കാക്കനാട് ഫ്ളാറ്റ് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാച്ച് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന. രോഗബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അഞ്ച് വയസിന് താഴെയുള്ള 25 കുട്ടികള്‍ക്കുള്‍പ്പടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. Also Read ; കുടുംബ വഴക്ക് കാരണം കായംകുളത്ത് ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു വെള്ളത്തില്‍ പ്രശ്നമുണ്ടായിരുന്നുവെന്ന് ഡിഎല്‍എഫ് ഫ്ളാറ്റ് അസോസിയേഷന്‍ ഭാരാഹികള്‍ പ്രതികരിച്ചു. ആരോഗ്യവകുപ്പ് എത്തി എല്ലാ സ്രോതസ്സുകളും അടക്കുകയും വൃത്തിയാക്കുകയും ചെയ്തു. പ്രശ്നം കൂടുതല്‍ […]

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലെത്തി; വിതുമ്പലോടെ കേരളം

കൊച്ചി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വ്യോമസേനാ വിമാനം നെടുമ്പാശ്ശേരിയിലെത്തി. രാവിലെ 10.36 ഓടെയാണ് വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്. 23 മലയാളികള്‍ അടക്കം 45 പേരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. ഇതില്‍ മലയാളികളുടേയും തമിഴ്നാട്, കര്‍ണാടക സ്വദേശികളുടേയും മൃതദേഹം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. Also Read ; ‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണ് ‘ കെ മുരളീധരനെ പിന്തുണച്ച് വീണ്ടും ഫ്‌ലെക്‌സ് ഉത്തര്‍പ്രദേശില്‍ […]

‘അവസാന നിമിഷമാണോ കാര്യങ്ങള്‍ ചെയ്യുന്നത്?, ഒരു മാസ്റ്റര്‍ പ്ലാന്‍ വേണ്ടേ? ‘; കൊച്ചിനഗരത്തിലെ കാനകളുടെ ശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: നഗരത്തിലെ കാനകളുടെ ശുചീകരണത്തിലെ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. അവസാനനിമിഷമാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ച കോടതി, ഒരു മാസ്റ്റര്‍ പ്ലാന്‍ വേണ്ടേയെന്നും ആരാഞ്ഞു. കോടതി തുടര്‍ച്ചയായി ഇടപെട്ടിട്ടും നടപടികള്‍ കാര്യക്ഷമമാവുന്നില്ലെന്നം ഹൈക്കോടതി പരാമര്‍ശിച്ചു. Also Read ; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ച് അന്വേഷണ സംഘം കഴിഞ്ഞദിവസങ്ങളിലെ മഴയില്‍ കൊച്ചി നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മുന്നിലെത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കാനകളുടെ ശുചീകരണത്തില്‍ പലവട്ടം പലകാര്യങ്ങളും പറഞ്ഞുമടുത്തുവെന്ന് കോടതി […]

വ്രെഡസ്റ്റീന്‍ ടയേഴ്സിന്റെ ഇന്ത്യയിലെ ആദ്യ എക്സ്‌ക്ലൂസിവ് ഔട്ട്ലെറ്റ് കൊച്ചിയില്‍ ആരംഭിച്ചു

പ്രീമിയം, ലക്ഷ്വറി വാഹന ഉടമകള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത – പ്രശസ്ത യൂറോപ്യന്‍ ടയര്‍ നിര്‍മാതാക്കളായ വ്രെഡസ്റ്റീന്‍ ടയേഴ്സ് അപ്പോളോ ടയേഴ്സിനു കീഴില്‍ ഇന്ത്യയിലെ ആദ്യ എക്സ്‌ക്ലൂസിവ് സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങില്‍ വ്രെഡസ്റ്റീന്‍ ഇന്ത്യന്‍ ടീമിനൊപ്പം ഗ്ലോബല്‍ ടയേഴ്സ് പ്രൊപ്പറൈറ്റര്‍ ഫിലിപ്പ് ജോര്‍ജ് പങ്കെടുത്തു. Also Read ; തുടര്‍ക്കഥയായി യാത്രാവിമാനങ്ങള്‍ക്കെതിരെയുള്ള ബോംബ് ഭീഷണി; പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി ആഡംബര ടയറുകള്‍ക്ക് പ്രശസ്തമായ ബ്രാന്‍ഡായ വ്രെഡസ്റ്റീനിനെ സംബന്ധിച്ച് ഈ […]

