January 29, 2026

നരേന്ദ്രമോദി അടുത്തയാഴ്ച വീണ്ടും കേരളത്തിലെത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച വീണ്ടും രണ്ട് ദിവസത്തേക്ക് കേരളത്തിലെത്തും. ജനുവരി 16,17 തീയതികളിലാണ് മോദിയെത്തുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മോദി കൊച്ചിയിലെ റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് ഗുരുവായൂരില്‍ എത്തുന്ന മോദി ക്ഷേത്രദര്‍ശനവും നടത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. കൊച്ചിയില്‍ നടക്കുന്ന പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്ത് ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി തിരികെ മടങ്ങും. Also […]