കാഫിര്‍ പോസ്റ്റ് വിവാദം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം ; ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: വടകരയിലെ കാഫിര്‍ പോസ്റ്റ് നിയമസഭയില്‍ ഉന്നയിച്ച് മാത്യുകുഴല്‍ നാടന്‍ എംഎല്‍എ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മാത്യുകുഴല്‍നാടന്‍ ഇക്കാര്യം ഉന്നയിച്ചത്. അതേസമയം സംഭവത്തില്‍ രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നല്‍കി. കൂടാതെ ഫേയ്‌സ്ബുക്കിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയെ ഉള്‍പ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. Also Read ; ഹൈക്കോടതി […]