കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ.വി നാരായണന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ (85) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു അന്ത്യം. Also Read; ആലുവയില്‍ മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ച് രണ്ട് മരണം: അപകടം കാണാന്‍ നിര്‍ത്തിയ കാറില്‍ മറ്റൊരു കാറിടിച്ചു കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിനെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് ഒ.വി നാരായണന്‍. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലും കല്യാശേരി മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം […]

ആലുവയില്‍ മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ച് രണ്ട് മരണം: അപകടം കാണാന്‍ നിര്‍ത്തിയ കാറില്‍ മറ്റൊരു കാറിടിച്ചു

ആലുവ: മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ച രണ്ടുപേരും ആന്ധ്രാസ്വദേശികളാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഈ സംഭവം നടന്നത്. Also Read ; 39ാം തവണയും പരിഗണിക്കാതെ ലാവലിന്‍ കേസ് : അന്തിമ വാദത്തിനുള്ള പട്ടികയിലുണ്ടായിട്ടും കേസ് ഉന്നയിച്ചില്ല ആന്ധ്രയില്‍നിന്ന് എറണാകുളം ഭാഗത്തേക്ക് മീന്‍ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മുട്ടത്തുവെച്ച് ലോറി മെട്രോ തൂണിലിടിക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് കരുതുന്നത്. അപകടത്തില്‍പ്പെട്ട ലോറി കാണാന്‍ നിര്‍ത്തിയ കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ചും […]

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതല്‍, ടെസ്റ്റ് തടയുമെന്ന് സി ഐ ടി യു യൂണിയന്‍

തിരുവനന്തപുരം: നാളെ മുതല്‍ നടപ്പാക്കാനൊരുങ്ങുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം തടയുമെന്ന് സി ഐ ടി യു യൂണിയന്‍. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താന്‍ അനുവദിക്കില്ലെന്ന് സിഐടിയു വ്യക്തമാക്കി. പരമ്പരാഗത ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനം ഉടച്ചുവാര്‍ത്ത് മെയ് 2 മുതല്‍ പരിഷ്‌കരിച്ച രീതി നടപ്പിലാക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്. പരിഷ്‌കാരം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് മന്ത്രി ഇളവുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വാക്കാലുള്ള ഇളവുകള്‍ സര്‍ക്കുലറായി ഇറങ്ങാത്തതാണ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ആശയക്കുഴപ്പത്തിന് കാരണം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ […]

സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കാതെ പൊലീസ്; ഡ്രൈവര്‍ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കില്ലെന്നാണ് പൊലീസ് ഭാഷ്യം. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവര്‍ മോശമായി പെരുമാറിയതിനാലാണ് മേയര്‍ ഇടപെട്ടതെന്നും പൊലീസ് പറയുന്നു. Also Read ;കരുവന്നൂര്‍ കള്ളപ്പണകേസ് : തൊഴിലാളി […]

ജാഗ്രത മുന്നറിയിപ്പ് ; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളിലും ചൂട് കൂടും

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലാ മുന്നറിയിപ്പുള്ള ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് നിലവില്‍ ഉഷ്ണ തരംഗം രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളും കനത്ത ചൂട് അനുഭവപ്പെടും. Also Read; കൊച്ചിയില്‍ അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസുകള്‍ ഉപരോധിച്ച് നാട്ടുകാര്‍ സാധാരണയെക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് പാലക്കാടും, തൃശ്ശൂരും ഉയര്‍ന്ന താപനില. രണ്ടിടത്തും ഉഷ്ണ […]

കൊച്ചിയില്‍ അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസുകള്‍ ഉപരോധിച്ച് നാട്ടുകാര്‍

കൊച്ചി: അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി നാട്ടുകാര്‍. ആലുവ, ഇടപ്പള്ളി തുടങ്ങിയ ഇടങ്ങളിലാണ് നാട്ടുകാര്‍ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി എത്തിയത്. രാത്രി 9 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. Also Read; കോവിഡ് വാക്സിന് പാര്‍ശ്വഫലങ്ങളേറെ; സമ്മതിച്ച് നിര്‍മാതാക്കള്‍ ആലുവ എടയാറിലാണ് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേരാണ് കനത്ത ചൂടില്‍ വൈദ്യുതി മുടങ്ങിയതോടെ പ്രതിഷേധവുമായെത്തിയത്. കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിച്ചാലും ആരും […]

തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഇവിടെയുള്ള കാര്‍ഷിക സര്‍വകലാശാലയുടെ ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് ഇന്ന് രാവിലെയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരണപ്പെട്ടത്. Also Read; KSRTC ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി; ലൈംഗീകച്ചുവയോടെ സംസാരിച്ചെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഇരുവരും വെള്ളാനിക്കര സ്വദേശികളാണ്. രാവിലെയോടെ ബാങ്ക് തുറക്കുന്നതിന് മുമ്പ് ഇവിടെ വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിഞ്ഞത്. ഇതിന് […]

KSRTC ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി; ലൈംഗീകച്ചുവയോടെ സംസാരിച്ചെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ KSRTC ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദേശം. ഡ്രൈവര്‍ ലൈംഗീകചുവയോടെ സംസാരിച്ചെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഡ്രൈവര്‍ DTOയ്ക്ക് മുമ്പാകെ വിശദീകരണം നല്‍കണം. ഇന്ന് ജോലിക്ക് കയറേണ്ട എന്ന് നിര്‍ദേശം നല്‍കി. പ്രതികരിച്ചത് സ്ത്രീത്വത്തെ അപമാനിച്ചത് കൊണ്ട് എന്ന് ആര്യ രാജേന്ദ്രന്‍. Also Read; ‘പഞ്ചവത്സര പദ്ധതി’ ഓരോ മലയാളിയും കണ്ടിരിക്കണം, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്: ശ്രീനിവാസന്‍ KSRTC ഡ്രൈവര്‍ H L […]

പ്രതിദിനം 100 പേര്‍ക്ക് ലൈസന്‍സ് നല്‍കുന്നതെങ്ങനെ? ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ടെസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കിയിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് ടെസ്റ്റ്. പ്രതിദിനം അറുപത് ലൈസന്‍സ് വരെ നല്‍കാമെന്നാണ് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍. എന്നാല്‍ ഇത് തെറ്റിച്ച് 100ലധികം പേര്‍ക്ക് ലൈസന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഈ ടെസ്റ്റ് നടക്കുന്നത്. ഇത്രയധികം ലൈസന്‍സ് ഒരു ദിവസം നല്‍കുന്നതെങ്ങനെയെന്ന് ഉദ്യോഗസ്ഥര്‍ തെളിയിക്കണം. Also Read ; തുടര്‍ച്ചയായ മൂന്നാം കിരീടം നേടി പിഎസ്ജി 100 ലധികം ലൈസന്‍സ് നല്‍കുന്ന 15 പേരുടെ പട്ടിക ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയിരുന്നു. […]

കോഴിക്കോട് ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ

ലുലു ഗ്രൂപ്പിന്റെ പണി പൂർത്തിയായി വരുന്ന കോഴിക്കോട് മാളിലേക്ക് നിരവധി ഒഴിവുകൾ. മാളിലേക്ക് ആവശ്യമായ മുഴുവൻ തസ്തികകളിലും ജോലി ഒഴിവുണ്ട്. സൂപ്പർവൈസർ , സെക്യൂരിറ്റി സൂപ്പർവൈസർ /ഓഫീസർ /ഗർഡ് , വെയർ ഹൗസ് സ്റ്റോർ കീപ്പർ , സെയിൽസ്മാൻ /Saleswoman, കാഷിർ ഹെൽപ്പർ /പാക്കർ , ടൈലർ , Maintenance Supervisor, എക്സിക്യൂട്ടീവ് ഷെഫ് /Sous Chef, HVAC ടെക്‌നിഷ്യൻ /മൾട്ടി ടെക്‌നിഷ്യൻ , Commis/Chef De Partie/DCDP, BLSH In Charge, Butcher/Fish Monger and […]