിള്ളി നഗറില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ നടത്തും. കേസില്‍ പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. അതിനിടെ കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. Also Read ; സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി, ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധം പനമ്പിള്ളിനഗറില്‍ നടുറോഡിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ശ്മശാനത്തിലാണ് നടക്കുക. പൊലീസാണ് മൃതദേഹം സംസ്‌കരിക്കുന്നത്. അതിനിടെ […]

സംസ്ഥാനത്ത് കള്ളക്കടല്‍ ഭീഷണി തുടരുന്നു, തീരത്ത് ഓറഞ്ച് അലേര്‍ട്ട്; ബീച്ചില്‍ നിന്ന് ആളുകള്‍ ഒഴിയണം

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ഇന്നും കടലാക്രമണത്തിന് സാധ്യത. കേരളതീരത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരുന്നു. കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും വൈകീട്ട് വരെ അതിതീവ്ര തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 3.30 വരെ 1.5 മീറ്റര്‍ ഉയരത്തില്‍ തിരമാലകളടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. Also Read ; ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് അറിയാം കടലാക്രമണ […]

ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് അറിയാം

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. പ്രഖ്യാപിച്ചുകഴിഞ്ഞാലുടന്‍ സി.ഐ.എസ്.സി.ഇ. വെബ്‌സൈറ്റായ യിലും കരിയേഴ്‌സ് പോര്‍ട്ടലിലും ഡിജിലോക്കറിലും ഫലം ലഭിക്കും. Also Read ; മേയര്‍-ഡ്രൈവര്‍ തര്‍ക്കം: യദുവിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും,5 പേര്‍ക്കെതിരേ കേസ് എടുക്കണമെന്നാണ് ആവശ്യം പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് 28-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് പൂര്‍ത്തിയായത്. 10, 12 ക്ലാസുകളിലെ കമ്പാര്‍ട്ട്‌മെന്റ് പരീക്ഷകള്‍ ഈ സെഷന്‍ മുതല്‍ ഉണ്ടാകില്ല. മാര്‍ക്കോ ഗ്രേഡോ മെച്ചപ്പെടുത്താന്‍ […]

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: യദുവിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും,5 പേര്‍ക്കെതിരേ കേസ് എടുക്കണമെന്നാണ് ആവശ്യം

തിരുവനന്തപുരം: മേയറും സംഘവും കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ യദുവിന്റെ കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യുമടക്കം അഞ്ച് ആളുകളുടെപേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യദു സ്വകാര്യ ഹര്‍ജി ഫയല്‍ചെയ്തത്. Also Read; കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി സമാന ഹര്‍ജിയില്‍ അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയില്‍ കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. ബൈജുവിന്റെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തും. കൂടുതല്‍ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പോലീസ് ശ്രമംതുടങ്ങി. […]

കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രികന്‍ മരിച്ചു

തച്ചമ്പാറ (പാലക്കാട്): ദേശീയപാതയില്‍ മച്ചാംതോടിനു സമീപം കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഇരുചക്രവാഹനത്തിലെ യാത്രക്കാരന്‍ മരിച്ചു. അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍ മാത്യു (60) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച മകളെ സാരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു അപകടം. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം