തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീണകാട്ടാന ചരിഞ്ഞു.ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് ഈ കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിന് ഇടയില്‍ ആണ് ആന ചരിഞ്ഞത്. Also Read ; പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം; നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഈ ആന കിണറ്റില്‍ വീണത്. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണ് അത്. അല്‍പ്പം ആഴമുള്ള കിണറ്റില്‍ ആന അബദ്ധത്തില്‍ വീഴുകയായിരുന്നു. കാടിനോടു ചേര്‍ന്നുള്ള പ്രദേശമാണിത്. ജെസിബി […]

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ബുധനാഴ്ച്ച വരെ; കേരളം വെള്ളിയാഴ്ച്ച വിധി എഴുതും

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇനി മൂന്ന് നാള്‍ കൂടി. വെള്ളിയാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ മുന്നണികള്‍ എല്ലാം തന്നെ. ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പ്രചാരണമാണ് കേരളത്തില്‍ അരങ്ങേറുന്നത്. സംസ്ഥാനത്ത് തന്നെ തമ്പടിച്ച് കേന്ദ്ര നേതാക്കളും അവസാന ഘട്ട പ്രചാരണം കൊഴുപ്പിക്കുകയാണ്.ഒരുമാസത്തിലേറെ നീണ്ട പ്രചാരണത്തിനാണ് ബുധനാഴ്ച്ച പരിസമാപ്തിയാകുന്നത്. Also Read ;ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രായപരിധി ഒഴിവാക്കി; 65 വയസ് കഴിഞ്ഞവര്‍ക്കും ഇനി പോളിസി കഴിഞ്ഞ തവണ 19 […]

എറണാകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി

കൊച്ചി: എറണാകുളം കുമ്പളങ്ങിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് ഷൈനി ആന്റണി, ബെന്നി ജോസഫ് എന്നിവര്‍ക്കാണു പരിക്കേറ്റത്. Also Read ;ഇന്ത്യക്ക് അഭിമാനമായി ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ്്; കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍ കോണ്‍ഗ്രസ് അനുകൂലികളാണ് മര്‍ദനത്തിന് പിന്നിലെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍ ആരോപിച്ചു. എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ പ്രസംഗിക്കരുത് എന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നു ട്വന്റി20 പ്രവര്‍ത്തകര്‍ പറഞ്ഞു. മര്‍ദനമേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. […]

വൈദ്യുതി ലോഡ് കൂടി: ഏപ്രിലില്‍ കത്തിയത് 255 ട്രാന്‍സ്‌ഫോര്‍മറുകള്‍

കണ്ണൂര്‍: ഉയര്‍ന്ന വൈദ്യുതി ലോഡ് താങ്ങാനാകാതെ ഏപ്രിലില്‍ കേരളത്തില്‍ കത്തിയത് 255 ട്രാന്‍സ്ഫോര്‍മറുകള്‍. വൈദ്യുതിവകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധിക ലോഡ് കാരണത്താല്‍ ഇത്രയും ട്രാന്‍സ്ഫോര്‍മറുകള്‍ കത്തുന്നത്. 2023-24 സാമ്പത്തിക വര്‍ഷം കേരളത്തില്‍ വിവിധ കാരണങ്ങളാല്‍ കത്തിയത് 1100 ട്രാന്‍സ്ഫോര്‍മറുകളാണ്. ശരാശരി ഒരുമാസം 85 എണ്ണം. Also Read ; ചിയാന്റെ ‘വീര ധീര സൂരന്‍’ ഇല്‍ മലയാളി സാന്നിധ്യവുമായി സുരാജ് മാത്രമല്ല ഞെട്ടിക്കാന്‍ സിദ്ദിഖുമുണ്ട് ഒരു 100 കെ.വി.എ. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ 2.50 ലക്ഷത്തിനു മുകളിലാണ് വരുന്നത്. ഏപ്രിലില്‍മാത്രം […]

പേരാവൂരില്‍ കള്ളവോട്ട് നടന്നിട്ടില്ല, വോട്ട് ചെയ്തത് ക്രമപ്രകാരം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍

