മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ‘കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും ഇതിനെ സി.പി.എം ഭയപ്പെടുന്നില്ല എന്നും’ എം.വി ഗോവിന്ദന്‍ പറഞ്ഞു. Also Read ; മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു; ശിവസേന-ഷിന്‍ഡെ പക്ഷത്തേക്കെന്ന് സൂചന ‘വീണക്കെതിരായ അന്വേഷണത്തില്‍ സി.പി.എം പ്രതികൂട്ടിലല്ല. പാര്‍ട്ടി പ്രതികൂട്ടിലാണെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ട. ബി.ജെ.പിയുമായി ബന്ധമുള്ള നേതാവിന്റെ […]

അധ്യാപകന്റെ കൈവെട്ടിയ കേസ്; പ്രാദേശിക എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്‍ഐഎ നിരീക്ഷണത്തില്‍

മട്ടന്നൂര്‍: പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ സവാദിന് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവരെ അന്വേഷിച്ച് എന്‍ഐഎ. അന്വേഷണസംഘം പ്രതിയെ പിടികൂടിയ മട്ടന്നൂര്‍ ബേരത്ത് വീണ്ടുമെത്തി. സവാദ് അറസ്റ്റിലായതോടെ ഒളിവിലായ സഹായി റിയാസിനെയും പ്രാദേശിക എസ്ഡിപിഐ നേതാക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സവാദ് മട്ടന്നൂരിലെത്തുന്നതിന് മുന്‍പ് താമസിച്ച വളപട്ടണത്തും വിളക്കോടും പ്രാദേശിക സഹായം നല്‍കിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. Also Read ;ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് തുടങ്ങും […]

ചില യാഥാര്‍ത്ഥൃം പറയണമെന്നു തോന്നി, ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത് : എം ടി

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പറഞ്ഞ രാഷ്ട്രീയ വിമര്‍ശനത്തില്‍ വിശദീകരണവുമായി എംടി ‘ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല എന്നും ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്.’ എന്നായിരുന്നു എംടിയുടെ പ്രതികരണം. എഴുത്തുകാരന്‍ എന്‍ ഇ സുധീന്‍ ആണ് സമൂഹമാധ്യമക്കുറിപ്പിലൂടെ എംടിയുടെ വിശദീകരണം പുറത്തു വിട്ടത്. കൂടാതെ ഉദ്ഘാടന വേദിയില്‍ ചിലതു പറയുമെന്ന് എംടി സൂചിപ്പിച്ചിരുന്നെങ്കിലും, അത് ഇത്ര കനപ്പെട്ട രാഷ്ട്രീയവിമര്‍ശനമാകുമെന്ന് കരുതിയിരുന്നില്ലെന്നും എന്‍ ഇ സുധീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. Also […]

‘പിണറായി ഭരിക്കുമ്പോള്‍ എന്ത് പ്രോട്ടോക്കോള്‍’, കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എം പി

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ നിന്ന് തന്നെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ഒഴിവാക്കി എന്നാണ് സ്വീകരണ കമ്മിറ്റിയിലെ ഒരാള്‍ അറിയിച്ചത്. പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ എന്ത് പ്രോട്ടോക്കോളും എന്ത് നീതിയുമെന്ന് പ്രേമചന്ദ്രന്‍ ചോദിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിക്കുന്ന ഘട്ടം മുതല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തിന് വേണ്ടി അര്‍പ്പണബോധത്തോടെ നിന്ന് പ്രവര്‍ത്തിച്ച ഒരു ജനപ്രതിനിധിയാണ് ഞാന്‍. കലോത്സവം […]

ഭീകരവാദിയെപ്പോലെ വീടുവളഞ്ഞുള്ള അറസ്റ്റ് അംഗീകരിക്കാനാവില്ല: ഷാഫി പറമ്പില്‍

തിരുവനന്തപുരം: വീട്ടില്‍ ഭീകരാവസ്ഥ സൃഷ്ടിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. 14 ജില്ലകളിലും ഇതിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധമുണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. Also Read ; ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു ”ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെങ്കിലും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കില്‍ അതു ചെയ്യുമായിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റ് ഒളിച്ചു നടക്കുന്ന ആളാണോ? ഇതു യൂത്ത് കോണ്‍ഗ്രസ് സമരങ്ങളോടുള്ള പ്രതികരണമാണ്. ‘നവ ഗുണ്ട സദസി’നെതിരെ നടത്തിയ പ്രതിഷേങ്ങളിലെ അസഹിഷ്ണുത […]

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

  തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസില്‍ ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരില്‍ വച്ച് കന്റോണ്‍മെന്റ് പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. Also Read ; ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നതിന് വിലക്ക്; ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ എന്നാല്‍ പുലര്‍ച്ചെ വീട്ടില്‍ കയറിയുള്ള പോലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഭീകരവാദിയെ പിടിക്കുന്നതുപോലെയുള്ള നീക്കമാണ് നടന്നതെന്നും വീട് മൊത്തം പോലീസ് വളയുകയായിരുന്നുവെന്നും […]

കാനത്തിന്റെ സംസ്‌കാരം ഇന്ന്, വിടചൊല്ലി രാഷ്ട്രീയ കേരളം

കോട്ടയം: അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് രാവിലെ 11ന് കോട്ടയം വാഴൂരിലെ കാനം കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ നടക്കും. സംസ്‌കാരചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. വിലാപയാത്രയായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം പുലര്‍ച്ചെ രണ്ടരയോടെ കാനത്തെ വസതിയിലെത്തിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ കോട്ടയത്തെ പാര്‍ട്ടി ഓഫിസിലെത്തിച്ച ഭൗതികശരീരം രണ്ടുമണിയോടെ കാനത്തെ വീട്ടിലേക്കു കൊണ്ടുപോകുമ്പോഴും വന്‍ ജനാവലി ഉണ്ടായിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

  • 1
  • 2