October 18, 2024

നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. മനോജ് കുമാറാണ് അറസ്റ്റിലായത്. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോകാനെത്തിയതായിരുന്നു മനോജ്. തുടര്‍ന്ന് എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ചെക്കിങ്ങിനിടെ സുരക്ഷാ ജീവനക്കാരന്റെ ചോദ്യത്തിന് ബാഗില്‍ ബോംബെന്ന് പറഞ്ഞതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ താന്‍ തമാശ പറഞ്ഞതാണെന്നാണ് മനോജ് പിന്നീട് മൊഴി നല്‍കിയത്. ഇതേപോലെ കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ ഒരാള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. Also […]

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വയം ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ സ്വയം ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സ്മാര്‍ട് ഗേറ്റ് (ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍-ട്രഡ് ട്രാവലേഴ്സ് പ്രോഗ്രാം) സജ്ജമായി. തിങ്കളാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഓഗസ്റ്റില്‍ കമ്മിഷന്‍ ചെയ്യും. രാജ്യത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്. Also Read ; ഒളിമ്പിക് വനിതാ ഫുട്‌ബോളില്‍ ബ്രസീല്‍, സ്‌പെയിന്‍ ടീമുകള്‍ക്ക് ജയം ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പ് രാജ്യാന്തര ടെര്‍മിനലിലെ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഹാളുകളില്‍ 4 വീതം കൗണ്ടറുകളിലാണ് സ്മാര്‍ട് […]

സീറ്റ് ബെല്‍റ്റ് ഇടാന്‍ നിര്‍ദേശിച്ചു ; എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സഹയാത്രികന്റെ മൂക്കിനിടിച്ച് യുവാവ്

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സീറ്റ് ഇടാന്‍ നിര്‍ദേശിച്ചയാളുടെ മൂക്കിനിടിച്ച് സഹയാത്രികന്‍.വെള്ളിയാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് സംഭവം.ഇടുക്കി സ്വദേശി അനില്‍ തോമസാണ് സഹയാത്രികനായ കോട്ടയം സ്വദേശി വിശാലിനെ ആക്രമിച്ചത്. Also Read ; തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; 20 പേര്‍ക്കെതിരെ കേസെടുത്തു ലാന്‍ഡിങ് അനൗണ്‍സ്മെന്റിന് പിന്നാലെ വിശാല്‍ അനിലിനോട് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അനില്‍ ഇത് അനുസരിച്ചില്ല. പുറത്ത് ശക്തമായ മഴയുണ്ടെന്നും സീറ്റ് ബെല്‍റ്റ് ഇടുന്നതാണ് സുരക്ഷിതമെന്നും വീണ്ടും പറഞ്ഞു. […]