കണ്ണൂര്‍: പേരാവൂരിലെ കള്ളവോട്ട് സംബന്ധിച്ച യുഡിഎഫ് പരാതി തള്ളി കണ്ണൂര്‍ ജില്ലാ കളക്ടര്‍. കള്ളവോട്ട് നടന്നിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്തിയതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണ്. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ല. മൈക്രോ ഒബ്സര്‍വര്‍, പോളിങ്ങ് ഓഫീസര്‍, വോട്ടര്‍, സഹായി വോട്ടര്‍ എന്നിവരുടെ മൊഴി എടുത്തതില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നും നടപടിക്രമങ്ങളില്‍ വീഴ്ചയോ അപാകതയോ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി കളക്ടര്‍ അറിയിച്ചു. Also Read ; ഇന്‍സുലിന്‍ നല്‍കുന്നില്ല, കെജ്രിവാളിനെ ജയിലില്‍ […]

കേരള ബാങ്കില്‍ ക്ലാര്‍ക്ക് ജോലി – 230 ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ഇപ്പോള്‍ Clerk / Cashier തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് , കാഷ്യര്‍ പോസ്റ്റുകളിലായി മൊത്തം 230 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. […]

ഇസ്ലാമിനെതിരെ ഉല്‍പാദിപ്പിക്കുന്ന വെറുപ്പിനെ സ്നേഹം കൊണ്ട് തോല്‍പ്പിക്കണം; അബൂബക്കര്‍ മുസ്ലിയാര്‍

മലപ്പുറം: മതത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയില്‍ കലഹം സൃഷ്ടിക്കുന്നവരെ സ്നേഹം കൊണ്ട് തോല്‍പ്പിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സുന്നി എ പി വിഭാഗത്തിന്റെ പിന്തുണ ആര്‍ക്കെന്ന കാര്യത്തില്‍ രാഷ്ട്രീയ കൗതുകം തുടരുന്നതിനിടയിലാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഈ പ്രതികരണം. Also Read ; ബന്ധു വാങ്ങി നല്‍കിയ ചോക്ലേറ്റ് കഴിച്ച ഒന്നര വയസുകാരി രക്തം ഛര്‍ദ്ദിച്ചു, കാലാവധി കഴിഞ്ഞ ചോക്ലേറ്റെന്ന് പൊലീസ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മലപ്പുറം എടപ്പാളില്‍ […]

പിറന്നാളാഘോഷത്തിനിടെ ബിയര്‍ പാര്‍ലറില്‍ സംഘര്‍ഷം: രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം: കഴക്കൂട്ടത്ത് ജന്മദിനാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നിലഗുരുതരമാണ്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ദേശീയപാതയില്‍ ടെക്‌നോ പാര്‍ക്കിന് എതിര്‍വശത്ത് ബി. സിക്‌സ് ബിയര്‍ പാര്‍ലറില്‍ കഴിഞ്ഞ ദിവസം 11.30ഓടെയായിരുന്നു ഈ സംഘര്‍ഷം ഉണ്ടായത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. Also Read ; എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം വരും; മൂല്യനിര്‍ണയം പൂര്‍ത്തിയായി, റെക്കോര്‍ഡ് വേഗത്തില്‍ ഒരു സംഘം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് ബി. സിക്‌സ് പാര്‍ലറില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ സമയത്ത് […]

എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം വരും; മൂല്യനിര്‍ണയം പൂര്‍ത്തിയായി, റെക്കോര്‍ഡ് വേഗത്തില്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു ഈ ഫല പ്രഖ്യാപനം. Also Read ; പ്രചരണത്തിനിടെ കൃഷ്ണകുമാറിന് പരിക്ക് 70 ക്യാമ്പിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് എന്‍ട്രി നടന്നുവരികയാണ്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. 77 ക്യാമ്പുണ്ട്. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് […]

പ്രചാരണത്തിനിടെ കൃഷ്ണ കുമാറിന് പരിക്ക്

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ജിക്ക് പരിക്കേറ്റു. കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്.കുണ്ടറ മുളവന ചന്തമുക്കില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ഉടന്‍തന്നെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തിച്ച് പ്രാഥമികശുശ്രൂഷ നല്‍കി. വലതു കണ്ണിനാണ് പരിക്കേറ്റത്. Also Read ;കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ട്; പരാതിയുമായി എല്‍ഡിഎഫ് പ്രചാരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ടു സമീപത്ത് നിന്നയാളുടെ കൈ കണ്ണില്‍ തട്ടി പരിക്ക് പറ്റുകയായിരുന്നു.  ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷ്ണകുമാറിന് ഡോക്ടര്‍മാര്‍ വിശ്രമം […]