February 4, 2026

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമ പത്മന് ജാമ്യം

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം. ഹൈക്കോടതി ഉപാധികളോടെയാണ് അനുപമയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇതേ ആവശ്യമുന്നയിച്ച് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അനുപമ സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു ജാമ്യാപേക്ഷ അന്ന് കോടതി തള്ളിയത്. […]

ഭയന്ന് ഓടിയില്ല, തട്ടിക്കൊണ്ടു പോകല്‍ സംഘത്തിന്റെ പ്രതീക്ഷ തെറ്റിച്ചത് ജൊനാഥന്‍

കൊല്ലം : തട്ടിക്കൊണ്ട് പോകലിന് ഇരയായ ആറുവയസുകാരി ചാച്ചന്‍ എന്ന് വിളിക്കുന്ന ഏഴര വയസുകാരനായ സഹോദരനാണ് പ്രതികളെ വലയിലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതെന്ന് പോലീസ്. പെട്ടെന്നൊരു കാറെത്തി സഹോദരിയെ റാഞ്ചാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പതറിയില്ല. സഹോദരിയെ അവരുടെ കൈയില്‍ നിന്ന് വീണ്ടെടുക്കാന്‍ തിരിച്ച് ബലം പ്രയോഗിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന സ്ത്രീ കമ്പുകൊണ്ട് അവനെ അടിച്ചപ്പോള്‍ സഹോദരിയുടെ കൈയിലെ പിടിവിടാതെ അവന്‍ മറുകൈകൊണ്ട് കമ്പ് തട്ടിയെടുത്ത് തിരിച്ചടിച്ചു. സഹോദരന്‍ ഭയന്നോടുമെന്നായിരുന്നു തട്ടിക്കൊണ്ടുപോകല്‍ സംഘം കരുതിയത്. എന്നാല്‍ അവന്‍ തങ്ങളുടെ […]

വീഡിയോ കോളില്‍ അമ്മയെ കണ്ടതും നിറചിരിയോടെ അബിഗേല്‍

കൊല്ലം: അബിഗേലിന്റെ വീട്ടില്‍ ഇപ്പോള്‍ ആശ്വാസത്തിന്റെ അന്തരീക്ഷമാണ്. അല്‍പ്പസമയത്തിന് മുമ്പാണ് അബിഗേലുമായി അമ്മ സിമി വീഡിയോ കോളിലൂടെ സംസാരിച്ചത്. ആദ്യം വിഷമിച്ചിരുന്ന കുട്ടി അമ്മയെ കണ്ടതോടെ ചിരിച്ചു. അബിഗേലിന്റെ സഹോദരന്‍ ജോനാഥന്റെ മുഖത്തും വലിയ ആശ്വാസത്തിന്റെ പുഞ്ചിരി കാണാമായിരുന്നു. കുട്ടിയുടെ സന്തോഷം കണ്ടതോടെ സിമി ഫോണ്‍ ഉയര്‍ത്തി വീട്ടിലുണ്ടായിരുന്ന ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും കാണിച്ചുകൊടുത്തു. വീടിന് പുറത്ത് അബിഗേലിനെ തിരിച്ച് കിട്ടിയതിന്റെ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുകയാണ്. കൊല്ലം ആശ്രാമം മൈതനത്താണ് പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. എസ് എന്‍ […]

കാത്തിരിപ്പിന് വിരാമം അബിഗേല്‍ സാറയെ കണ്ടെത്തി

കൊല്ലം: ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടിയെ പോലീസ് ഏറ്റെടുത്ത് വീട്ടിലേക്ക് എത്തിക്കുന്നതായാണ് വിവരം. Also Read; ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിര്‍ത്തി.പ്രതികരിച്ച് അസീസ് നെടുമങ്ങാട്