കൊച്ചിയില്‍ വീണ്ടും തോക്കുചൂണ്ടി കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജില്‍ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലോട്ടറി വില്‍പ്പനക്കാരനായ ഷജീറിനെയാണ് നാലംഗ സംഘം മര്‍ദിച്ചത്. നേരത്തെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ മൂന്നംഗ സംഘം ലോഡ്ജിലെത്തുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. സംഘം പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ റൂമിലുണ്ടായിരുന്ന അയേണ്‍ ബോക്‌സ് എടുത്ത് ഷജീറിന്റെ മുഖത്ത് അടിക്കുകയായിരുന്നു. മൂക്കിന് […]

gr anil

അഡ്വ. കെ ജി അനില്‍കുമാര്‍ ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ഗുഡ്‌വില്‍ അംബാസഡര്‍

കൊച്ചി: ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ( എൽ. എ. സി. ടി. സി ) ഗുഡ്‌വിൽ അംബാസഡറായി ഐ.സി. എൽ. ഫിൻകോർപ്പ് സി.എം. ഡി. അഡ്വ. കെ.ജി. അനിൽ കുമാറിനെ നിയോഗിച്ചു. ട്രേഡ് കൗൺസിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇന്ത്യയും മിഡിൽ ഈസ്റ്റും 33 ലാറ്റിൻ അമേരിക്കൻ-കരീബി യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-ടൂറിസം ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ഐ.സി.എൽ. ഫിൻകോർപ്പിൻ്റെ നിരന്തരമായ ശ്രമങ്ങളെ കൂടുതൽ ദൃഢമാക്കുന്നതാണ് ഈ നിയമനം. Join with […]

സംസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; ആശുപത്രികളിലും വെള്ളം കയറി

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂക്ഷം. ആശുപത്രികളില്‍ അടക്കം വെള്ളം കയറി. പലയിടത്തും മഴ തുടരുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. റോഡില്‍ വെള്ളം കയറിയതോടെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. കടകളിലും വെള്ളം കയറിയിട്ടുണ്ട്. പൂത്തോട്ടയില്‍ വള്ളം മറിഞ്ഞു ഒരാള്‍ മരിച്ചു. Also Read ;തിരുവനന്തപുരത്ത് വയോധികയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു; അമ്മയും മകനും ഉള്‍പ്പെടെ 3 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി […]

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും

കൊച്ചി: പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്ന് അന്വേഷണം തുടങ്ങും. വ്യവസായ മേഖലയില്‍ നിന്ന് ഏതെങ്കിലും കമ്പനി രാസമാലിന്യം ഒഴുക്കി വീട്ടിട്ടുണ്ടോയെന്ന് അറിയാന്‍ സിസി ടിവി ക്യാമറകള്‍ പരിശോധിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുഴയിലെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകള്‍ കുഫോസ് സെന്‍ട്രല്‍ ലാബില്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ ഫലം ലഭിക്കും. Also Read ; ബീഹാറില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് […]

കൊച്ചിയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം

കൊച്ചി: മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് നഗരസഭ കോമ്പൗണ്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. നായക്ക് പേവിഷബാധയുണ്ടോ എന്നറിയാന്‍ തൃശൂര്‍ വെറ്ററിനറി മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. Also Read ;മുന്‍മന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍.റാമിനെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍; കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളില്‍ […]

ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ച സംഭവം: യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കാൻ തയ്യാറാണെന്ന് കുഞ്ഞിൻ്റെ പിതാവ്

കൊച്ചി: എറണാംകുളത്തെ ഹോസ്റ്റല്‍ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ഏറ്റെടുക്കാനും തയ്യാറാണെന്ന് കുഞ്ഞിന്റെ പിതാവ്.ചികിത്സയില്‍ കഴിയുന്ന യുവതിയുടെയും കൊല്ലം സ്വദേശിയായ യുവാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് യുവാവ് വിവാഹ സന്നദ്ധത അറിയിച്ചത്. Also Read ; ചൂട് കാരണം ജനം വലയുമ്പോള്‍ മുഖ്യമന്ത്രി ബീച്ച് ടൂറിസം ആഘോഷിക്കുകയാണ്, സ്‌പോണ്‍സര്‍മാരുടെ സ്രോതസ് വ്യക്തമാക്കണം ; വി മുരളീധരന്‍ ഇരുവരും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് ഇവരുടെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഹോസ്റ്റലില്‍ പ്രസവിച്ച സംഭവത്തിന് പിന്നാലെയാണ് […]