കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്
തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ കാറിലെത്തിയ സംഘം കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ ഒരു സ്ത്രീയുടെ രേഖാചിത്രം കൂടി പോലീസ് പുറത്തു വിട്ടു. ഓയൂരില്‍ നിന്നും കുട്ടിയെ തട്ടികൊണ്ടു പോയ ദിവസം രാവിലെ സംഭവസ്ഥലത്ത് നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ അകലെ ഒരു സ്ത്രീയെ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. താന്നിവിള പനയ്ക്കല്‍ ജംഗ്ഷനില്‍ താമസിക്കുന്ന സൈനികനായ ആര്‍ ബിജുവിന്റെയും ചിത്രയുടെയും വീട്ടുമുറ്റത്താണ് സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീയെ കണ്ടത്. […]