November 21, 2024

കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍ നിന്നും കെ മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന

തിരുവനന്തപുരം: കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍ നിന്നും കെ മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് ഉണ്ടെങ്കിലും മുരളീധരന്‍ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. തൃശ്ശൂരിലെ തോല്‍വിക്ക് പിന്നാലെ തല്‍ക്കാലത്തേക്ക് പൊതുപ്രവര്‍ത്തന രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണെന്ന പ്രഖ്യാപനം മുരളീധരന്‍ നടത്തിയിരുന്നു. മുരളീധരനെ അനുനയിപ്പിക്കാനായി നേതാക്കള്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. തൃശ്ശൂരിലെ തോല്‍വി പഠിക്കാനുള്ള കോണ്‍ഗ്രസ് സമിതി കെ മുരളീധരനെ കണ്ടു. കെ സി ജോസഫിന്റെ അധ്യക്ഷതയിലുള്ള സംഘമാണ് […]

കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി സുരേഷ് ഗോപി ; ഗുരുത്വം നിര്‍വഹിക്കാനാണ് എത്തിയത് ഇതില്‍ രാഷ്ട്രീയമാനം കാണരുത്

തൃശ്ശൂര്‍: തൃശൂരിലെ കെ കരുണാകരന്റെ സ്മൃതികൂടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.ഗുരുത്വം നിര്‍വഹിക്കാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലും ഉണ്ടായിരുന്നു. തന്റെ തലമുറയിലെ ധീരനായ ഒരു ഭരണകര്‍ത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇന്ദിരാ ഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നതുപോലെ, കെ കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ്. ഈ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമാനം കാണരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. Also Read ; തൃശൂര്‍ […]

‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണ് ‘ കെ മുരളീധരനെ പിന്തുണച്ച് വീണ്ടും ഫ്‌ലെക്‌സ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് പലയിടങ്ങളിലും ഫ്‌ലെക്‌സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ മുരളീധരനെ അനുകൂലിച്ച് വീണ്ടും ഫ്‌ലെക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുകയാണ്.പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണെന്നാണ് ബോര്‍ഡിലെ വരികള്‍. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. Also Read ; വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ഉള്‍പ്പെട്ട റോഡ് അലൈന്‍മെന്റ് വിവാദം; സ്ഥലം അളന്ന് പരിശോധിക്കാന്‍ ജില്ലാകളക്ടറുടെ നിര്‍ദേശം കോഴിക്കോട് നഗരത്തിന് പുറമെ തിരുവനന്തപുരത്തും […]

തൃശൂര്‍ ഡിസിസി സംഘര്‍ഷം ; ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം

തൃശൂര്‍: തൃശൂര്‍ ഡിസിസി ഓഫീസിലെ സംഘര്‍ഷത്തിന് പിന്നാലെ ഡിസിസി സെക്രട്ടറിയും കെ മുരളീധരന്റെ അനുയായിയുമായ സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. വീട്ടിലെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.ഡിസിസി ഓഫീസ് സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തന്നെ ആക്രമിച്ചതായി സജീവന്‍ കുരിയച്ചിറ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. Also Read ; നരേന്ദ്ര മോദി സര്‍ക്കാരിന് ആര്‍എസ്എസിന്റെ മുന്നറിയിപ്പ് ; മണിപ്പൂരിലെ സമാധാനം പുനസ്ഥാപിക്കണം രാത്രി ഒമ്പത് മണിയോടെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. രാത്രിയില്‍ വലിയ ബഹളം […]

സുരേഷ് ഗോപിയുടെ ലീഡ് 25000 കടന്നു; ഇത്തവണ തൃശൂര്‍ എടുക്കും…!?

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയത്തിലേക്ക് കുതിക്കുകയാണ്. സുരേഷ് ഗോപി യുടെ ലീഡ് 25,000 കടന്നു. എല്‍ഡിഎഫിന്റെ വി എസ് സുനില്‍ കുമാരാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫിന്റെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കടുത്ത ത്രികോണ മത്സരം കാഴ്ചവെക്കുമെന്ന് പറഞ്ഞ മണ്ഡലത്തിലാണ് ഇത്തരത്തില്‍ സുരേഷ് ഗോപി ലീഡ് ഉയര്‍ത്തുന്നത്. സുരേഷ് ഗോപിയുടെ ഈ മുന്നേറ്റം വ്യക്തമാക്കുന്നത് കൃത്യമായ സൂചന തന്നെയാണ്. ത്രികോണ മത്സരത്തിന്റെ […]

തെരഞ്ഞടുപ്പ് ഫലം അടുത്തതോടെ തൃശൂരില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും എല്‍ഡിഎഫും

തൃശൂര്‍: തെരഞ്ഞടുപ്പ് ഫലം അടുത്തതോടെ തൃശൂരില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും എല്‍ഡിഎഫും. താഴേത്തട്ടിലുള്ള കണക്കെടുപ്പ് പൂര്‍ത്തിയാക്കിയതോടെ ഇരുമുന്നണികളും പരസ്പരം പഴിചാരുകയാണ്. വി എസ് സുനില്‍കുമാറിനെ സിപിഎം വോട്ടുചെയ്യാതെ വഞ്ചിച്ചുവെന്ന് ടി എന്‍ പ്രതാപന്‍ ആരോപിച്ചു. ഇതിന് പിന്നാലെ കെ മുരളീധരനെ ഡിസിസിയും പ്രതാപനും ചേര്‍ന്ന് ബലിയാടാക്കിയെന്ന് എല്‍ഡിഎഫ് തിരിച്ചടിച്ചു. പത്തു ലക്ഷത്തിലേറെ വോട്ടര്‍മാരുടെ ജനഹിതമറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് യുഡിഎഫിന്റെ ചുമതലക്കാരന്‍ കൂടിയായ ടി എന്‍ പ്രതാപന്‍ ആരോപണത്തിന്റെ കെട്ടഴിക്കുന്നത്. കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാരുടെ കണക്കില്‍ കാല്‍ […]