ഡ്രൈവിങ് ടെസ്റ്റുകളില്‍ ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ റദ്ദാക്കി

കൊച്ചി: ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി. എറണാകുളം ആര്‍ടി ഓഫീസില്‍ നിന്ന് തീയതി ലഭിച്ചിരുന്ന രണ്ടായിരത്തോളം പരീക്ഷാര്‍ഥികളുടെ ഡ്രൈവിങ് ടെസ്റ്റ് ഇതോടെ അവതാളത്തിലായത്. Also Read; നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമര്‍ശം: ചട്ടസംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മെയ് മൂന്നിലെ ഡ്രൈവിങ് ടെസ്റ്റ് റദ്ദാക്കിയതായുള്ള എസ്എംഎസ് അറിയിപ്പില്‍ കാരണമായി കോവിഡ് 19 ആണ് കാണിച്ചിരിക്കുന്നത്. മേയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണു മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. Join with metro […]

വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ ഇനി രണ്ട് രേഖകള്‍ മാത്രം മതി

തിരുവനന്തപുരം: ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് ഇനി അലച്ചില്‍ ഉണ്ടാകില്ല. അപേക്ഷയോടൊപ്പം വയ്‌ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ടാക്കിയതായി കെഎസ്ഇബി അറിയിച്ചു. പുതിയ സര്‍വീസ് കണക്ഷന്‍ നടപടിക്രമങ്ങള്‍ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി കെഎസ്ഇബി 2018 നവംബര്‍ 2ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നടപടി. Also Read; വാട്ടര്‍ മെട്രോ ഇനി കൊച്ചിയിലെ കനാലുകളിലേക്കും; പദ്ധതി ഇങ്ങനെ അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകര്‍പ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസര്‍/KSEBL ഓഫീസര്‍ […]

വാട്ടര്‍ മെട്രോ ഇനി കൊച്ചിയിലെ കനാലുകളിലേക്കും; പദ്ധതി ഇങ്ങനെ

കൊച്ചി: കൊച്ചി കായലിന് പുറമേ നഗരത്തിലെ കനാലുകളിലേക്കും ബോട്ടുകളിറക്കാന്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ പദ്ധതി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍) ന്റെ മേല്‍നോട്ടത്തില്‍ നഗരത്തിലെ കനാലുകള്‍ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി ആരംഭിക്കാനിരിക്കുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സഞ്ചാരയോഗ്യമായ കനാലുകളിലേക്ക് ചെറു ബോട്ടുകളിറക്കി നഗരത്തിലെ വിവിധയിടങ്ങളിലേക്ക് സര്‍വീസ് തുടങ്ങാനാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയിടുന്നതെന്ന് ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. Also Read; കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം നഗരത്തിലെ സഞ്ചാരയോഗ്യമായ കനാലുകളില്‍ ചെറു ബോട്ടുകളിറക്കാനാണ് കെഎംആര്‍എല്ലിന് […]

കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം

കോഴിക്കോട്: പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് പെട്രോള്‍ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് ഈ സംഭവം നടന്നത്. പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്‌ഫോടനം നടന്നത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഉടന്‍ തന്നെ പരിശോധന ആരംഭിച്ചു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ലോക്സഭ തെരഞ്ഞെടുപ്പ്; അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി ബസുകള്‍

കൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പ് ദിനത്തില്‍ അധിക സര്‍വീസ് നടത്താന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് ആളുകള്‍ യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരിഗണിച്ചാണ് കെഎസ്ആര്‍ടിസി ഈ അധിക സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150ലധികം ബസുകളാണ് ഓടിക്കുന്നത്. Also Read ;വയനാട്ടില്‍ വീണ്ടും മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റുകള്‍; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ഡിപ്പോകളില്‍ നിന്ന് തൃശൂര്‍, […]

വയനാട്ടില്‍ വീണ്ടും മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റുകള്‍; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം

മാനന്തവാടി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൊട്ടിക്കലാശം നടക്കാനിരിക്കെ വയനാട് കമ്പമലയില്‍ നാലംഗ സംഘം എത്തി. ഇന്ന് രാവിലെയാണ് ഈ നാലംഗ സംഘം മാവോയിസ്റ്റുകള്‍ എത്തിയത്. കമ്പമലയിലെ ജങ്ഷനില്‍ മുദ്രാവാക്യം വിളിച്ച സംഘം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തോട്ടം തൊഴിലാളികളോട് അടക്കമുള്ളവരോട് ആഹ്വാനം ചെയ്തു. Also Read ; യെമനില്‍ നിമിഷപ്രിയയെ കാണാന്‍ പ്രേമകുമാരിക്ക് അനുമതി; 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം 10 മിനിറ്റോളം ജങ്ഷനില്‍ മുദ്രാവാക്യം വിളിച്ചെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. സംഘത്തില്‍ മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീനും ഉണ്ടായിരുന്നതായി […]

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസത്തോളം നീണ്ട് നിന്ന പരസ്യ പ്രചാരണത്തിനൊടുവില്‍ കലാശക്കൊട്ട് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26നാണ് കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനവും കേരളമാണ്. Also Read; രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍ ഇന്ന് വൈകുന്നേരം ആറുമണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. അവസാന 48 മണിക്കൂറില്‍ […]

കരുവന്നൂര്‍ കേസ്; ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ നടപടി കടുപ്പിച്ച് ഇഡി. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസിന് ഇ ഡി വീണ്ടും സമന്‍സ് അയച്ചു. ഇന്ന് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഇന്നലെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും എം എം വര്‍ഗീസ് എത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹാജരാകാനാകില്ലെന്ന് വര്‍ഗ്ഗീസ് ഇഡിയെ അറിയിച്ചിരുന്നു. ഇത് തള്ളിയാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാങ്കിലെ സിപിഐഎം അക്കൗണ്ടിന്റെ വിവരങ്ങള്‍ […]

നല്ല ശമ്പളത്തില്‍ കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ISRO – വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (VSSC) ഇപ്പോള്‍ റിസര്‍ച്ച് സയന്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ്-I തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് ISRO തിരുവനന്തപുരത്ത് ജോലി മൊത്തം 03 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ISRO തിരുവനന്തപുരത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം […]

‘അറുപതാം വയസിലെ വിവാഹ തീരുമാനം പ്രകോപിപ്പിച്ചു’; സഹോദരിയെ കൊന്ന് കുഴിച്ചുമൂടിയ ബെന്നിയെ ഇന്ന് തെളിവെടുപ്പ് നടത്തും

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി ബെന്നിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. കൊല്ലപ്പെട്ട റോസമ്മയുടെ കെവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും തെളിവെടുപ്പിന് ഒപ്പം പൊലീസ് അന്വേഷിക്കും. 58കാരിയായ റോസമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ സഹോദരന്‍ ബെന്നി (63) പൊലീസിന്റെ പിടിയിലായിരുന്നു. റോസമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. Also Read ;ഭൂചലനത്തില്‍ ഞെട്ടിവിറച്ച് തയ്വാന്‍ സഹോദരിയെ കൊന്നതിന് കാരണമായി മൂന്ന് കാരണങ്ങളാണ് ബെന്നി പൊലിസിനോട് പറഞ്ഞത്. 60-ാം […]