December 3, 2025

സ്വകാര്യ ബസുകള്‍ക്ക് ഇനി 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്താം : ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്താനുള്ള പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന മോട്ടോര്‍ വാഹന സ്‌കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ ഈ വിധി കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാകും. Also Read; പാലക്കാട്ടെ പാതിരാ പരിശോധന ; കൈരളി ടിവിയെ അറിയിച്ചിട്ടാണോ പോലിസ് റെയ്ഡിന് എത്തിയതെന്ന് വിഡി സതീശന്‍ 140 കിലോമീറ്ററലധികം ദൂരത്തില്‍ പെര്‍മിറ്റ് അനുവദിക്കാത്ത നടപടിക്കെതിരെ സ്വകാര്യ […]

ദുരിതബാധിതരോടുള്ള സഹാനുഭൂതി നഷ്ടപ്പെടുത്തുന്ന നടപടിയാണ് ബാങ്കുകളുടേത് : ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വയനാട്ടിലെ ചൂരല്‍മലയിലും -മുണ്ടക്കൈയിലും ഉണ്ടായ ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ സഹായത്തില്‍ നിന്നും ലോണ്‍ തിരിച്ചുപിടിച്ച ബാങ്കുകളുടെ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. ദുരന്തബാധിതരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ബാങ്കുകള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട്. ദുരന്തബാധിതരോടുള്ള മാനുഷിക സമീപനം ബാങ്കുകള്‍ നഷ്ടപ്പെടുത്തുന്നുവെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. Also Read ; ഒടുവില്‍ മൗനം വെടിഞ്ഞ് ‘അമ്മ’ ദുരന്ത ബാധിതരില്‍ നിന്ന് വായ്പ തുക തിരിച്ചുപിടിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഈ രീതിയില്‍ ബാങ്കുകള്‍ ഇടപെടരുത്. സഹാനുഭൂതി നഷ്ടപ്പെടുത്തുന്ന നടപടിയാണ് ബാങ്കുകളുടേതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. Join […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളികൊണ്ട് ഉത്തരവിട്ട കോടതി സ്വകാര്യതയെ ബാധിക്കുന്നുവെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന്  വ്യക്തമാക്കി. അതേസമയം സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. Also Read ; കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നത് കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി സജിമോന്‍ പാറയിലും രഞ്ജിനിയും നല്‍കിയ ഹര്‍ജികള്‍ ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു […]

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് സവാരി; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ കാറ്റില്‍ പറത്തി നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാതെ ജീപ്പിലൂടെയുള്ള യാത്ര ആകാശ് തില്ലങ്കേരിക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. നടപടി സ്വീകരിക്കാന്‍ ജോയിന്റ് കമ്മിഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണ് എന്ന് മനസിലാക്കുന്നുവെന്നും ഇത്തരം വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉണ്ടാകാനേ പാടില്ലായെന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചു. Also Read ; സ്വര്‍ണവില വീണ്ടും താഴോട്ട് നേരത്തെ ആകാശ് തില്ലങ്കേരിയുടെ റോഡ് ഷോയില്‍ മോട്ടോര്‍ വാഹന വകുപ്പും […]

മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് ആശ്വാസം; തല്‍കാലം ചോദ്യം ചെയ്യേണ്ടെന്ന് കോടതി

കൊച്ചി: വിവാദമായ മസാല ബോണ്ട് കേസില്‍ ഹൈക്കോടതിയില്‍ നിന്നും തോമസ് ഐസക്കിന് ആശ്വാസം.തെരഞ്ഞെടുപ്പു സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസകിനെ ഇ ഡി ചോദ്യം ചെയ്യേണ്ടെന്ന് കോടതി നിലപാടെടുത്തു.സ്ഥാനാര്‍ത്ഥിയായ ഐസക്കിനെ ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ലായെന്നും എന്നാല്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ചില വിശദീകരണം ആവശ്യമാണെന്നും കോടതി പറഞ്ഞു.അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാന്‍ സാധിക്കുമെന്ന് തോമസ് ഐസകിനോട് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു.അത് പക്ഷെ ഇപ്പോള്‍ തന്നെ വേണമെന്നില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.ഇത് സംബന്ധിച്ചുള്ള തോമസ് […]

നവകേരള സദസ്സിന് സ്‌കൂള്‍ കുട്ടികളെ എത്തിക്കാന്‍ നിര്‍ദേശം

മലപ്പുറം: നവകേരള സദസിന് ആളെ കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്. തിരൂരങ്ങാടി ഡിഇഒ കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് നവകേരള സദസിന് കുട്ടികളെ എത്തിക്കാന്‍ പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. കുറഞ്ഞത് 200 കുട്ടികള്‍ എങ്കിലും ഓരോ സ്‌കൂളില്‍ നിന്നും വേണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം നവകേരളയാത്രയ്ക്കായി സ്‌കൂള്‍ […]

ഹൈക്കോടതിയില്‍ പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് നിയമനം

കേരള ഹൈക്കോടതിയില്‍ പത്താം ക്ലാസ് പാസായ ശാരീരികക്ഷമതയുള്ള പുരുഷന്മാര്‍ക്ക് വാച്ച്മാന്‍ തസ്തികകളില്‍ തൊഴില്‍ അവസരം. പത്താം ക്ലാസ് ജയിച്ചവര്‍ക്കോ തത്തുല്യ യോഗ്യത ഉള്ളവര്‍ക്കോ അപേക്ഷിക്കാം. ബിരുദമുള്ളവര്‍ക്ക് അവസരമില്ല. 24,400 രൂപ മുതല്‍ 55,200 രൂപവരെയാണ് ശമ്പളം. 2.01.1987നും 01.01.2005നും ഇടയില്‍ ജനിച്ചവരാകണം. ആദ്യ ഘട്ടത്തില്‍ ഒക്ടോബര്‍ 26 വരെയും രണ്ടാം ഘട്ടത്തില്‍ നവംബര്‍ 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ക്ക് അവസരമില്ല. വിശദവിവരങ്ങള്‍ക്ക് http://hckrecruitment.nic.in എന്ന വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക. Also Read; വെറ്ററിനറി ഡോക്ടര്‍ അഭിമുഖം 13 ന്