December 1, 2025

കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍ നിന്നും കെ മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന

തിരുവനന്തപുരം: കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍ നിന്നും കെ മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് ഉണ്ടെങ്കിലും മുരളീധരന്‍ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. തൃശ്ശൂരിലെ തോല്‍വിക്ക് പിന്നാലെ തല്‍ക്കാലത്തേക്ക് പൊതുപ്രവര്‍ത്തന രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണെന്ന പ്രഖ്യാപനം മുരളീധരന്‍ നടത്തിയിരുന്നു. മുരളീധരനെ അനുനയിപ്പിക്കാനായി നേതാക്കള്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. തൃശ്ശൂരിലെ തോല്‍വി പഠിക്കാനുള്ള കോണ്‍ഗ്രസ് സമിതി കെ മുരളീധരനെ കണ്ടു. കെ സി ജോസഫിന്റെ അധ്യക്ഷതയിലുള്ള സംഘമാണ് […]

ഇടഞ്ഞ് നിന്ന സുധാകരന്റെ തന്ത്രം ഫലിച്ചു ; നിരാശനായി ഹസന്‍

തിരുവനന്തപുരം : കെ സുധാകരന്‍ നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായതിനാല്‍ താല്‍കാലികമായി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറിയിരുന്നു. എംഎം ഹസനായിരുന്നു ആക്ടിങ് പ്രസിഡന്റിന്റെ ചുമതല വഹിച്ചത്.തുടര്‍ന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം സുധാകരന് ചുമതല നല്‍കിയില്ല.ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.എന്നാല്‍ ഈ പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ഭിന്നതയ്ക്കും ഗ്രൂപ്പിസത്തിനും വഴിവയ്ക്കുമെന്ന് മനസിലായതോടെ സുധാകരന്‍ തന്നെ അധ്യക്ഷസ്ഥാനത്ത് തുടരട്ടെ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. Also Read ; ഊട്ടി, കൊടൈക്കനാല്‍ […]

തിരുവനന്തപുരത്ത് ഇന്ന് കെപിസിസി നേതൃയോഗം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. 16 മുതല്‍ 20 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിക്കുമെന്ന കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസ്. നാളത്തെ യോഗത്തിന് ശേഷം കെപിസിസി അധ്യക്ഷന്റെ ചുമതല കെ സുധാകരന്‍ ഏറ്റെടുത്തേക്കും. കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ എം എം ഹസ്സനാണ് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല. Also Read ;നവജാത ശിശുവിന്റെ കൊലപാതകം ; കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ച്, അമ്മ വന്നപ്പോള്‍ ഭയന്ന് താഴേക്ക് എറിഞ്ഞതാണെന്ന് യുവതിയുടെ മൊഴി കോണ്‍ഗ്രസ് […]

ഇയാള്‍ എന്ത്…(തെറി)..! സതീശനെ പച്ചത്തെറി വിളിച്ച് സുധാകരന്‍, മൈക്കിന് മുന്നില്‍ വീണ്ടും നിലമറന്ന് കെ പി സി സി അധ്യക്ഷന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെറിവാക്ക് പ്രയോഗിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സമരാഗ്നിയുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനായി സതീശന്‍ എത്താന്‍ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. മൈക്ക് ഓണാണെന്നും കാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാന്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. Also Read ; സംസ്ഥാനത്ത് മണല്‍ വാരല്‍ ഉടന്‍ തുടങ്ങും മന്ത്രി കെ രാജന്‍ സമരാഗ്നിയുടെ ഭാഗമായി വാര്‍ത്താ സമ്മേളനം നടത്താനെത്തിയതായിരുന്നു സുധാകരന്‍. ഡി സി സി […]

ആലപ്പുഴയിലും കണ്ണൂരിലും കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ത്ഥികള്‍

തൃശ്ശൂര്‍: കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം തൃശ്ശൂരില്‍ ചേര്‍ന്നു. സമിതിയുടെ പ്രഥമയോഗത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നു. ആലപ്പുഴ കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്. Also Read ;അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗിനെ വെട്ടിലാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആലപ്പുഴയില്‍ പരാജയപ്പെട്ടിരുന്നു. കൂടാതെ കണ്ണൂരില്‍ സിറ്റിങ്ങ് എംപിയായ കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്നും തീരുമാനിച്ചിരുന്നു. അതിനാലാണ് ഇരുമണ്ഡലങ്ങളിലും പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ തീരുമാനിച്ചത്. […]

കെ പി സി സി അധ്യക്ഷനാകാൻ ആഗ്രഹം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിൽ പ്രവർത്തിക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.കെപിസിസി അധ്യക്ഷനാകാൻ ആഗ്രഹമുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു. ആഗ്രഹം പലപ്പോഴും പ്രകടിപ്പിച്ചെങ്കിലും നടന്നില്ല. Also Read;സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത അടുത്ത തവണ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ലോക്സഭയിലേക്ക് തുടർച്ചയായി മത്സരിക്കാൻ കടിച്ചുതൂങ്ങി കിടക്കുന്ന ആളല്ല താൻ. ഈ തെരഞ്ഞെടുപ്പിൽ ഒഴിവാക്കണമെന്ന നിലപാട് നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് ഒരു സ്വകാര്യ ചാനലിൽ പറഞ്ഞു.  

ബിജെപിയുടെ ക്രൈസ്തവ ഗൃഹസന്ദര്‍ശനം യൂദാസിന്റെ ചുംബനം: കെ സുധാകരന്‍

തിരുവനന്തപുരം: ക്രൈസ്തവരെ സന്ദര്‍ശിക്കുന്ന ബിജെപിയുടേത് സ്‌നേഹയാത്രയല്ലെന്നും മുപ്പതുവെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചുംബനമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായായാണ് ഈ സന്ദര്‍ശനം. സംഘപരിവാറിന് ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുത്ത ചരിത്രം മാത്രമേയുള്ളൂ എന്നും സുധാകരന്‍ പറഞ്ഞു. Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കുരിശുമല കയറിയും ക്രിസ്തുമസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും റബര്‍ വില 200 രൂപയാക്കാമെന്നു മോഹിപ്പിച്ചും ക്രൈസ്തവരെ പാട്ടിലാക്കാന്‍ കേരളത്തിലെ ബിജെപിക്കാര്‍ ഓടിനടക്കുകയാണ്. എന്നാല്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല […]

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ തരൂര്‍ പങ്കെടുക്കും

കോഴിക്കോട്: കോഴിക്കോട് കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് തന്നെ നേരിട്ട് ക്ഷണിച്ചെന്ന് തരൂര്‍ പറഞ്ഞു. റാലിയില്‍ നിന്ന് വിട്ടുനിന്നാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായേക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീം ലീഗ് അണികളിലുള്‍പ്പെടെ തരൂരിന്റെ സാന്നിധ്യം ഭിന്നതയുണ്ടാക്കുമെന്ന ആശങ്ക സംഘാടക സമിതി കെപിസിസി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മുസ്ലീം ലീഗ് […]