January 24, 2026

ശബരിമലയില്‍ വി ഐ പി വിവാദം! ദിലീപും ജഡ്ജിയും നോര്‍ക്ക അംഗവും ശ്രീകോവിലിന് മുന്നില്‍ തൊഴുതതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: നടന്‍ ദിലീപിന് പുറമെ, വി ഐ പി പരിഗണനയോടെ പോലീസ് അകമ്പടിയില്‍ വേറെയും ആളുകള്‍ ശബരിമലയില്‍ എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലാ ജഡ്ജി കെ കെ രാധാകൃഷ്ണന്‍, നോര്‍ക്കയുടെ ചുമതല വഹിക്കന്ന കെ പി അനില്‍കുമാര്‍ എന്നിവരാണ് മറ്റുള്ളവര്‍. ഇവര്‍ക്കൊപ്പം വലിയൊരു കൂട്ടം ആളുകളും പോലീസ് അകമ്പടിയോടെ സന്നിധാനത്ത് എത്തിയെന്നാണ് ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. സന്നിധാനത്ത് എത്തിയ ദിലീപ്, കെ കെ രാധാകൃഷ്ണന്‍, കെ പി അനില്‍കുമാര്‍ […]