‘കോടിയേരിയുടെ ജീവിതവഴികള്‍ പ്രചോദനമാക്കുക’; അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: സിപിഐഎം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത പാര്‍ടിക്കൂറും ഉജ്ജ്വലമായ സംഘടനാ ശേഷിയും ഒത്തുചേര്‍ന്ന നേതാവായിരുന്നു അദ്ദേഹം. സംഘടനാ കാര്യങ്ങളില്‍ കാര്‍ക്കശ്യമുള്ളപ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു ബാലകൃഷ്ണന്റെ സവിശേഷത. അതുകൊണ്ടുതന്നെ ആ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാന്‍ നമുക്ക് സാധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ […]





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































