ഇടവിട്ടുള്ള മഴയത്ത് ഡെങ്കിപ്പനിപ്പോലുളള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ വ്യാപിക്കാന്‍ സാധ്യത; സ്വയം ചികിത്സ അരുതെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. […]

ആലപ്പുഴയില്‍ കെ സി വേണുഗോപാലിന്റെ ഫ്ളെക്സ് നശിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിന്റെ കൂറ്റന്‍ ഫ്ളെക്സ് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഫ്ളെക്സ് വെച്ചിരുന്നത്. വ്യക്തിയുടെ സമ്മതത്തോടെയാണ് ഫ്ളെക്സ് സ്ഥാപിച്ചിരുന്നത്. Also Read ; തൃശൂര്‍ പൂരം; സാമ്പിള്‍ വെടിക്കെട്ട് നാളെ ഇന്നലെ യുഡിഫിന്റെ തെരുവ് നാടക വേദിയിലേക്ക് സിപിഐഎം പ്രവര്‍ത്തകര്‍ ഇരച്ചു കയറിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നാടകം അലങ്കോലപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പ്രയോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് […]

തൃശൂര്‍ പൂരം; സാമ്പിള്‍ വെടിക്കെട്ട് നാളെ

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് നാളെ. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടര്‍ന്ന് പാറമേക്കാവും. Also Read ; മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്ന് മരണം തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. മുണ്ടത്തിക്കോട് സ്വദേശി പി എം സതീശാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതല ഇദ്ദേഹത്തിനായിരുന്നു. നഗരം കനത്ത പൊലീസ് […]

സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (ജയവിജയ) (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനസ്സില്‍ നിറഞ്ഞ് നിന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടന്‍ മനോജ് കെ ജയന്‍ മകനാണ്. Also Read ; ‘ഇത് അവസാന താക്കീത്, ഇനി വെടിവെപ്പ് വീടിനുള്ളില്‍ നടക്കും’; സല്‍മാന്‍ ഖാനിനെ കൊലപ്പെടുത്തുമെന്ന് ബിഷ്ണോയി ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയന്‍ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വര്‍ഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയന്‍, കെ.ജി വിജയന്‍ ഇരട്ടസഹോദരന്മാരുടെ പേര് […]

കരുവന്നൂര്‍ അഴിമതിക്കേസ് ഇടതു കൊള്ളയുടെ ഉദാഹരണം : നരേന്ദ്രമോദി

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുന്നംകുളത്തെത്തി. കേരളത്തില്‍ എത്താനായതില്‍ സന്തോഷമെന്ന് പൊതുയോഗത്തില്‍ സംസാരിക്കവേ മോദി പറഞ്ഞു. കേരളത്തില്‍ പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച മോദി കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസ് ആവര്‍ത്തിച്ചു പറഞ്ഞു. ഇടതിന്റെ കൊള്ളയുടെ ഉദാഹരണമാണ് ഈ അഴിമതിക്കേസെന്ന് മോദി വിമര്‍ശിച്ചു. എല്ലാവരും ഇതില്‍ അസന്തുഷ്ടരാണ് എന്ന് ഏത് ബാങ്കിലാണോ പാവപ്പെട്ടവര്‍ അധ്വാനിച്ചുണ്ടാക്കിയ രൂപ നിക്ഷേപിച്ചത്, ആ ബാങ്ക് സിപിഐഎമ്മുകാര്‍ […]

രാജീവ് ചന്ദ്രശേഖറിനെതിരായ പരാമര്‍ശത്തില്‍ തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരായ പരാമര്‍ശത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് താക്കീത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്നായിരുന്നു തരൂര്‍ ആരോപിച്ചത്. തീരദേശ മേഖലയിലാണ് ഇത്തരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കുന്നതെന്നും തരൂര്‍ ഒരു സ്വകാര്യ ചാനലില്‍ പറഞ്ഞിരുന്നു. Also Read ; പ്രണയപകയില്‍ മറ്റൊരു ജീവന്‍കൂടി; പട്ടാമ്പിയില്‍ യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ് ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ […]

ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം, പരിശോധനക്കായി ബോഗി സീല്‍ ചെയ്തു

കോട്ടയം: ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം. മധുര- ഗുരുവായൂര്‍ എക്സ്പ്രസിലാണ് സംഭവം. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് യുവാവിന് പാമ്പുകടിയേറ്റതെന്നാണ് വിവരം. മധുര സ്വദേശി കാര്‍ത്തിയെന്നയാള്‍ക്കാണ് പരിക്കേറ്റത്. കടിച്ചത് പാമ്പാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. Also Read ; മനോജ് മദ്യപിക്കാറില്ല, പ്രധാനറോഡിലെ പ്ലാസ്റ്റിക് വള്ളിയാണ് അപകടത്തിന് കാരണം: പൊലീസിനെതിരെ കുടുംബം യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പാണോ എലിയാണോ കടിച്ചത് എന്ന് പരിശോധിക്കുകയാണ്. പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു. Join with metro […]

മനോജ് മദ്യപിക്കാറില്ല, പ്രധാനറോഡിലെ പ്ലാസ്റ്റിക് വള്ളിയാണ് അപകടത്തിന് കാരണം: പൊലീസിനെതിരെ കുടുംബം

കൊച്ചി: സുരക്ഷാ വടം കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ച വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികനായ തേവര സ്വദേശി മനോജ് ഉണ്ണിയാണ് ഇന്നലെ മരിച്ചത്. നഗരമധ്യത്തില്‍ പ്രധാന റോഡില്‍ പ്ലാസ്റ്റിക് വള്ളി കെട്ടിയതാണ് അപകടകാരണമെന്ന് മനോജിന്റെ വീട്ടുകാര്‍ പറയുന്നു. Also Read; പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന്‍ മരിച്ചു റോഡിന് കുറുകെ കെട്ടിയ പ്ലാസ്റ്റിക് വള്ളി മനോജ് കണ്ടിരിക്കില്ല. ബാരിക്കേഡോ റിബണ്‍കെട്ടിയ വലിയ വടമോ […]

അടച്ചിട്ട വീട്ടിലെ 350 പവന്‍ സ്വര്‍ണം കവര്‍ന്നത് ആസൂത്രിതം; സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം

മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. പ്രതികളെന്ന് സംശയിക്കുന്ന അടുത്തകാലത്തായി ജയിലില്‍ നിന്നിറങ്ങിയവരെയും പട്ടിക ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്. Also Read ; സിനിമാ നിര്‍മാതാവ് സൗന്ദര്യാ ജഗദീഷ് മരിച്ച നിലയില്‍ കവര്‍ച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടത് പൊലീസിന് തെളിവുകള്‍ ശേഖരിക്കുന്നതിന് ഒരു തിരിച്ചടിയായി. കൃത്യമായ ആസൂത്രണത്തോടെയാണ് കവര്‍ച്ച നടത്തിയതെന്നാണ ് ഇതുവരെയുളള നിഗമനം. കവര്‍ച്ചയ്ക്ക് പിന്നില്‍ ഒന്നിലധികം പേര്‍ ഉണ്ടാകാനുള്ള […]

വ്യാഴാഴ്ച മുതല്‍ കേരളത്തില്‍ മഴ ശക്തമാകും, ബുധനാഴ്ച വരെ കനത്ത ചൂട്, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ വിവിധയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. എന്നാല്‍ വ്യാഴാഴ്ച മുതല്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. Also Read ; മദ്യലഹരിയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. […]